എന്റെ മാവും പൂക്കുമ്പോൾ 9 [R K]

Posted by

മഞ്ജു : അമ്മായി എവിടെയാ ?

മയൂഷ : വീട്ടിൽ ഉണ്ട് എന്തേയ്?

മഞ്ജു : അജു വന്നട്ടുണ്ട് അവൻ ചോദിച്ചു അമ്മായിക്ക് എപ്പോ വരാൻ പറ്റുമെന്ന്

മയൂഷ : അത്…

അവരുടെ സംഭാഷണത്തിനിടയിലേക്ക് കയറി

ഞാൻ : ഡി അമ്മായിയോട് ഇന്ന് ഇറങ്ങാൻ പറ്റോന്ന് ചോദിക്ക്

എന്റെ ശബ്ദം കേട്ട

മയൂഷ : ഇന്നോ..?

മഞ്ജു : ആ അമ്മായി ഇന്ന് ഇറങ്ങാൻ പറ്റോ ?

മയൂഷ : മം.. ഞാൻ ഇപ്പൊ നിന്നെ വിളിക്കാം

എന്ന് പറഞ്ഞ് മയൂഷ ഫോൺ കട്ടാക്കി

ഞാൻ : അമ്മായി എന്ത് പറഞ്ഞു?

മഞ്ജു : ഇപ്പൊ വിളിക്കാന്നു പറഞ്ഞു

ഞാൻ : മം.. എന്നാ നീ വാ ഷോപ്പിലാക്കണ്ടേ

ബൈക്ക് എടുത്തു കൊണ്ട് വന്ന് അവളെയും കൊണ്ട് ഷോപ്പിലേക്ക് പോയി, അവിടെയെത്തി മഞ്ജു ഇറങ്ങുന്നേരം മയൂഷയുടെ കോൾ വന്നു

മഞ്ജു : ഡാ പോവല്ലേ അമ്മായി വിളിക്കുന്നുണ്ട്

കോൾ എടുത്ത്

മഞ്ജു : ആ അമ്മായി…

മയൂഷ : മഞ്ജു ഇന്ന് ഇന്റർവ്യൂന് വന്ന്, ജോലിക്ക് നാളെ മുതൽ കേറിയാൽ പോരെ

മഞ്ജു : അതെന്താ…?

മയൂഷ : നിന്റെ മാമ്മനെ ഇവിടെയെങ്ങും നോക്കിട്ട് കാണുന്നില്ല പറയാതെ പോയാൽ പിന്നെ അതാവും വഴക്കിനു, അമ്മയോട് ഇന്റർവ്യൂന് പോവട്ടേന്ന് ചോദിച്ചപ്പോ പൊക്കോളാൻ പറഞ്ഞു അതാ

മഞ്ജു : അവനോട് ചോദിക്കട്ടെ

മയൂഷ : ആ..

മഞ്ജു : ഡാ ഇന്ന് ഇന്റർവ്യൂന് വന്നിട്ട് നാളെ കേറിയാൽ മതിയോന്ന് അമ്മായി ചോദിച്ചു

എങ്ങനേലും ആ സാധനത്തിനെ കണ്ടാൽ മതിയെന്നുള്ള ആവേശത്തിൽ

ഞാൻ : അതിനെന്താ അങ്ങനെ ചെയ്യാം

‘അല്ലേ പിന്നെ എന്ത് ഇന്റർവ്യൂ ഞാൻ തന്നെ ഇന്റർവ്യൂ നടത്തും അവിടെ വേറാരുണ്ട് ‘ എന്ന് മനസ്സിൽ പറഞ്ഞു

മഞ്ജു : അങ്ങനെ മതി അമ്മായി, അമ്മായി എപ്പോ ഇറങ്ങും

മയൂഷ : ഞാനൊരു പത്തു മിനിറ്റിനുള്ളിൽ ഇറങ്ങാം എവിടേക്കാ വരേണ്ടത്

മഞ്ജു : ഡാ അമ്മായിയോട് എവിടെ വരാൻ പറയണം

Leave a Reply

Your email address will not be published. Required fields are marked *