ഞാൻ : ഞാൻ നോക്കാം സർ
ചായ കുടി കഴിഞ്ഞ് ഐ സി യൂവിന്റെ അടുത്ത് ചെന്നതും നേഴ്സ് പറഞ്ഞു മിസ്സിനെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തെന്ന്, നേരേ അങ്ങോട്ടേക്ക് നടന്നു റൂമിന് പുറത്തെത്തിയതും മിസ്സിന്റെ അച്ഛനും അമ്മയും റൂമിന് പുറത്തേക്ക് വന്നു
ആനന്ദ് : എങ്ങനുണ്ട് ഡോക്ടർ എന്ത് പറഞ്ഞു ?
അരവിന്ദൻ : നാളെ ഡിസ്ചാർജ് ചെയ്യാമെന്ന്
ലതിക : അച്ചു ഫോൺ അന്വേഷിക്കുന്നുണ്ട്
ആനന്ദ് : ആ..നിങ്ങളെന്നാൽ വീട്ടിൽ ചെന്ന് ഫ്രഷായിട്ട് വാ അതുവരെ അർജുൻ ഇവിടെ നിന്നോളും
ലതിക അടുത്തേക്ക് വന്ന് എന്റെ രണ്ടു കൈയും ചേർത്ത് പിടിച്ച് ഒന്നും പറയാതെ നടന്നു പോയി, എന്താ കാര്യം എന്ന് മനസ്സിലാവാതെ നിന്ന എന്നോട്
അരവിന്ദൻ : അർജുന് ബുദ്ധിമുട്ടൊന്നുമില്ലല്ലോ ?
ഞാൻ : ഏയ് ഇല്ല
അരവിന്ദൻ : മം.. എന്നാ ഞങ്ങൾ ഇറങ്ങട്ടെ, ആനന്ദ് ഇപ്പൊ ഇറങ്ങില്ലേ ?
ആനന്ദ് : ആ കൊച്ചിനൊന്ന് കണ്ടിട്ട്
അരവിന്ദൻ : ശരി…
അവര് പോയതും ഞാനും അങ്കിളും കൂടി ഡോറ് തുറന്ന് മുറിയിലേക്ക് കയറി, ഞങ്ങളെ കണ്ടതും ജ്യൂസ് കുടിച്ചു കൊണ്ടിരുന്ന
അശ്വതി : അങ്കിള് അജുനെ അറസ്റ്റ് ചെയ്തോ ?
അത് കേട്ട് ഒരു നിമിഷം എന്റെ ശരീരത്തിലൂടെ കൊള്ളിയാൻ പാഞ്ഞു
ആനന്ദ് : എന്തിന് ?
ചിരിച്ചു കൊണ്ട്
അശ്വതി : അപ്പൊ ചെയ്തില്ലേ ? ഞാൻ കരുതി അങ്കിള് അജുനെ അറസ്റ്റ് ചെയ്ത് നല്ല ഇടി കൊടുത്ത് കാണുമെന്ന്
ആനന്ദ് : ഹമ്.. എങ്ങനുണ്ട് ഇപ്പൊ ?
അശ്വതി : ഞാൻ ഓക്കെയാണ് അങ്കിൾ
ആനന്ദ് : മം.. ഞാൻ എന്നാ ഇറങ്ങുവാണ് അർജുൻ ഇവിടെ കാണും
എന്ന് പറഞ്ഞ് ഫോൺ മിസ്സിന് കൊടുത്തു
അശ്വതി : ബൈ അങ്കിൾ
അങ്കിള് പോയതും, ദേഷ്യത്തിൽ
ഞാൻ : അപ്പൊ അതാണ് മനസ്സിൽ അല്ലേ ?
അശ്വതി : എന്ത് ?
ഞാൻ : എന്നെ ലോക്കപ്പിൽ കയറ്റി ഇടിക്കാൻ