ചേട്ടാ കഴിക്കാം… സമയം ഒരുപാടായി…. ദിഷ എന്റെ പുറകെ വന്നുകൊണ്ട് പറഞ്ഞു
ഓ യെസ്…. തനിക്ക് ബോറടിച്ചു തുടങ്ങി അല്ലെ
ഹേയ് അതുകൊണ്ടല്ലാ…. ഇനി ഇവിടെ നിന്നാൽ വേറെ എന്തെങ്കിലും ഒക്കെ കാണേണ്ടി വന്നാലോ….. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
അതെന്താടോ ഞങ്ങൾ ഭാര്യക്കും ഭർത്താവിനും ഒന്ന് ഉമ്മ വെക്കാനും അവകാശം ഇല്ലേ…. ഞാൻ ചോദിച്ചു അത് ഭാര്യക്കും ഭർത്താവിനും അല്ലേ…. അവൾ പറഞ്ഞു
അവൾ എന്താ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല….
വാ കഴിക്കാം….
അങ്ങിനെ അവരെയും വിളിച്ചു ഫുഡ് കഴിച്ചു….
അത് കഴിച്ചു കുറച്ചു നേരം കൂടെ ഇരുന്നു എല്ലാവരും സംസാരിച്ചു….
അനീനയും സ്വാതിയും നിമിഷയും ആണ് വർത്തമാനത്തിന്റെ ആളുകൾ…. ദിഷ അവരുടെ കൂടെ അത്രയ്ക്ക് അങ്ങോട്ട് കൂടുന്നില്ല എന്നത് ഞാൻ ശ്രദ്ധിച്ചു….
എന്നാൽ പിന്നെ എല്ലാവര്ക്കും ഇവിടെ കൂടിയാലോ ? ഞാൻ എല്ലാവരോടും ആയി ചോദിച്ചു
അയ്യോ അത് പറ്റില്ല എനിക്ക് പോണം…. ദിഷ പറഞ്ഞു
എന്നാൽ അനീനയും സ്വാതിയും ഒന്നും പറഞ്ഞില്ല
കണ്ടോ അവർക്ക് ഇവിടെ നിന്നാൽ കൊള്ളാമെന്ന് ഉണ്ട്…. ഞാൻ ദിഷയോട് പറഞ്ഞു
എന്നാൽ അവർ ഇവിടെ നിക്കട്ടെ…. വീട്ടിൽ ‘അമ്മ ഒറ്റക്കുള്ളു….. ദിഷ പറഞ്ഞു
പിന്നെ ദിഷയെ നിർബന്ധിക്കാൻ നിന്നില്ല….. അവൾക്ക് അവിടെ ബോറടിച്ചു തുടങ്ങിയെന്ന് മനസിലായതോടെ പോകാമെന്ന് പറഞ്ഞു….
ഇനിയിപ്പോ താൻ ഡ്രൈവ് ചെയ്യണ്ട…. ഞാൻ വീട്ടിൽ കൊണ്ടുപോയി ആക്കിത്തരാം…… കാറെടുത്ത് ഇറങ്ങിയതും ഞാൻ പറഞ്ഞു….
ഹാ…… അവൾക്കും അത് മതിയെന്ന് ആയിരുന്നു….
കുറച്ചു ദൂരം കാർ മുൻപോട്ട് പോയെങ്കിലും ഞങ്ങൾ പരസ്പരം മിണ്ടിയില്ല….. അത് മുറിച്ചു കൊണ്ട് ദിഷ സംസാരിച്ചു തുടങ്ങി
ചേട്ടാ….. ദിഷ വിളിച്ചു
ഹാ….
ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ?
എന്താ ദിഷാ…..
ശരിക്കും ചേട്ടനും നിമിഷവും തമ്മിൽ എന്താ ബന്ധം ?
അവളുടെ ആ ചോദ്യം കേട്ട് ഞാൻ ഒന്ന് നടുങ്ങി…. എന്നാലും അത് പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു
അതെന്താ താൻ അങ്ങിനെ ചോദിച്ചത് ?