ഞാൻ : ഇന്നലെ കോളേജ് കഴിഞ്ഞിറങ്ങുമ്പോ മിസ്സായിട്ടൊന്ന് ഉടക്കിയിരുന്നു
ആനന്ദ് : എന്താ കാര്യം ?
ഞാൻ : പ്രതേകിച്ചൊന്നുമില്ല സർ
ആനന്ദ് : മം.. അപ്പൊ അതാണ് കാര്യം
ഞാൻ : എന്താ സർ ? മിസ്സിനെന്താ പറ്റിയത് ?
ആനന്ദ് : അശ്വതി ഇന്നലെ സ്ലീപ്പിങ് പിൽസ്സ് ഹൈ ഡോസ്സിൽ കഴിച്ചു
ഭയത്തോടെ
ഞാൻ : ഏ… എന്നിട്ട് ഇപ്പൊ എങ്ങനുണ്ട് മിസ്സിന് ?
ആനന്ദ് : പേടിക്കാൻ ഒന്നുമില്ല കുറച്ചു കഴിയുമ്പോ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാന്ന് ഡോക്ടർ പറഞ്ഞു
ഞാൻ : പെട്ടെനെന്താ മിസ്സ് ഇങ്ങനെ ചെയ്തേ ?
ആനന്ദ് : എനിക്ക് അർജുനോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് ഒരു പോലീസുകാരൻ എന്നുള്ള നിലയില്ലല്ല അശ്വതിയുടെ അങ്കിൾ എന്ന നിലയിൽ
ഞാൻ : മം..
ആനന്ദ് : ഒരുപാട് ലാളിച്ചു വളർത്തിയത് കൊണ്ടാവും വല്ലാത്ത പിടിവാശിയാണ് അശ്വതിക്ക് ഞങ്ങളുടെ തെറ്റുകൊണ്ട് തന്നെ സംഭവിച്ചതാണ് അതുകൊണ്ട് തന്നെ ഞങ്ങൾക്കെല്ലാവർക്കും അശ്വതിയുടെ കാര്യത്തിൽ വലിയ പേടിയാണ്, ഇതിപ്പോ രണ്ടാമത്തെ പ്രാവശ്യമാണ് ഇങ്ങനെ സംഭവിക്കുന്നത് നിങ്ങള് തമ്മിൽ എന്താണെന്നോ എന്താ പ്രശ്നമെന്നോ പോലും ഞാൻ കൂടുതൽ ചോദിക്കുന്നില്ല മയക്കത്തിൽ അർജുന്റെ പേര് പറയുന്നുണ്ടെന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് ഞാൻ അർജുനെ വിളിപ്പിച്ചത്
ഞാൻ : ഞാൻ… അതിന്..
ആനന്ദ് : ഞാൻ അർജുനെ കുറ്റപ്പെടുത്തുവാൻ വിളിച്ചതല്ല, അർജുൻ ഞങ്ങൾക്ക് ഒരു ഹെല്പ് ചെയ്യണം
ഞാൻ : എന്താ സർ ?
ആനന്ദ് : യു കെ യിൽ അശ്വതിയുടെ ആന്റിയുണ്ട് അശ്വതിയെ അങ്ങോട്ടേക്ക് പറഞ്ഞു വിടാൻ അർജുന്റെ സഹായം വേണം
ഞാൻ : ഞാൻ എങ്ങനെ ?
ആനന്ദ് : ഞങ്ങൾ പറഞ്ഞാൽ അശ്വതി അനുസരിക്കില്ല അർജുൻ വേണം പറഞ്ഞു സമ്മതിപ്പിക്കാൻ
ഞാൻ : മം..
ആനന്ദ് : പിന്നെ ഒരു കാര്യം ഞങ്ങളാണ് ഇത് പറഞ്ഞതെന്ന് അശ്വതി അറിയരുത് എത്രയും വേഗം പറഞ്ഞു വിടാൻ പറ്റിയാൽ അത്രയും നല്ലത്
മലപോലെ വന്നത് എലിപോലെ പോയപ്പോൾ മനസ്സിനൊരു ആശ്വാസം വന്നു, കുറച്ചു അഹങ്കാരത്തിൽ