ഒരു മാസത്തോളമായുള്ള ഞങ്ങളുടെ പ്രണയത്തിൽ ആദ്യമായാണ് ഞങ്ങൾ പരസപരം ഒന്ന് തൊടുന്നത്….
പ്രണയാതുരതയോടെ എന്റെ തോളിൽ ചാഞ്ഞു കിടക്കുന്ന അവളുടെ തോളിലടെ കൈ ഇട്ട് ഒന്നുകൂടെ ഞാൻ എന്നിലേക്ക് ചേർത്തു….
പുറകിൽ നിന്നും ഞങ്ങളുടെ സംസാരം ഒന്നും കേൾക്കാതായതോടെ വിപിൻ പതിയെ മിറാറിലൂടെ ഞങ്ങളെ നോക്കി
ഞങ്ങളുടെ ആ ഇരിപ്പ് കണ്ടിട്ടാകണം അവൻ പിന്നെ ഞങ്ങളെ ശല്യം ചെയ്യാൻ ഒന്നും സംസാരിച്ചില്ല
കാർ ഡാം എത്തുന്നത് വരെ ഞങ്ങൾ ആ ഇരിപ്പ് തുടർന്നു… അവിടെയെത്തി കാര് പാർക്ക് ചെയ്ത് ഞങ്ങൾ ഡാമിന്റെ പാർക്കിലേക്ക് ഇറങ്ങി… കപ്പിൾസിനു വേണ്ടി പ്രേത്യേകം തയ്യാറക്കി വച്ചിട്ടുള്ള പോലെ ചെടികളും ബിൽഡിങ്ങുകളും അവിടെ ഉണ്ടായിരുന്നു….
വിപിൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പിനെ പോലെ ഞഗ്നളുടെ കൂടെ തന്നെ നടക്കാൻ തുടങ്ങി…. കുറച്ചു നേരം കഴിഞ്ഞിട്ടും അവൻ ഞങ്ങളെ വിട്ട് പോകാതായപ്പോൾ ഞാൻ പതിയെ അവനോട് കാര്യം പറഞ്ഞു… അതോടെ അവൻ എന്തോ പറഞ്ഞു അവിടെ നിന്നും മാറി തന്നു
ലച്ചൂ…. ഞാൻ അവളെ സ്നേഹത്തോടെ വിളിച്ചു
ഫോണിലൂടെ മാത്രമേ ഞാൻ അവളെ അങ്ങിനെ വിളിച്ചിട്ടുള്ളു…. ഓഫീസിൽ വച്ച് അങ്ങിനെ വിളിക്കാൻ ഒരു സാഹചര്യം ഞങ്ങൾക്ക് ഉണ്ടായിട്ടില്ല,…. അത് കൊണ്ട് തന്നെ അവൾക്ക് അത് കേട്ട് നാണം വന്നു
ഡാ ഒന്ന് ഇങ്ങോട്ട് നീങ്ങി ഇരിക്ക്…. ഞാൻ പറഞ്ഞു
എന്തിനാ ? അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു…. അവളുടെ മുല്ല പൂ മൊട്ടു പോലെയുള്ള പല്ല് കാണിച്ചു കൊണ്ടുള്ള ചിരി കാണുവാൻ നല്ല ഭംഗി തോന്നി….