ഞാൻ : ശരി ആന്റി
പതിയെ അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് നടന്നു. അടുത്ത ദിവസം തിങ്കളാഴ്ച കോളേജ് കഴിഞ്ഞ് ഷോപ്പിൽ എത്തി, മയൂ നല്ല ജോലി തിരക്കിൽ ആണ്, ഷോപ്പ് മൊത്തം ഒന്ന് കറങ്ങി മയൂന്റെ അടുത്തെത്തി
ഞാൻ : എന്തായി… കാര്യങ്ങളൊക്കെ?
മയൂഷ : എന്താ..?
ഞാൻ : അല്ല ജോലിയൊക്കെ…?
മയൂഷ : കുഴപ്പമില്ല, അജു ഓണർ എന്നാ വരുന്നത്?
ഞാൻ : അടുത്താഴ്ച വരും
മയൂഷ : മം എന്റെ കാര്യം ചോദിച്ചോ?
ഞാൻ : ആ… ഞാൻ പറഞ്ഞട്ടുണ്ട്
മയൂഷ : മം…നിന്റെ ബൈക്ക് ഇവിടെ ഉണ്ടായിരുന്നല്ലോ ഞാൻ കരുതി നീ കോളേജിൽ പോയില്ലെന്ന്
ഞാൻ : അത് ഇന്നലെ പെട്രോൾ തീർന്നപ്പോ വെച്ചിട്ട് പോയതാ
മയൂഷ : ഇന്നലെ ഷോപ്പ് തുറന്നോ
ഞാൻ : ഏയ്.. കുറച്ചു പണിയുണ്ടായിരുന്നു ഇവിടെ, ദേ കണ്ടില്ലേ
സി സി ടി വി ചൂണ്ടി കാണിച്ച് ഞാൻ പറഞ്ഞു
മയൂഷ : ഓ.. അതാലേ മം…
എന്റെ ഫോൺ ബെല്ലടിച്ചു, വീണയാണ് വിളിക്കുന്നത്
ഞാൻ : ഞാൻ എന്നാ ഓഫീസിൽ കാണും മയൂ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി
എന്നും പറഞ്ഞ് കോൾ എടുത്ത് ഓഫീസിലേക്ക് കയറി ചെയറിൽ ഇരുന്ന്, സി സി ടി വി യുടെ മോണിറ്റർ നോക്കിയിരുന്നു കൊണ്ട്
ഞാൻ : എന്തേയ്…?
വീണ : താൻ ഷോപ്പിലാണോ?
ഞാൻ : അതേലോ… താനോ?
വീണ : ഞാൻ കോളേജിൽ
ഞാൻ : മം എന്താ വിളിച്ചേ?
വീണ : ബുധനാഴ്ച എന്താ പരിപാടി?
ഞാൻ : പ്രതേകിച്ചൊന്നുല്ല.. കോളേജിൽ പോണം ഷോപ്പിൽ വരണം
വീണ : ബുധനാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ഫ്രീയാവാൻ പറ്റോ
ഞാൻ : എന്താ കാര്യം?
വീണ : വീട്ടിൽ ചെറിയൊരു സെലിബ്രേഷൻ ഉണ്ട്
ഞാൻ : എന്ത് സെലിബ്രേഷൻ ?
വീണ : എന്റെ ബർത്ത്ഡേ ആണ്
ഞാൻ : ആഹാ… ഹാപ്പി ബർത്ത്ഡേ ഇൻ അഡ്വാൻസ്..