പിന്നിലിരുന്ന് ശ്യാമ പറയുന്നത് പലതും ബാലു കേട്ടില്ല.
ബാലുവിന്റെ മനസ് അവന്റെ കൈയ്യിൽ നിന്നും കൈമോശം വന്നിരുന്നു. പകൽ അവളോട് തോന്നിയ വെറുപ്പും അവൾ കാണിച്ച കുസൃതികൾക്ക് തോന്നിയ ഈർഷ്യയും ബാലു മറന്നു കഴിഞ്ഞിരുന്നു. അധികപ്രസംഗവും, കൊഞ്ചക്കവും, കുരുത്തക്കേടും ഇവൾക്കല്ലാതെ ആർക്കാണ് ചേരുക? ഈ മോഹനാഗി എന്ത് ചെയ്താലും അതെല്ലാം അതീവ ഭംഗിയുള്ളതായി ബാലുവിന് തോന്നി.
എളിക്കിട്ട് ഒരു നുള്ള് കിട്ടിയപ്പോഴാണ് ബാലു ഞെട്ടിയത്.
ശ്യാമ : “ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ലേ?”
ബാലു : “ഉണ്ട്”
ശ്യാമ : “ഹും ഉണ്ട്, വണ്ടി നിർത്ത്”
ബാലു വണ്ടി നിർത്തി.
ബാലു : “ങേ ഇത് നമ്മുടെ കടയുടെ മുൻഭാഗമല്ലേ?”
ശ്യാമ : “ഒരു സാധനം കടയിൽ മറന്നു വച്ചു, അതെടുക്കാനാ”
ബാലു : “കട തുറക്കേണ്ടെ?”
ശ്യാമ : “പിന്നെ തുറക്കാതെ പറ്റുമോ?”
ബാലു : “നിന്റെ കൈയ്യിൽ താക്കോലില്ലേ തുറന്നെടുത്തിട്ട് വരുമോ?”
ശ്യാമ : “ഈ രാത്രിയിൽ ഞാൻ തനിയേയോ?, നിനക്കും കൂടി വന്നാലെന്താ?”
ബാലു : “നിനക്കോ”
ശ്യാമ : “എന്നാൽ ബാലമാമയ്ക്കു കൂടി”
ബാലു വണ്ടി സൈഡ് സ്റ്റാന്റിൽ വച്ചു.
താഴത്തെ നിലയിലെ ഒന്നു രണ്ട് കടകൾ ഒഴികെ എല്ലാം അടച്ചിരുന്നു. മുകളിലെ നിലയിൽ ഒരു കടയുമില്ല.
മൊബൈലിന്റെ വെളിച്ചത്തിൽ സ്റ്റെപ്പ് കയറി കട തുറന്നു.
പിന്നാലേ ഉള്ളിൽ കയറിയ ശ്യാമ കസേരയിൽ ഇരുപ്പുറപ്പിച്ചു.
ബാലുവിന്റെ സിരകളിൽ ഉടുക്കുകൊട്ടാൻ ആരംഭിച്ചു.
ശ്യാമ : “നിന്നെ നീയെന്നു വിളിച്ചാൽ നിനക്ക് വല്യ കുറച്ചിലാ?”
ബാലു ഇത്തവണ കോർക്കാൻ പോയില്ല. അവളുടെ കൊഞ്ചക്കത്തോടേയുള്ള ആ കൊളുത്തിന്റെ അർത്ഥവും, അവൾ ഏതു രീതിയിൽ ഇനി മുന്നേറും എന്നും ആശ്ചര്യാകാംക്ഷകളോടെ അവൻ ചുണ്ടുനനച്ച് ശ്രദ്ധിച്ച് മനസിലാക്കാൻ ശ്രമിച്ചു.
ബാലു : “കാടും പടലവും തല്ലണോ?”
ശ്യാമ : “അത് നീ തന്നെ തീരുമാനിക്ക്”
ബാലു : “വാതിൽ അടയ്ക്കട്ടെ?”
ശ്യാമ : “എന്തിനാണോ എന്തോ?”
ബാലു : “ഞാൻ പറയണോ?”
അവൾ ചിരിച്ചുകൊണ്ട് കണ്ണടച്ച് കാണിച്ചു. ബാലു വാതിലടച്ച് തിരിച്ചു വരുമ്പോൾ ശ്യാമ തൊട്ടടുത്തെത്തിയിരുന്നു. അവളുടെ മുഖത്തിനിട്ട് അവൻ ഇടിക്കുമായിരുന്നു.