ക്ലാസിലെത്തിയ നിയാസിനോട് അരുൺ അവൻ കണ്ട കുട്ടിയെ പറ്റി പറഞ്ഞു.
നിയാസ് : “എന്നടാ.. Love at first sight ആ..?”
അരുൺ : “എനിക്കൊന്നും അറിയാൻ മേലാ.. എങ്ങനേലും അവളെ ഒന്ന് അറിയണം സംസാരിക്കണം എന്നൊക്കെ മനസ് പറയുന്നു”.
“ഹഹഹാ..Dont worry തമ്പി. ആ കാര്യം ഞാൻ ഏറ്റു. രണ്ടു മൂന്നു ദിവസം കൊണ്ട് അവളുടെ ഫുൾ ബയോഡാറ്റ ഇക്ക ഒപ്പിച്ചു തരും”. അരുണിന്റെ തോളിൽ കൈ ഇട്ടുകൊണ്ട് നിയാസ് പറഞ്ഞു.
“എൻ നൻബൻ ഡാ ” എന്നും പറഞ്ഞു അരുൺ തിരിച്ചു നിയാസിന്റെ കവിളിൽ ഒരുമ്മയും കൊടുത്തു.
അന്ന് രാത്രി അരുണിന് പെട്ടന്ന് ഉറങ്ങാൻ സാധിച്ചില്ല.
ചെവിയിൽ അവളുടെ ചിരിയും കണ്ണിൽ അവളുടെ കണ്മഷിയിട്ട മിഴികളുമായിരുന്നു.
അവളെ ഓർത്തിരുന്നു എപ്പോളോ അവൻ നിദ്രയിലേക്ക് വീണു.
(തുടരും..)