ഓഫീസിൽ ലോക്ക് ചെയ്ത് കാർ എടുത്ത് അടുത്തുള്ള ഒരു സൈറ്റിലേക്ക് പോയി…
എന്റെ കൂടെ ഒരു സുന്ദരിയെ കണ്ടതും പണിക്കാരെല്ലാം സൂക്ഷിച്ചു നോക്കുകയാണ്….
അവിടെ നടന്ന് കാണുന്നതിന് ഇടയ്ക്ക് എന്താണ് നമ്മുടെ കമ്പനി ചെയ്യുന്നതെന്നും എന്താണ് കമ്പനിയുടെ വർക്ക് എന്നും അവളോട് പറഞ്ഞു….
അങ്ങിനെ നടക്കുന്നതിനു ഇടയ്ക്ക് ഒരു ബംഗാളി ജോലിക്കാരൻ വന്ന് എന്നോട് ചോദിച്ചു
സാബ്….. യെ ആപ് കാ ബീവി ഹേ
യെ ഹമാരാ നയാ അക്കൗണ്ടന്റ് ഹേ….
അയാളെന്താ ചോദിച്ചത്…. അവൾ ചോദിച്ചു….. അവളെ കുറിച്ചെന്തോ ആണ് അയാൾ ചോതിച്ചതെന്ന് അവൾക്ക് മനസിലായി
താൻ എന്റെ ഭാര്യയാണോ എന്ന്…….
അപ്പൊ ഞാൻ അക്കൗണ്ടന്റ് ആണോ ? ഞാൻ തിരിച്ചു പറഞ്ഞത് മനസിലാക്കി അവൾ പറഞ്ഞു
അല്ലാതെ പിന്നെ എന്റെ ബീവി ആക്കണോ ?
അത് കേട്ട് അവൾ എന്റെ പുറത്തിനിട്ട് ഒരു കുത്ത് വച്ച് തന്നു….. ജോലിക്കാർ കുറച്ചുപേർ അത് കാണുകയും ചെയ്തു….
കുറച്ചു ഉള്ളിലേക്ക് ചെന്നതും അവിടെ എന്റെ സൂപ്പർവൈസർ നിന്നിരുന്നു അവന്റെ അടുത്തേക്ക് പോയി….
കാവ്യ ഇതാണ് ഈ സൈറ്റിലെ നമ്മുടെ സൂപ്പർവൈസർ,, സുധാകർ……
എല്ലാ ദിവസവും ഇവിടെ വരുന്ന ചിലവ് സുധാകർ തന്നെ വിളിച്ചു പറയും അത് എഴുതി വെക്കുക….. അതുപോലെ എത്ര ക്യാഷ് കൊടുത്തു എന്നും….
സുധാകർ കർണ്ണാടക ക്കാരൻ ആണ്…. പക്ഷേ താൻ പേടിക്കണ്ട സുധാകർന് തന്നേക്കാൾ നന്നായി മലയാളം അറിയാം….. ഞാൻ കാവ്യയെ ആക്കികൊണ്ട് പറഞ്ഞു
അതുപോലെ തന്നെ സുധാകർനോടും കാവ്യയെ അക്കൗണ്ടന്റ് ആക്കിയ കാര്യവും ഇനി കണക്കും കാര്യങ്ങളും അവളോട് പറയണമെന്നും പറഞ്ഞു കൊടുത്തു…. അതും പറഞ്ഞു അവിടെ നിന്നും വീണ്ടും നടന്നു
കാവ്യ…..
ഹാ….
ഇതുപോലെ നമുക്ക് വേറെ മൂന്ന് സൈറ്റ് കൂടെ ഉണ്ട്…. അവിടത്തെ സൂപ്പർവൈസർ മാരും അവിടത്തെ ചിലവും കാര്യങ്ങളും തന്നെ വിളിച്ചു പറയും….. ഓക്കേ…..
ഹാ….
താൻ പേടിക്കേണ്ട,,,, ഇത് വലിയ റിസ്ക് ഉള്ള കാര്യമൊന്നും അല്ലാ….. എല്ലാം പഠിക്കുന്നത് വരെ ഞാൻ കൂടെ ഉണ്ടാകും….
ഇതൊക്കെ എത്ര രൂപയുടെ വർക്ക് ആണ് ? അവൾ ചോദിച്ചു