നമ്മളെ കൊതിപ്പിക്കുന്നത് പോലെ അത്ര മനോഹരമായാണ് ടീച്ചർ പിന്ന് ചെയ്ത് സാരിയുടുക്കാറ്.
ടീച്ചർക്കൊരു 40നും 45നും ഇടയിൽ പ്രായം കാണും. ഒരു ശരാശരി ഉയരവും അതിനൊത്ത വണ്ണവും. ഒരു മകളുണ്ട് “പൂജ വിനോദ് “.ടീച്ചറുടെ സ്വന്ദര്യം അതേ പടി കിട്ടിയില്ലെങ്കിലും ആള് തരക്കേടില്ല.ടീച്ചറെ പോലെ ഇരു നിറമല്ല വെളുത്തിട്ടാണ്. ബോബ് ചെയ്ത മുടി, കണ്ണട ഉപയോഗിക്കാറുണ്ട്.പെണ്ണിന് നല്ല ഉയരമുണ്ട്, ആരോടും അങ്ങനെ പെട്ടന്ന് കമ്പനി ആവുന്ന ടൈപ്പ് അല്ല,അത്ഭുതമെന്നു പറയട്ടെ അവളും ഞങ്ങളുടെ ക്ലാസ്സിൽ തന്നാണ് പഠിക്കുന്നത്.അരുണിനോട് കൊച്ചിന് തുടക്കത്തിലേ ചെറിയൊരു താല്പര്യം ഉണ്ടായിരുന്നതാണ്.. എന്നാൽ തുറന്നു പറയാനുള്ള മടി കാരണം അത് നീണ്ടു നീണ്ടു പോയി. ഒടുക്കം ഒരു സീനിയർ ചെക്കൻ വന്ന് അവളെ പ്രൊപ്പോസ് ചെയ്തു. ആദ്യം നിരാകരിച്ചെങ്കിലും അവന്റെ ശല്യം കാരണം ഒടുവിൽ സമ്മതം മൂളണ്ടി വന്നു.
ടീച്ചറുടെ കല്യാണം നന്നേ ചെറുപ്പത്തിൽ കഴിഞ്ഞതാണ്. ഭർത്താവ് ജില്ലാ കോടതിയിൽ ക്ലർക്ക് ആയി ജോലി ചെയ്യുന്നു. ശെരിക്കും അയാൾക്കൊരു ലോട്ടറി തന്നെയായിരുന്നു ടീച്ചർ.
ഡസ്കിനടുത്തേക്ക് ചിരിച്ചു കൊണ്ട് വരുന്ന പാത്തുവിനെ കണ്ടാണ് ഉറക്കത്തിൽ നിന്ന് നിയാസ് എണീച്ചത്. അവനു രാവിലെ ഉച്ച എന്നൊന്നുമില്ല ക്ലാസിൽ കുറച്ചു നേരം ഇരുന്നാൽ അവൻ ഉറങ്ങി പോകും
“എന്തായിരുന്നു രാവിലെ തന്നെ പരിപാടി,
കവാടത്തിനടുത്ത് മൂന്നുപേരും വായും പൊളിച്ച് നിൽക്കുന്നത് കണ്ടല്ലോ”
മുഖത്തുനോക്കിയുള്ള അവളുടെ ചോദ്യത്തിൽ ആദ്യം ഒന്ന് പതറിയെങ്കിലും ഭാവ വ്യത്യാസം ഇല്ലാതെ നിയാസ് പറഞ്ഞു
“എന്റെ പാത്തു എത്ര നാളായി അരുണിന് ഒരു പെണ്ണിനെ തപ്പി നടക്കാൻ തുടങ്ങിയിട്ട്. ഒന്നും അങ്ങട് സെറ്റ് ആവുന്നില്ല.!
പുതിയ ബാച്ചിൽ ഇവന് പറ്റിയ പിള്ളേർ വല്ലതുമുണ്ടോ എന്ന് നോക്കുന്ന തിരക്കിലായിരുന്നു,അതാ വൈകിയത് “.
” ഉവ്വ്..ഉവ്വ്.. എടാ അരുണേ നിനക്ക് നല്ലൊരു പെണ്ണിനെ കിട്ടണേൽ ആദ്യം ഇവന്റെ കമ്പിനി ഒഴിവാക്കേണ്ടി വരും നീ”
“ഞാനത് ചിന്തിക്കാതെയല്ല”
ചിരിച്ചുകൊണ്ടുള്ള അരുണിന്റെ മറുപടി കേട്ട് പുഞ്ചിരിച്ചു കൊണ്ട് പാത്തു തന്റെ കൂട്ടുകാരികളുടെ അടുത്തേക്ക് നടന്നു.