ആദി ഭദ്ര [നിത]

Posted by

 

അദിയേ കണ്ടതും വിനോദ് എനിക്കാൻ നിന്നു …

 

” വേണ്ട നീ അവിടേ കിടന്നോ നാളേ തോട്ട് ഇഞ്ചഷൻ എടുക്കാം … പിന്നേ ഇവിടേ കിടക്കണം എന്ന് ഇല്ല ….

 

ചുണ്ടിൽ വിരിഞ്ഞ ചിരി മാക്കാതേ അവനോട് പറഞ്ഞ് … അവന്റെ മറുപടിക്ക് കാക്കാതേ അവൻ തിരിഞ്ഞ് നടന്നു ….

 

എന്നാൽ വിനോദിന് അവന്റെ രീതിയോട് ദേഷ്യം ഒന്നും തോന്നിയില്ല … കുറ്റബോദ്ധത്താൽ നീറുകയാണ് അവന്റെ മനസ് …..

 

 

ഇതേ സമയം കൊച്ചിയിൽ ഒരു തറവാട്ട് വീട് പഴമ്മ വിളിച്ചോതുന്ന പോലേ . ഓടുമേഞ്ഞ ഒരു നാലുകെട്ട് അവിടേ ആ വീടിന്റെ മുറ്റത്തായി ഒരു തുളസി തറ ഉണ്ട് …. ഒരു കസവ് സാരിയും ഉടുത്ത് കയ്യിൽ നിലവിളക്കും മായി ഒരു പെൺക്കുട്ടി നടന്ന് വരുകയാണ് ….

 

പനംകുലപോൽ കിടക്കുന്ന അവളുടേ മുടി ഇഴകൾ അരകെട്ടിന് താഴേ വരേ കിടക്കുന്നുണ്ട് … സ്ത്രീത്വം വിളിചോതുന്ന മുഖ കാന്തി … നല്ല മുല്ല പൂവിന്റെ നിറം ആണ് അവൾക്ക് … പിരിക കൊടികൾ കരിമഷി എഴുതാതേ തന്നേ വളരേ മനോഹരമായി കിടക്കുന്നു … ആരേയും അടിമ ആക്കുന്ന പോലുള്ള കണ്ണുകൾ …. നേർത്തതും തുടുത്തതും മായുള്ള ചുണ്ടുകൾ അതിൽ മാറ്റ് കൂട്ടാൻ എന്നോണം ഒരു മറുക്… കണ്ട മാത്രയിൽ ആരും കൊതിച്ച് പൂവും … അമ്പലത്തിൽ ദേവി ആയി ആരാധിക്കാൻ തോന്നും അവളേ ….

 

 

അവൾ മെലേ ദീപം ആ തറയിൽ വെച്ച് … തുളസിൽ നിന്ന് ഒരു കതീർ അറുത്ത് അവളുടേ മുടിയിഴകളിൽ വച്ചു …. കൈകൂപ്പി പാർത്തിച്ചു നിൽക്കവേ …

 

” കട്ട്

 

എന്ന വാക്ക് കേട്ടു ഒപ്പം അവിടേ എലാം വെളിച്ചം വന്നു …

 

 

” ഭദ്ര തകർത്തു ഇനി ഇപ്പോ സീൻ ഒന്നും ഇല്ല … ഒരു 1 മണിക്കൂർ കഴിഞ്ഞ് വിളിക്കാം …

Leave a Reply

Your email address will not be published. Required fields are marked *