“””””””””””ശിവാ………. ശിവാ………””””””””””””
അതിരാവിലെയുള്ള വിളി കേട്ടാണ് അവൻ കണ്ണുകൾ തുറക്കുന്നത്. തന്റെ അടുത്ത് തന്നെ കൂട്ടുകാരനേം കളിപ്പിച്ച് കിടക്കുന്നുണ്ട് അവൾ. അവളീ ലോകത്തൊന്നും ആയിരുന്നില്ല. അത് മനസ്സിലാക്കിട്ടന്നോണം അവനെഴുന്നേറ്റ് ചെന്നു. എന്നാ അവന്റെ നിഴലനക്കം മതി അവൾക്കെല്ലാം മറക്കാൻ, അവളുമന്നേരം ചാടിപിടഞ്ഞ് എഴുന്നേറ്റിരുന്നു.
“”””””””””””അഹ് ചെറിയമ്മാവാ എന്തായീ വഴി…..??”””””””””””
“”””””””””””ശിവാ എന്താ നിന്റെ ഉദ്ദേശം…..??”””””””””””
“”””””””””മനസ്സിലായില്ല…….!!””””””””””
“”””””””””നീയീ ഭ്രാന്തിയേ കൂടെ പൊറുപ്പിക്കുന്നെന്റെ ഉദ്ദേശം എന്താന്ന്….??””””””””””””
അയാളുടെ ശബ്ദം ഒരല്പം കടുത്തിരുന്നു. ശിവന്റെ അച്ഛന്റെ ഇളയ സഹോദരനാണ് ഈ വന്ന ഗോപാലൻ. ശിവന്റെ പേരിലുള്ള സ്വത്തുകളിൽ മാത്രം കണ്ണും മെയ്യും മറന്നിരിക്കുന്ന ഇയാളാണ് ശിവന് ബന്ധം എന്ന് പറഞ്ഞ് ചൂണ്ടി കാണിക്കാനെങ്കിലും ദൈവം ബാക്കിയാക്കിയ ഒരാൾ. കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ., എന്ന് പറയും പോലാണ് ഇവിടെത്തെയും അവസ്ഥ. പത്തമ്പത് വയസ്സുണ്ട് അയാൾക്ക്, എന്നിട്ടും ആർത്തിക്കൊരു കുറവും ഇല്ല. ശിവന്റെ അച്ഛൻ മരിക്കും മുന്നേ തന്നെ അനിയനായ ഗോപാലന് വേണ്ടതൊക്കെ കൊടുത്തതുമാണ്. എന്നിട്ടും മതിയാവാതെ എല്ലാം കൈയിലാക്കാൻ കച്ചക്കെട്ടി പുറപ്പെട്ടാൽ എന്താ ചെയ്യാ……??
“””””””””””””രണ്ടിലൊന്ന് അറിഞ്ഞിട്ടേ ഞാനിവിടുന്ന് പോവുന്നുള്ളൂ. രഹസ്യമായും പരസ്യമായും നാട്ടാര് ഓരോന്ന് പറഞ്ഞ് തുടങ്ങി. നിയായിട്ട് എന്റെ ഏട്ടൻ മോഹനന്റെ വില കെടുത്തരുത്. ഇന്ന് തന്നെ ഇവളെ എങ്ങോട്ടാന്ന് വച്ച കൊണ്ടാക്കിയേക്കണം………!!””””””””””””
അയാളുടെ വർത്തമാനം കേട്ടിരച്ച് വന്നെങ്കിലും ശിവൻ സംയമനം പാലിച്ചായിരുന്നു നിന്നത്. എന്നാലാ പൊട്ടി പെണ്ണ് അപ്പോഴേക്കും പേടിച്ച് കണ്ണൊക്കെ നിറച്ചിരുന്നു. അവളുടെ കൈ അവന്റെ തോളിൽ മുറുകെ പിടിച്ചിരുന്നു. മുഖമവന്റെ പിന്നിൽ ഒളിപ്പിച്ച് വച്ച് ഒളികണ്ണാലെ അടിക്കടി അവൾ അയാളെ നോക്കുന്നുമുണ്ട്.
“””””””””എന്താ നീയൊന്നും പറയാത്തേ….?? ഞാൻ പറഞ്ഞത് കേട്ടില്ലാന്നുണ്ടോ….??”””””””
“””””””””””കേട്ടു., പക്ഷേ ചെറിയമ്മാവാ നാട്ടുകാര് ഓരോന്ന് പറയും. അതും കേട്ട് ഇങ്ങോട്ട് വന്ന് ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞാനവളെ ചാക്കിൽ കെട്ടി പൂച്ചയെ കൊണ്ട് കളയുമ്മാതിരി എവിടേലും കൊണ്ട് കളയും എന്നാരും പ്രതീക്ഷിക്കണ്ട……..!!””””””””””””