ഞാൻ : സൺഡേയല്ലേ മം…
അന്നാണ് അച്ചു മിസ്സ് വരാൻ പറഞ്ഞിരിക്കുന്നത്
ഞാൻ : എത്ര നേരം വേണം വർക്ക് തീർക്കാൻ
രഞ്ജിത്ത് : ഉച്ചക്ക് മുൻപ് എന്തായാലും തീർക്കാം സർ
ഞാൻ : ഓക്കേ എന്നാ സൺഡേ പോര്
രഞ്ജിത്ത് : ഓക്കേ, താങ്ക്സ് സർ
കോൾ കട്ടാക്കി, ആ ദിവസത്തെ ഷോപ്പിലെ വർക്കൊക്കെ കഴിഞ്ഞ് പിറ്റേന്ന് മയു വരുന്നത് കാത്ത് രാവിലെ തന്നെ ഷോപ്പിലേക്ക് വിട്ടു, ഷോപ്പിൽ എത്തിയതും ഡ്രൈവർ
തോമസ് : എന്താ അജു കോളേജിൽ പോയില്ലേ?
ഞാൻ : ഏയ്.. ഇല്ല
സെക്യൂരിറ്റി
ഗോപാലൻ : എന്താ രാവിലെ തന്നെ ഷോപ്പിലേക്ക്?
ഞാൻ : ബില്ലിങിലേക്ക് പുതിയ സ്റ്റാഫ് വരുന്നുണ്ട് ഗോപലേട്ടാ, അവർക്ക് രണ്ടു ദിവസം കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കണം
അതിനിടയിൽ അങ്ങോട്ടേക്ക് വന്ന സെക്യൂരിറ്റി
വാസു : ഇന്നലെ വന്ന കൊച്ചല്ലേ
ചെറിയൊരു നീരസത്തോടെ
ഞാൻ : ആ…
ഷോപ്പിൽ കയറി ബില്ലിംഗ് കൗണ്ടറിൽ ഇരുന്നപ്പോഴേക്കും മയൂ ഓടി വരുന്നുണ്ടായിരുന്നു, ഓടി വന്ന് എന്റെ അടുത്ത് നിന്ന് നല്ല പോലെ കിതക്കുന്ന മയൂനെ നോക്കി
ഞാൻ : എന്ത് പറ്റി രാവിലെ തന്നെ പട്ടി ഓടിച്ചിട്ടോ
കിതപ്പ് മാറ്റി കൊണ്ട്
മയൂഷ : ആദ്യ ദിവസം തന്നെ വൈകണ്ടന്ന് കരുതി ഓടിയതാ
വാച്ചിൽ നോക്കി
ഞാൻ : ഓ… അഞ്ചു മിനിട്ടല്ലേ അതൊന്നും സാരമില്ല, അഞ്ചോ പത്തോ മിനിറ്റ് താമസിച്ചെന്ന് കരുതി ഇവിടെ ഒന്നും നടക്കാൻ പോണില്ല
മയൂഷ : എന്നാലും അങ്ങനെയല്ലല്ലോ
കസേരയിൽ നിന്നും എഴുനേറ്റ്, കസേര പുറകിലേക്ക് വലിച്ച്
ഞാൻ : എന്നാ ഐശ്വര്യമായി ഇരുന്നു തുടങ്ങിക്കോളൂ
മയൂഷ : അല്ല അപ്പൊ ഇതൊക്കെയൊന്ന് ആരാ പറഞ്ഞ് തരുന്നത്
ഞാൻ : അതിനല്ലേ ഞാൻ ഉള്ളത്, ഇരിക്കാൻ നോക്ക്
മയൂഷ : മം…
മയൂ ഇരുന്നതും അടുത്തുള്ള കസേര വലിച്ചിട്ട് മയൂന്റെ സൈഡിൽ ആയി ഇരുന്ന് മുടികളിൽ മണത്തു നോക്കി
ഞാൻ : ഇന്നും കാച്ചിയ എണ്ണയാ?