അങ്ങിനെ അവൻ അവന് ചേരുന്ന പെണ്ണിനെ കണ്ടുപിടിക്കേണ്ട ചുമതല എന്നെ ഏൽപ്പിച്ചു….
അതിനായി ഞങ്ങൾ ഓഫീസിൽ നിന്നും ഇറങ്ങി എത്രയും വേഗം കോളജിലേക്ക് വന്നു…. അവിടെ റെഗുലർ ആയി പഠിക്കുന്ന കുട്ടികളിൽ ആരെയെങ്കിലും അവന് സെറ്റ് ആക്കി കൊടുക്കാമെന്ന് കരുതി….
അങ്ങിനെ ദിവസങ്ങൾ നീണ്ട തിരച്ചിലിനു ഒടുവിൽ എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമായി…. വെളുത്തു മെലിഞ്ഞ ഒരു നാടൻ പെൺകുട്ടി…
അല്ലെങ്കിലും എനിക്ക് മെലിഞ്ഞ പെൺപിള്ളേരെ ആണ് ഇഷ്ട്ടം…. നീണ്ട മുടിയും ചന്ദനക്കുറിയും തൊട്ടു ഐശ്വര്യമുള്ള മുഖത്തോടെ വരുന്ന അവളെ ആർക്കായാലും ഇഷ്ടമാകും….
അവളെ ഞാൻ അവനു കാണിച്ചു കൊടുത്തു…. അവനു അത്ര തൃപ്തി വന്നില്ലെങ്കിലും ഞാൻ കാണിച്ചു കൊടുത്തത് അല്ലെ എന്നത് കൊണ്ട് അവൻ സമ്മതിച്ചു…
പിന്നെ പിന്നെ വൈകുന്നേരം ഞങ്ങൾ അവളുടെ പുറകെ ആയി…. എനിക്കെന്തോ അവനെക്കാൾ താല്പര്യം ആയിരുന്നു അവളുടെ പുറകെ നടക്കാൻ…. എനിക്ക് ലക്ഷ്മിയും ആയി റിലേഷൻ ഉണ്ടായിരുന്നില്ലെങ്കിൽ ചിലപ്പോ ഞാൻ തന്നെ നോക്കിയേനെ അവളെ…. അത്രയ്ക് ഇഷ്ടമായി എനിക്ക് അവളെ…..
കമ്പനിയായ റെഗുലറിലെ പിള്ളേരോട് ചോദിച്ചു അവളുടെ പേര് ഞങ്ങൾ അറിഞ്ഞു..
”നിമിഷ”
പ്രിയരേ തുടരണോ വേണ്ടേ എന്നത് നിങ്ങളാണ് തീരുമാനിക്കേണ്ടത്, ഇഷ്ടമായാൽ ഉറപ്പായും കമന്റ് ചെയ്യണേ
നിങ്ങളുടെ ലൈക്ക് & കമന്റ് ൽ ആണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം