മയൂഷ : അത്ര ഭംഗിയൊന്നും ഇല്ല
ഞാൻ : ആയിക്കോട്ടെ ഫോൺ ഇങ്ങ് താ
മയൂഷ : നീ ഇത് എത്ര ഫോട്ടോസാ എടുത്തേക്കുന്നെ
ഞാൻ : എന്റെ ഫോണല്ലേ സാരമില്ല
മയൂഷ : അയ്യടാ എന്റെ ഫോട്ടോസല്ലേ സാരമുണ്ട്
എന്ന് പറഞ്ഞ് മയൂ ഫോട്ടോസ് ഡിലീറ്റ് ചെയ്യാൻ തുടങ്ങി, വേഗം അവിടെ നിന്ന് എഴുനേറ്റ് മയൂന്റെ അടുത്തേക്ക് ചെന്ന് ഫോണിൽ പിടിച്ചു കൊണ്ട്
ഞാൻ : ദുഷ്ട്ടേ കളയല്ലേ
മയൂഷ : പോടാ ഞാൻ കളയും
വീണ്ടും രണ്ട് ഫോട്ടോസും കൂടി ഡിലീറ്റ് ചെയ്തു, വേഗം ഫോൺ പിടിച്ച് വലിച്ച് മേടിച്ച്
ഞാൻ : മതി കളഞ്ഞത്
ഫോൺ നോക്കി
ഞാൻ : കണ്ട ആകെ ഒരു ഫോട്ടോ മാത്രമുള്ളു
മയൂഷ : ഹ ഹ ഹ അത് മതി
അടുത്തിരിക്കുന്ന മയൂന്റെ തലയിൽ കൈ കൊണ്ട് ഒരു കൊട്ട് കൊടുത്ത്
ഞാൻ : ജാഡ തെണ്ടി
വേദന കൊണ്ട് തലയിൽ തിരുമി കൊണ്ട്
മയൂഷ : ആഹ്… വേദനിച്ചൂട്ടാ പട്ടി..
ഞാൻ : നന്നായി പോയി
ഓഫീസ് ചെയറിൽ പോയി ഇരുന്ന് ആകെ ഉള്ള ഒരു ഫോട്ടോ സൂം ചെയ്ത്
ഞാൻ : ഈ അതിർത്തി ലൈൻ എന്തിനാ ഇത്രയും വലുതാക്കി വരക്കുന്നത്?
ബാക്കിയുള്ള കോള കുടിച്ചു കൊണ്ട്
മയൂഷ : അതിർത്തി ലൈനോ?
ഫോട്ടോ കാണിച്ച് കൊടുത്തു കൊണ്ട്
ഞാൻ : ദേ ഇത്
മയൂഷ : ഓ അതോ, ചുമ്മാ എന്തേയ്?
ഞാൻ : അല്ല സാധാരണ എല്ലാരും ചെറുതാക്കി അല്ലെ തൊടുന്നത്, ചിലര് തൊടാറേയില്ല ആരും നോക്കില്ലെന്ന് വിചാരിച്ച്
മയൂഷ : എന്നെയാരും നോക്കണ്ട
ഞാൻ : ഓഹോ അതാണല്ലേ ഇത്രയും വലിയ ലൈൻ വരച്ചേക്കുന്നത് ആരും ക്രോസ്സ് ചെയ്യാതിരിക്കാൻ
മയൂഷ : ആ… അതെ പിടിച്ചില്ലേ
ഞാൻ : ഹമ്…പിടിച്ചു പിടിച്ചു ഞാൻ പിടിച്ചോളാം
മയൂഷ : എന്താ?
ഞാൻ : അല്ല ഞാൻ നോക്കിക്കോളാം
മയൂഷ : എന്ത് നോക്കിക്കോളാന്ന്?