ആരെ…. ?
തന്റെ കൂട്ടുകാരികളെ…
ദിഷയെ ആണോ
മൂന്നാളെയും…..
അയ്യടാ… നേരിട്ട് പോയി പറഞ്ഞാൽ മതി….
എന്നാൽ ഞാനും വരാം…. പോകുന്ന വഴി അവിടെ ഇറക്കി തരാം….
പോടാ…..
അതും പറഞ്ഞു അവൾ അപ്പുറത്തേക്ക് മാറി,,.. ഞാൻ എഴുന്നേറ്റ് കുളിക്കാനും കയറി….
കുളിച്ചുകൊണ്ടിരിക്കേ ബാത്റൂമിന് അടുത്ത് വന്ന് നിമിഷ ഇറങ്ങുകയാണെന്ന് പറഞ്ഞു….
ഞാൻ കുളി കഴിഞ്ഞു നേരെ വിപിന്റെ പുതിയ ഫ്ലാറ്റിലേക്ക് ഇറങ്ങി……
ഫോട്ടോയിൽ കണ്ട പോലെ തന്നെ ആയിരിക്കുമോ കാവ്യ….. അതോ ഫോട്ടോ വല്ല ഫിൽറ്റർ ചെയ്ത് എടുത്തത് ആണോ….. മനസ്സിൽ കാവ്യയെ കുറിച്ചുള്ള കാര്യങ്ങളാണ്…..
കാർ പാർക്ക് ചെയ്ത് നേരെ ചെന്ന് അവരുടെ ഫ്ലാറ്റിന്റെ കാളിങ് ബെൽ അടിച്ചു… കുറച്ചു വെയിറ്റ് ചെയ്തിട്ടും തുറക്കാതായപ്പോൾ വീണ്ടും ബെൽ അടിച്ചു….
അപ്പോളേക്കും ഡോർ തുറന്നു…
അകത്തു നിന്നും കാവ്യ ഡോർ പകുതി തുറന്ന് പേടിയോടെ പുറത്തേക്ക് നോക്കി
അവളെ കണ്ടതും ഞാൻ അറിയാതെ വായ് തുറന്നു പോയി
ഒരു കറുത്ത കളർ സാരി ഉടുത്തു കൊണ്ട് ഒരു സുന്ദരി….
ഫോട്ടോയിൽ കണ്ടതിലും ഇരട്ടി ഭംഗിയുണ്ട് അവളെ നേരിട്ട് കാണാൻ
എന്നെ കണ്ടതും അവൾ ഡോർ മുഴുവനായും തുറന്ന് തന്നു….
എന്നാലും ഞാൻ അവളെ അത്ഭുതത്തോടെ നോക്കികൊണ്ട് നിൽക്കുകയാണ്….
എന്റെ ഇമവെട്ടാതെ അവളെ നോക്കി കൊണ്ട് നിൽക്കുന്നത് കണ്ടിട്ടാകണം അവൾ എന്നെ വിളിച്ചു
കാർത്തി അല്ലേ…..
അതോടെ എന്റെ പരിസര ബോധം തിരിച്ചു കിട്ടി….
യെസ്….. അതേ….. പെട്ടെന്നുള്ള അവളുടെ ചോദ്യത്തിന് വിക്കി വിക്കി പറഞ്ഞു
വിപിൻ എവിടെ…. ഞാൻ ചോദിച്ചു
കുളിക്കുകയാ…. അവൾ അവിടെ നിന്നുകൊണ്ട് തന്നെ പറഞ്ഞു
അകത്തേക്ക് വരുന്നില്ലേ….. അവൾ ചോദിച്ചു
ഹാ യെസ്…. അവളെ കണ്ട് എന്റെ കിളി പോയിട്ടുണ്ട്…
എന്ത് സുന്ദരി ആണിവൾ…. വെറുതെയല്ല വിപിൻ ഇങ്ങിനെ ഇവളുടെ കൂടെ കൂടിയിരിക്കുന്നത്…
അകത്ത് കയറി ഇരുന്നിട്ടും ഞാൻ അവളെ തന്നെ നോക്കുകയാണ്…. എന്റെ നോട്ടം കണ്ടിട്ട് അവൾക്ക് തന്നെ നാണം വന്നു…. ഇവനൊന്നും പെണ്ണുങ്ങളെ കണ്ടിട്ടില്ലേ എന്ന് മനസ്സിൽ വിചാരിച്ചിരിക്കണം….