ഇത് 2 കോടിയുടെ കോൺട്രാക്ട് ആണ്….
എത്ര ?
രണ്ട് കോടി…..
ഹോ….. ഈ രണ്ട് കോടിയുടെ കണക്കാണോ ഞാൻ എഴുതേണ്ടത് ? അവൾ ചോദിച്ചു
അതേ….
താൻ പേടിക്കേണ്ട…. ഒരു ദിവസം കൊണ്ട് രണ്ട് കോടി ചിലവാകുക ഒന്നും ഇല്ലാ….
ഇത് എന്താ ഉണ്ടാക്കുന്നത് ? അവൾ വീണ്ടും ചോദിച്ചു
ഇത് ഒരു സ്റ്റാർ ഹോട്ടൽ ആണ്….
അതിനു ഇത്രയും പൈസയുടെ ഇന്റീരിയർ ചെയ്യുമോ ?
പിന്നേ…. സ്റ്റാർ ഹോട്ടലിന്റെ ഒക്കെ ഇന്റീരിയർ അത്രയ്ക്ക് ഇമ്പോര്ടന്റ്റ് അല്ലേ…. ഈ രണ്ട് കോടിയുടെ വർക്ക് എന്ന് പറയുന്നത് ഈ രണ്ട് ഫ്ലോറിന്റെ മാത്രമാ….
അപ്പൊ ബാക്കിയുള്ള ഫ്ലോറിന് ഇന്റീരിയർ ഇല്ലേ…. അവൾ ചോദിച്ചു
അതിന്റെ ടെൻഡർ ആയിട്ടില്ല…. അത് കൂടെ ഞാൻ എടുക്കാൻ നോക്കുന്നുണ്ട്….
അതപ്പോൾ എത്ര എമൗണ്ട് വരും…? അവൾ ചോദിച്ചു
മൊത്തം 10 കോടിയോളം വരും….
അത് കേട്ട് അവൾ വാ തുറന്നു….
നമുക്ക് പോകാം…. ഞാൻ ചോദിച്ചു
ആ…. ഇനി നമ്മൾ വേറെ എവിടെയെങ്കിലും പോകുന്നുണ്ടോ ?
ഹേയ്…. ഓഫീസിലേക്ക് പോകാം…. തനിക്ക് ഇപ്പൊ കാര്യങ്ങൾ ഏകദേശം മനസിലായില്ലേ….
ഒരു കാര്യം മനസിലായി….
എന്ത് ?….
താനൊരു പണക്കാരൻ ആണെന്ന്…… അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
മറുപടിയായി ഞാനും ഒന്ന് ചിരിച്ചു….
പണക്കാരൻ ആണെന് അവളെ കാണിക്കാൻ വേണ്ടി തന്നെയാണ് അവളെയും പൊക്കി അവിടേക്ക് പോയത്….. ഫസ്റ്റ് ഇമ്പ്രഷൻ ഈസ് ദി ബെസ്ററ് ഇമ്പ്രഷൻ എന്നാണല്ലോ….
ചെറിയ ചെറിയ ഇന്റീരിയർ വർക്ക് എടുത്തു തുടങ്ങിയതാണ്…. ഇന്നിപ്പോൾ 2 കോടിയുടെ ഒരു വർക്കിൽ വരെ എത്തി നിൽക്കുന്നു…. വിചാരിക്കുന്ന പോലെ ഈ ഹോട്ടലിന്റെ ബാക്കി ജോലികൾ കൂടെ എനിക്ക് കിട്ടിയാൽ… അത് എനിക്ക് വലിയൊരു മാറ്റം ആയിരിക്കും…. വളരെ സൈലന്റ് ആയിട്ടായിരുന്നു എന്റെ വളർച്ച… ഇത്ര വലിയ വർക്കുകൾ ആണ് ഞാൻ ചെയുന്നത് എന്ന് നിമിഷയ്ക്കോ വിപിനോ ഇതുവരെ അറിയുകയും ഇല്ലാ… ലക്ഷ്മി പോയത് മുതൽ ഒരു വാശി ആയിരുന്നു പൈസ ഉണ്ടാക്കാൻ…. അത് പുറത്തു ആരും അറിയരുതെന്ന് ഒരു വാശി കൂടെ ഉണ്ടായിരുന്നു അതാണ് ഇപ്പോൾ കാവ്യയുടെ മുൻപിൽ തകർന്നത്….