അത് ഞാൻ സിനിമ ഇത് ഒകെ കണ്ടിട്ടുണ്ട്….
അത് കേട്ട് ഞാൻ ചിരിച്ചു…. എനിക്ക് തോന്നി താൻ അത് ഉദ്ദേശിച്ഛ് ആണ് ഇത് പറയുന്നത് എന്ന്….
എന്തേ ?
ഡാ…. സിനിമ ഇത് ഒകെ ഡാൻസ് കളിക്കുന്നത് പോലെ ഒന്നും ഇവിടെ ഡാൻസ് കളിക്കേണ്ട…. നമുക്ക് അറിയുന്ന പോലെ കളിച്ചാൽ മതി,… ഇത് ഡിജെ പാർട്ടി ആണ്….
എന്തായാലും എനിക്ക് വയ്യ…. അവൾ വീണ്ടും ചിണുങ്ങി
അവിടെ എത്തുമ്പോൾ തനിക്ക് ഇതൊക്കെ മനസിലാകും
ഹും…… അവൾ മൂളി
പിന്നേ…… ഞാൻ ആരാണെന്നാ പറയാൻ പോകുന്നത് ?
ചേട്ടനോ,,…. ആരാണെന്ന് പറയണം ?
കാമുകൻ ആണെന്ന് പറഞ്ഞോ….
വേണ്ടാ…. കെട്ട്യോൻ ആണെന്ന് പറയട്ടെ…
പറഞ്ഞോ….. എന്തായാലും എനിക്ക് പ്രശനം ഇല്ലാ,,,,,
ഹാ ചേട്ടനെ അറിയുന്ന ആരും ഇല്ലാലോ…. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
ഉണ്ടായാലും എനിക്ക് പ്രശനം ഒന്നും ഇല്ലാ…. ഒരു പാർട്ടിക്ക് ഒരു പെണ്ണും ആയി വന്നാൽ ഇവിടെ നാട്ടിലെ പോലെ അതാരാണെന്ന് ചോദിച്ചു ബുദ്ധിമുട്ടിക്കുക ഒന്നും ഇല്ലാ….
ആണോ ?
ആ…. ഇത് ബാംഗ്ലൂരാ….
അങ്ങിനെ സംസാരിച്ചു കൊണ്ട് ഞങ്ങൾ അവിടെ എത്തി….
സാധാരണ കമ്പനികൾ നടത്തുന്ന പാർട്ടികൾക്ക് പുറത്തു നിന്നുള്ളവർക്ക് കയറാൻ പറ്റാത്തതിനാൽ തിരക്കൊക്കെ കുറവായിരിക്കും,…. അതുകൊണ്ട് ഒരു 30 പേരിൽ കൂടുതൽ അവിടെ ഇല്ലാ….
ഞങ്ങൾ അകത്തേക്ക് കയറിയതും എല്ലാവരും അത്ഭുതത്തോടെ നിമിഷയെ നോക്കുന്നത് ഞാൻ കണ്ടു….. ആരും നിമിഷയെ ഇങ്ങിനെ പ്രതീക്ഷിച്ചു കാണില്ലായിരിക്കും….
കുറച്ചു കഴിഞ്ഞതും അവളുടെ അടുത്ത കൂട്ടുകാർ എല്ലാവരും ഞങ്ങളുടെ അടുത്തേക്ക് വന്നു…. പലരും ഞാൻ ആരാണെന്ന് പോലും ചോദിച്ചില്ല…. ഹസ്ബൻഡ് ആയിരിക്കുമെന്ന് വിചാരിച്ചിട്ടുണ്ടാകും…. ചോദിച്ചവർക്ക് എല്ലാം അവൾ പറഞ്ഞിരുന്നത് പോലെ ഞാൻ അവളുടെ ഹസ്ബൻഡ് ആണെന്ന് പരിചയപെടുത്തി…
കുറെ സുന്ദരി പെൺകുട്ടികൾ ഉണ്ട്…. നിമിഷയുമായി വന്ന് സംസാരിക്കുമ്പോൾ ആണ് അവർ മലയാളികൾ ആണെന്ന് തന്നെ മനസിലാകുന്നത്…. കണ്ടാൽ മറാട്ടികളോ ഗുജറാത്തികളോ ആണെന്നേ തോന്നു….
അതിൽ മൂന്ന് പെൺകുട്ടികളുടെ ഒരു ഗാങ് എനിക്കും നിമിഷയ്ക്കും ചുറ്റും കൂടി…