ഞാൻ : ഹാ… കിസ് അടിക്കുന്നത് കണ്ടു
ലക്ഷ്മി: അയ്യേ…. നാണക്കേട്
ഞാൻ : അതിനെന്താ…. അവൻ അപ്പൊ ഓടി വന്നത് ആ രണ്ട് പേര് വരുന്നത് കണ്ടിട്ടാ…. ഇല്ലേൽ അവർ ആ കാഴ്ച കണ്ടേനെ….
ലക്ഷ്മി : ആ ചേട്ടന് ലവർ ഇല്ലേ
ഞാൻ : ഹേയ്…. അവന് അങ്ങിനെ ഒരു ചിന്തയൊന്നും ഇല്ലന്ന് തോനുന്നു
ലക്ഷ്മി : ഈ പറയണ ആൾക്ക് അങ്ങിനത്തെ ചിന്ത ഉണ്ടായിരുന്നോ ?
ഞാൻ : ലച്ചു നെ കണ്ട് പരിചയപ്പെടുന്നത് വരെ ഉണ്ടയില്ലാ
ലക്ഷ്മി : ഉവ്വാ…. ദൈവത്തിനു അറിയാം
ഞാൻ : വേണേൽ വിശ്വസിച്ചാൽ മതി
ലക്ഷ്മി : വിശ്വസിച്ചു,,.. വാ കിടക്ക്
ഞാൻ : കിടന്നു
ലക്ഷ്മി : ഗുഡ് നൈറ്റ്
ഞാൻ : ഗുഡ് നൈറ്റ്…. ഉമ്മാ
ലക്ഷ്മി : ഉമ്മാ……………………
അങ്ങിനെ പിറ്റേ ദിവസം വലിയ ഉത്സാഹത്തോടെ ഞാൻ നേരത്തെ തന്നെ റെഡിയായി ഓഫീസിലെത്തി…. 10 മണിക്ക് തുറക്കേണ്ട ഓഫീസിൽ ഞാൻ 9.30 കഴിഞ്ഞപ്പോളേക്കും എത്തി….
ആകെ ഒരു ടെൻഷനും വെപ്രാളവും ആയിരുന്നു….
കുറച്ചു സമയം കഴിഞ്ഞപ്പോളേക്കും ലക്ഷ്മി വന്നു…..
ഓഫീസ് ആ ഫ്ലോറിലെ ഏറ്റവും അവസാനത്തെ ബിൽഡിംഗ് ആയിരുന്നത് കൊണ്ട് വരാന്തയിൽ കൂടെ അകലെ നിന്നും വരുന്നതേ ഞങ്ങൾക്ക് ഇവിടെ ഇരുന്നാൽ കാണാം