മൂന്ന്‌ പെൺകുട്ടികൾ 5 [Sojan]

Posted by

അന്നേതായാലും ഞാനും ചേച്ചിയും കൂടി മോട്ടറടിക്കാൻ പോയി. അപ്പോൾ അതിനാണ് എന്നെ വന്ന്‌ വിളിച്ചത്.

വെള്ളം നിറയുന്നു.

ഞങ്ങൾ ആറ്റുവക്കിൽ നിന്നും ഒരു  അൻപത് മീറ്ററോളം ഉള്ളിലായി മരച്ചുവട്ടിൽ ഇരിക്കുന്നു. ചീവീടുകളുടെ കരച്ചിൽ.

“ചേച്ചിക്ക് തനിയെ ഇവിടെ വന്ന്‌ മോട്ടർ ഓൺ ചെയ്യാൻ പേടിയാണല്ലേ?”

അതേ എന്ന ഭാവത്തിൽ ചേച്ചി ചുണ്ടുകൾ കടിച്ച് ചിരിച്ചു. എന്നെ ആക്രമിക്കുകയും, കടിക്കുകയും ഒക്കെ ചെയ്യുന്ന ചേച്ചിക്ക് അപ്പോൾ പേടിയുണ്ട്?!

“ഇതാണോ സഹായം ആവശ്യമുണ്ടെന്ന്‌ പറഞ്ഞത്?”

“ആം”

ഒരു നിമിഷം എന്തോ ആലോചിച്ച ചേച്ചി പെട്ടെന്ന്‌ ഓർത്ത പോലെ പറഞ്ഞു

“വടി കൊണ്ടതെവിടെ കാണെട്ടെ?”

‘വടി കൊണ്ടത്’ എന്ന്‌, അല്ലാതെ അടിച്ചതാണെന്ന്‌ ചേച്ചി സമ്മതിക്കുന്നില്ല.

“കൊണ്ടതോ? അടിച്ചത്”

“ങാ സമ്മതിച്ചു , അടിച്ചതെങ്കിൽ അടിച്ചത് – എവിടെ കാണട്ടെ”

രണ്ടു മൂന്ന്‌ ദിവസം കഴിഞ്ഞ് എന്ത് പാടു കാണാൻ? അപ്പോൾ തന്നെ കാര്യമായൊന്നും കാണാനില്ലായിരുന്നു. അടിയോ, പാടോ ഒന്നുമല്ലല്ലോ എന്റെ വിഷയം? എന്റെ ഹൃദയത്തിലേറ്റ മുറിവും, ചേച്ചിയുടെ ശരീരം എനിക്ക് എക്സ്പോസ് ആക്കി തരാത്തതുമാണല്ലോ ഉള്ളിലുള്ള പ്രധാന വിഷമം?

പക്ഷേ മരംകേറി നടക്കുന്ന എന്റെ ശരീരത്തിൽ ഇഷ്ടം പോലെ പാടുകൾ ഉള്ളതിൽ ‘ഭീകരമായ’ ഒരെണ്ണം ഞാൻ ചേച്ചിയെ കാണിച്ചു.

ആദ്യം ഒന്ന്‌ പകച്ച ശേഷം:

“ഇതോ ഇത് കുറെ പഴയതല്ലേ?”

“ങൂ ഹൂം, ഇത് തന്നെയാ”

“പോടാ കള്ളാ ഇത് പഴയതാ”

“പഴയതാണേലും പുതിയതാണേലും എന്റെ ദേഹത്തുള്ള ഈ പാടുകൾ എല്ലാം ചേച്ചി കടിക്കുന്നതും, മാന്തുന്നതും, അടിക്കുന്നതും ഒക്കെയാ”

ഉപരിവിപ്ലവകരമായ എന്റെ പ്രസ്ഥാവന ചേച്ചിയിൽ ചിരിയുളവാക്കി.

“പിന്നെ പിന്നെ എന്നു പറഞ്ഞാൽ ഞാൻ നിന്നെ ഓടിച്ചിട്ട് ഓരോന്ന്‌ ചെയ്യുകയല്ലേ”

“ങാ അതേ”

ഞങ്ങൾ കാലുകൾ നീട്ടി മരച്ചുവട്ടിൽ ഇരിക്കുകയാണ്.

ചേച്ചി എന്റെ സംസാരത്തിലെ കുസൃതി ആസ്വദിച്ച് എന്റെ തോളിൽ പിടിച്ച് ചേച്ചിയോട് ചേർത്ത് പിടിച്ചു. ഞാൻ ആ അവസരം മുതലാക്കി പതിയെ ചേച്ചിയുടെ മടിയിലേയ്ക്ക് കിടന്നു. ഞാൻ വീട്ടിൽ വച്ചും എല്ലാവരും ഉള്ളപ്പോൾ അങ്ങിനെ കിടക്കുന്നതാണ്. ചേച്ചിയുടെ തുട കഴയ്ക്കുമ്പോൾ “എഴുന്നേൽക്കെടാ” എന്നും പറഞ്ഞ് ഏത്പിച്ചും വിടും.

Leave a Reply

Your email address will not be published. Required fields are marked *