മയൂഷ : ഇവന്റെ ഒരു കാര്യം, എവിടെന്ന കഴിക്കുന്നത്
ഞാൻ : അതൊക്കെയുണ്ട്
മയൂഷ : ആരെങ്കിലും കാണോ?
ഞാൻ : ഏയ് ഇല്ലന്നേ, ആരും കാണാത്ത സ്ഥലത്ത് പോവാം
മയൂഷ : അതെവിടെ?
മറുപടി ഒന്നും പറയാതെ വേഗം ബൈക്ക് മുന്നോട്ടെടുത് സ്റ്റാൻഡിന്റെ പുറകിലുള്ള കപ്പിൾസ് ഐസ്ക്രീം പാർലറിലേക്ക് ചെന്നു, മൂന്നു നില ബിൽഡിങ്ങിന്റെ രണ്ടാമത്തെ ഫ്ലോറിൽ ഉള്ള ഐസ്ക്രീം പാർലറിലേക്ക് ഇടുങ്ങിയ സ്റ്റെപ്പിലൂടെ കയറും നേരം
മയൂഷ : ഇത് എന്തോന്ന് വഴിയാ ഇവിടെയൊക്കെ ആരെങ്കിലും വരാറുണ്ടോ
ഞാൻ : മുകളിലോട്ട് വന്ന് നോക്ക് അപ്പൊ അറിയാം
മുകളിൽ എത്തിയതും
മയൂഷ : ഇതെന്താ സ്കൂളോ കോളേജോ വല്ലതും ആണോടാ, ആരും കാണില്ലെന്ന് പറഞ്ഞ്
ഞാൻ : ഹ ഹ ഹ മണി മൂന്നു കഴിഞ്ഞില്ലേ ഇനി ഇവിടെ പിള്ളേര് മാത്രം കാണുള്ളൂ
മയൂഷ : ഹമ്..നിനക്ക് ഈ സ്ഥലമൊക്കെ എങ്ങനെ അറിയാം
ഞാൻ : അത് കൊള്ളാം ഇത് എന്റെ ഏരിയയല്ലേ എനിക്കറിഞ്ഞൂടെ
മയൂഷ : ഹമ്… എന്നാ വേഗം നടക്ക് സമയമില്ല
ഞാൻ : ആ വാ..
ആ തിരക്കിനിടയിലൂടെ ഐസ്ക്രീം പാർലറിനുള്ളിൽ കയറി
മയൂഷ : ഇവിടെ ഇരിക്കാനൊന്നും സ്ഥലമില്ലലോട
ഞാൻ : ഇവിടെ നിക്ക് ഞാനിപ്പോ വരാം
മയൂഷ : നീ എവിടെ പോണ്
ഞാൻ : നിക്ക് അവിടെ
തിരക്കിനിടയിലൂടെ ഇടിച്ചു കയറി അകത്തേക്ക് ചെന്ന് അൽപ്പം കഴിഞ്ഞ് തിരികെ വന്ന്
ഞാൻ : പോവാം..
മയൂഷ : അല്ല അപ്പൊ ഐസ്ക്രീം?
ഞാൻ : അതൊക്കെ വരും
മയൂഷ : എവിടെ വരും?
ഞാൻ : വരും, അങ്ങോട്ട് നടക്ക്
എന്ന് പറഞ്ഞ് മയൂന്റെ ഷോൾഡറിൽ പിടിച്ച് തിരിച്ചു മുന്നോട്ട് തള്ളി നടന്നു, ഞെഞ്ചിൽ ഫയലും കെട്ടിപ്പിടിച്ചു നടന്നു കൊണ്ട്
മയൂഷ : നീ ഇത് എങ്ങോട്ടാ തള്ളി കൊണ്ട് പോവുന്നത്
ഞാൻ : അങ്ങോട്ട് നടക്ക് മയൂ
എന്ന് പറഞ്ഞ് മയൂന്റെ പിന്നിലേക്ക് ഒന്നൂടെ ചേർന്ന് നിന്ന് തള്ളി