ഇട്ടു മൂടാനുള്ള പണമാണ് അവളുടെ വാപ്പയുടെ അടുത്ത്. ദുബായിൽ നിന്ന് നല്ലപോലെ ഉണ്ടാക്കിയത് തിരിച്ചു പോന്നത്.അതുകൊണ്ട് ആ വള്ളി വിടാൻ എനിക്ക് ഉദ്ദേശം ഒന്നുമില്ല മറ്റേ വള്ളികളും വേണം എന്ന് മാത്രം”.
“ഹോ നിന്നെപ്പോലെങ്ങാനും ജനിച്ചാൽ മതിയായിരുന്നു”
ആക്കിയാണ് അരുൺ അത് പറഞ്ഞതെങ്കിലും നിയാസിന് കേട്ടപ്പോൾ ചെറിയൊരു കുളിർ ഒക്കെ തോന്നി.
ഇവർ ഈ പറയുന്ന പാത്തുവിനെ പരിചയപ്പെട്ടില്ലല്ലോ.
“ഷഹനാ ഫാത്തിമ” നിയാസിന്റെ കാമുകി, മൂവരുടെയും ക്ലാസ്മേറ്റ്.
നിയാസുമായി ഒരുപാട് സാമ്യമുള്ള ബാക്ക്ഗ്രൗണ്ട് ആണ് പാത്തുവിനും അതിപ്പോൾ സ്വഭാവമാണേലും കുടുംബമാണെങ്കിലും.
ദുബായിലാണ് ജനിച്ച വളർന്നത്. അവിടെയുള്ള ബിസിനസ് ബാപ്പ മതിയാക്കിയപ്പോൾ കേരളത്തിലേക്ക് കൂടിയേറി. കാണാൻ സുന്ദരി, ഞങ്ങളുടെ അതേ ഉയരം, വലിയ ചുണ്ടുകൾ ലിപ്സ്റ്റിക്ക് നിർബന്ധമാണ് ചെമ്പിച്ച മുടി ജീൻസും ടോപ്പും മാത്രമാണ് വേഷം,തട്ടം പേരിന് മാത്രം, കുറച്ച് തടിയുണ്ട് അതുകൊണ്ട് തന്നെ തന്റെ മാംസളമായ ശരീരം ജീൻസിലും ടോപ്പിലും കുറച്ച് കൂടുതൽ വിങ്ങിനിൽക്കാറുണ്ട് മിക്കവാറും ഹീലുള്ള ചെരിപ്പാണ് കാണാർ. കക്ഷിക്ക് വേറൊരു കാര്യത്തിലും നിയാസുമായി വളരെ സാമ്യമുണ്ട്.അതുതന്നെയാണ്
ഏറ്റവും പ്രധാനപ്പെട്ടതും,
നിയാസിനെ പെൺപിള്ളേർ എങ്ങനെയാണോ അതുപോലെ തന്നെയാണ് പാത്തുവിന് ആൺപിള്ളേരും.
സീനിയേഴ്സ് ഉൾപ്പെടെ പലരുമായും അവൾക്ക് ബന്ധമുണ്ട് എന്നത് കോളേജിലെ പരസ്യമായ രഹസ്യമാണ്. അരുണിനും കുറച്ചൊക്കെ അറിയാമെങ്കിലും അവൻ ഈ കാര്യങ്ങൾ നിയാസിനോട് സംസാരിക്കാറില്ല.ഒരു തവണ ചോദിച്ചപ്പോൾ നിയാസ് തട്ടികയറിയതാണ്. അവനവളെ അത്രയും വിശ്വാസമാണ്. ആളു കുറച്ചു ചാട്ടക്കാരി ആണെങ്കിലും സുഖത്തിനു വേണ്ടി മാത്രം തന്നെ ഒഴിവാക്കി മറ്റുള്ളവരുടെ അടുത്തേക്ക് അവൾ പോകില്ലെന്ന വിശ്വാസമായിരുന്നു അവനു.
ഉണ്ണി : “ഡാ.. ഞാൻ ക്ലാസിൽ കേറട്ടെ ഇനിയും വൈകിയാൽ അറ്റന്റൻസ് പോകും ”
തറയിൽ നിന്ന് എണീച്ചുകൊണ്ട് ഉണ്ണി പറഞ്ഞു
അരുൺ : “പോവല്ലെടാ കുറച്ചു നേരം കൂടി.. ഞങ്ങളുമുണ്ട്”
” അവൻ പോട്ടെടാ അല്ലേലും നീ എന്തിനാ അവനെ പിടിച്ചിരുത്തുന്നത്.പെണ്ണുങ്ങൾ പ്രേമം എന്നൊക്കെ കേട്ടാലേ അവനു കുരു പൊട്ടും, മോൻ പോയി ഫസ്റ്റ് ബെഞ്ചിൽ തന്നെയിരി സാറന്മാരുടെ മുത്തുമണി അല്ലെ.. ഇനി നിന്നെ കാണാഞ്ഞിട്ട് അവർ വിഷമിക്കണ്ട”. ചിരിച്ചു കൊണ്ടാണ് നിയാസ് അത് പറഞ്ഞത്.