ആദി ഭദ്ര [നിത]

Posted by

 

” അമ്മേ എന്താ ഈ ചെയ്യുന്നത് … തൊഴാൻ മാത്രം ഞാൻ അത്ര വലിയ ആൾ ഒന്നും മല്ല ….

 

 

” മോന് അറിയാത്തത് കൊണ്ട് ആണ് ഞങ്ങളുടേ ദൈവം ഇപ്പോൾ ആദി മോനാ ….

 

അത് പറഞ്ഞ് കൊണ്ട് ഒരു 50 വയസിന് അടുത്ത് പ്രായം ഉള്ള ഒരാൾ വന്നു …

 

എന്റെ മുഖത്ത് അപ്പോൾ പുഞ്ചിരി മാത്രമേ ഉണ്ടായിരുന്നു ഉള്ളു ….

 

 

നിറഞ്ഞ് ഒഴുക്കുന്ന കണ്ണുകൾ സാരി തലപ്പിനാൽ തുടച്ച് ആ സ്ത്രീ പറഞ്ഞു ….

 

” മോനേ എന്റെ മകന്റെ പ്രശനം അറിയാലോ … രക്തം കട്ടപിടിക്കും പിന്നേ നേരായി ഹൃദയം രക്തം കടത്തിവിടുന്നില്ല എന്നലാം ആണ് ഡോക്ടർമാർ പറയുന്നത് …. അത് നേരേ ആവാൻ . അവൻ ജീവിക്കാൻ ഒരു ഇഞ്ചക്ഷന് 1 ലക്ഷം രൂപ ആണ് ചിലവ് …. 25 വയസായ അവന് താഴേ ഒരു പെൺ കുട്ടി കൂടി ഉണ്ടേ … അവളുടേ കാര്യം കൂടി നോക്കണ മലോ … എന്ത് ഒക്കെ പറഞ്ഞാലും ….

 

 

ആ സ്ത്രീ അവരുടേ മകളുടേ കാര്യം പറഞ്ഞപോൾ എന്തോ എന്റെ ഉള്ളിൽ ഒരു ദേഷ്യം വന്ന് നിറഞ്ഞു … അത് പുറത്തേക്കു കാട്ടാതേ ഞാൻ അവരോട് പറഞ്ഞു …..

 

 

” അങ്കിൾ അറിയാമലോ … എന്റെ അമ്മായിക്ക് സ്വന്തമായി അമേരിക്കയിൽ ഹോസ്പിറ്റൽ, അടക്കം ഒട്ടേറേ സ്ഥാപനങ്ങൾ  ഉണ്ടന്ന്  ഈ ദേവ് ഗ്രൂപ്പ് എന്ന എന്റെ സ്ഥാപനങ്ങളുടേ തുടക്കവും അവിടേ നിന്നു തന്നേ ആണ് …. പിന്നേ ഇപ്പഴത്തേ കാര്യം …  അഴ്ച്ചയിൽ ഒരു ഇഞ്ചക്ഷൻ അതിന് ചിലവ് 1 ലക്ഷം രൂപ … അറിയാലോ എല്ലാം …

 

 

ഞാൻ പറഞ്ഞ് മുഴി വിക്കും മുൻപേ അവളുടേ അച്ഛൻ പറഞ്ഞ് തുടങ്ങി …..

 

” അറിയാം മോനേ പക്ഷെ ഇത്രം കാശ് ആഴ്ച്ചതോറും ഉണ്ടാക്കുക എന്നതാണ് പ്രശനം .. ഞങ്ങളേ കൊണ്ട് താങ്ങില്ല അത് …….

Leave a Reply

Your email address will not be published. Required fields are marked *