“””””””””””എന്താ അമ്മേ ഇത്, എന്നെ പറ്റി ഇങ്ങനൊക്കെയാണോ കരുതിയേക്കണേ….?? പറയണോര് എന്താച്ച പറയട്ടെ. ദേ നോക്കിയേ, പാറൂട്ടിയെ ഞാനൊരുപാട് സ്നേഹിക്കുണുണ്ട്, ഇന്നല്ലേ നാളെ അമ്മയുടെ മുന്നില് വച്ച് തന്നെ ഞാനവളെ താലി ചാർത്തും……!!”””””””””””
“””””””അത് കാണാനുള്ള യോഗം കൂടെ സർവ്വേശ്വരൻ എനിക്ക് തന്നാ മതി….!!”””””””
“””””””””””അതൊക്കെ തരുമെന്റെ പൊന്നമ്മേ…… അല്ലാ, എവിടെ പാറൂട്ടി….?? ഇത്രേം ആയിട്ടും കണ്ടില്ലല്ലോ…..??”””””””””””
“””””””””””ഓഹ്, മനുഷ്യന് കുടിക്കാനിവിടെ വറ്റില്ല, അവള് കണ്ട കാട്ട് പൂച്ചക്കൊക്കെ വിരുന്നൊരുക്കുവാ. ഇങ്ങനൊരു പെണ്ണ്…..!!”””””””””””
ഓർമ്മകളാൽ ബന്ധിയായി പോയ അവൻ സ്വബോധത്തിലേക്ക് ഉണരുമ്പോ, ഇനിയെന്ത് എന്നുള്ളത് അറിയാതെ പാവാട തുമ്പിൽ പിടിച്ച് അവനെ തന്നെ നിറക്കണ്ണുകളോടെ നോക്കിനിക്കുന്ന ആ കുഞ്ഞിക്കിളിയെയാണ് കണ്ടത്. ഒട്ടുമാലോചിക്കേണ്ടതായി വന്നിലവന്. ഒരുനിമിഷം പഴക്കാതെ അവളുടെ കൈകൾ കവർന്നവൻ നടന്നിരുന്നു., ആ അമ്മക്ക് കൊടുത്ത വാക്ക് നിറവേറ്റാൻ. അവനോടൊപ്പം പോവുമ്പഴും ആ കണ്ണുകൾ പിന്തിരിഞ്ഞ് നോക്കിയത് അഗ്നിയിൽ എരിഞ്ഞമരുന്ന തന്റെ അമ്മയെയാണ്. കാതുകളിൽ വീണത് അവളുടെ ഏട്ടൻ പറഞ്ഞ് കൊടുത്ത വരികളും.
“””””””””””അമ്മ അമ്പാട്ടീടടുത്ത് പോയേക്കുവാ മോളെ……!!”””””””””””
തന്റെ പെണ്ണിനേം കൂട്ടിയവൻ അവന്റെ തന്നെ വീട്ടിലേക്ക് ചേക്കേറി. ബന്ധുക്കൾ എന്ന് പറയാൻ ആരോരുമില്ലായിരുന്നു മാളുവമ്മക്കും മകൾ പാർവതിക്കും. മാളുവമ്മയുടെ ഭർത്താവ് അജയൻ., ഒരു കടത്തുക്കാരനായിരുന്നു. ഒരിക്കൽ ഒരു പേമാരിയുള്ള ദിവസം അക്കരക്ക് പോയതാ പിന്നെ തിരികെ വന്നിട്ടില്ല. അന്ന് മാളുവമ്മടേ വയറ്റിലാണ് കുഞ്ഞിക്കിളി. മാസം തികയാതെ പെറ്റതിന്റെയോ അതോ കഴിഞ്ഞ ജന്മം ചെയ്ത് കൂട്ടിയ പാപത്തിന്റേയോ ബാക്കിപത്രമെന്ന പോൽ ജനിച്ച് വീണ കുഞ്ഞിന് പടച്ചവൻ കൊടുത്ത ശിക്ഷ അതുമല്ലെങ്കിൽ അനുഗ്രഹമായിരുന്നു സ്ഥിരത ഇല്ലായിമ. നാട്ടാൾടെ ഭാഷയിൽ പറഞ്ഞാൽ ഭ്രാന്തി. എന്നാൽ മാളുവമ്മക്ക് അവൾ രാജകുമാരി തന്നായിരുന്നു, പട്ടിണിയിലും ദാരിദ്ര്യത്തിലും വളർന്ന രാജകുമാരി.
“””””””””””അമ്മ അച്ചീടെ അടുത്ത് പോയതല്ലേ ഇനിയെന്നെ എന്നാ കൊണ്ട് പോവാൻ വരാ….??”””””””””””
ആ മുഖം പ്രസന്നമാണ്. നടന്നതൊന്നുമാ പൊട്ടിപ്പെണ്ണിന് അറിയില്ല. ആ മുഖത്ത് സങ്കടമോ കണ്ണുകളിൽ കണ്ണുനീരോ ഒന്നും തന്നില്ല. എന്നാലതിനോളം വേദന അവനനുഭവിക്കുവാണ് ഈ നേരമത്രയും. രണ്ട് തലമുറക്ക് ജീവിക്കാനുള്ളത് അവന് നൽകി എന്നെന്നേക്കുമായാ അച്ഛനുമമ്മയും ലോകം വിടുമ്പോ പതറി പോയാ പത്ത് വയസ്സുകാരന് അന്നം നൽകിയതും, തുണയായതും ആ അമ്മയായിരുന്നു., മാളുവമ്മ. ഇന്നവരുമീ ലോകത്തില്ല. തനിക്കെന്ന് പറയാനിപ്പോ കൂടുള്ളത് അവളാണ് തന്റെ കളിക്കൂട്ടുകാരിയാ പാവത്തി പെണ്ണ്…..!!