നീയൊക്കെ എങ്ങനെ വന്നു എന്റെ വയറ്റിൽപിറന്നെടി മനുഷ്യനെ നാണംകെടുത്താൻ.
എന്റമ്മാ ഞങ്ങൾ നിങ്ങളോട് എന്ത് കാണിച്ചെന്നാ ഞങ്ങൾക്ക് അറിയില്ലായിരുന്നു ഇങ്ങനത്തെ ആചാരം ഉണ്ടെന്നു ഇവിടെ.
പിന്നെ വേറെ ആരുടേം കൂടെ അല്ലല്ലോ അവിടെ കഴിയാൻപറഞ്ഞത് സ്വൊന്തം ഭർത്താവിന്റെകൂടെയല്ലേ അതിൽ എന്താ ഇത്ര തെറ്റു ഇനിയങ്ങോട്ട് നിങ്ങൾ ഒന്നിച്ചു കഴിയേണ്ടതല്ലേ….
അനു ഇത്രേം പറഞ്ഞു അഞ്ജനെയെ നോക്കി ഒന്ന് കണ്ണിറുക്കി എല്ലാം നേരത്തെ തന്നെ അറിയാം എന്നപോലെ