മമ്മി :ഞങ്ങൾ ഇറങ്ങുവാ..
ഞാൻ അടുത്തേക് ചെന്ന് പറഞ്ഞു തള്ളേടെ ആണോ കൊച്ചിന്റെ ആണോ പിറന്നാള്…
മമ്മി ചിരിച്ചു…
മമ്മി :കൊച്ചിന്റെ ആണേലും തള്ള കിടക്കാൻ പാടുണ്ടോ
ഞാൻ : വേണ്ടേ…മമ്മി അടിപൊളി ആയിട്ടുണ്ട് കേട്ടോ..
മമ്മി : താങ്ക് യു…ഞാൻ ഇറങ്ങുവാ..
ഞാൻ : ശെരി…
മമ്മി പുറത്തേക് ഇറങ്ങി…
അവരോടും യാത്ര പറഞ്ഞു രണ്ട് പേരും പൊയ്…
കുറച്ച് കഴിഞ്ഞപ്പോൾ അമ്മയും അച്ഛനും,, ചെറിയച്ഛനും ഫാമിലിയും വന്നു..
ഞാൻ എല്ലാവരും സംസാരിച്ചിരുന്നു…
ഞാൻ : സമയം ഇല്ല ഫുഡ് ഉണ്ടാക്കണ്ടേ.
അമ്മ : എന്നാ തുടങ്ങാം.. അല്ലെ..
ചെറിയമ്മയോട് പറഞ്ഞു, രണ്ട് പേരും അടുക്കളയിൽ കയറി…
അച്ഛനും ചെറിയച്ഛനും കുപ്പി ഒക്കെ വാങ്ങി ആണ് വന്നത് അവര് രണ്ടും എന്റെ മുറിയിലേക്ക് കയറി കലാപരിപാടികൾക്കായ്….
ഞാൻ പുറത്തേക് ഇറങ്ങി.. അപ്പോഴാണ് ഓർത്തത് ശരത് അണ്ണനെ വിളിക്കുന്ന കാര്യം..
പുള്ളിനെ എങ്ങനാ ഇപ്പോ വിളിക്കുന്നത് മൊബൈൽ നമ്പർ ഇല്ല… കടവിൽ പൊയ് നോക്കിയാലോ… അവിടെ കാണുവോ..ചുമ്മാ പൊയ് നോക്കാം.
ഞാൻ കടവിലേക്ക് നടന്നു..
അവിടെ ചെന്നപ്പോൾ അവര് രണ്ട് പേരും അവിടെ ഇരിപ്പുണ്ട്..
“ഇവന്മാർ ഇപ്പോനോക്കിയാലും ഇവിടെ ഉണ്ടല്ലോ ”
ഞാൻ അടുത്തേക്ക് ചെന്നു,
പുള്ളി എന്നെ കണ്ട ഉടനെ ചോദിച്ചു –
ഹാ മോനെ എന്നാ ഇങ്ങോട്ട്..
ഞാൻ : ഒന്നുമില്ല അണ്ണാ ചുമ്മാ നടക്കാൻ ഇറങ്ങിയതാ..അപ്പൊ കാലിൽ അഴുക്കു പറ്റി അതൊന്നു കഴുകാൻ വന്നതാ..
അണ്ണൻ : ഞാൻ കരുതി തുണി കഴുകാൻ വേണ്ടി വന്നതാണെന്ന്..
(അത് പറയുമ്പോൾ ഉള്ള പുള്ളിടെ വിഷമം ആ മുഖത്ത് വ്യക്തമായിരുന്നു )
ഞാൻ : അല്ല അണ്ണാ…
അണ്ണൻ : ഇങ്ങോട്ട് ഒന്നും തനിച് വരരുത് കേട്ടോ മോനെ.. വരുവാണേൽ ചേച്ചിനേം കൂട്ടികൊണ്ടേ വരാവൂ.. ആളനക്കം ഇല്ലാത്ത സ്ഥലമാ..