എന്നാൽ വിഷ്ണു വിന്റെ മനസ്സ് എന്തിനോ വേണ്ടി തിളക്കുകയായിരുന്നു ….
ഒരു മണിക്കൂർ യാത്രക്ക് ഒടുവിൽ അവർ പ്രിയയുടേ വീട്ടിൽ എത്തി ….
വണ്ടിയുടെ ബാകിൽ നിന്നും ഒരു കവർ എടുത്തു മോളേ പ്രിയയുടേ കയ്യിൽ നിന്നും വാങ്ങി അവൻ ആ വീട്ടിലേക്ക് കയറി …
പ്രിയയുടേ അച്ഛനും (മധവനും ) അമ്മ (രാധികയും ) ചേട്ടനും ( വിശ്വൻ) അവളുടേ അനിയത്തിയും ( ഭദ്ര ) അവരേ കണ്ടപ്പോൾ സന്തോഷത്തോട് കൂടി അവരേ സ്വീകരിച്ചു …
അവളുടേ ചേട്ടന് ഒരു വണ്ടി അപകടം പറ്റി ഒരു കാൽ മുറിച്ച് കളയണ്ടി വന്നു .. ഇപ്പോ വീൽചെയറിലാണ് …..
” എന്താ പെട്ടന്ന് ഇറങ്ങാൻ തോന്നിയത് ….
അവളുടേ അച്ഛൻ ഒരു ചിരിയോട് കൂടി ചോതിച്ചു …. .
” അത് ഒരു കാര്യം ഉണ്ട് ….
അത് പറഞ്ഞ് വിഷ്ണു ആ കവറിൽ നിന്നു കുറച്ച് പേപ്പർ കെട്ട് എടുത്തു എന്നിട്ട് അവളുടേ അച്ഛന്റെ നേർക്ക് നീട്ടി ….
അയ്യാൾ മനസിലാവാതേ അത് എടുത്ത് തുറന്നു …. വിശ്വസം വരാതേ അയ്യാൾ വിഷ്ണുവിനേ ഒന്ന് നോക്കി …
” അച്ഛാ വിശ്വന്റേ ചികിൽത്സക്കായി വച്ച ആധാരം തന്നേ ആണ് അത് രണ്ട് ദിവസം മായി അത് തിരിച്ച് എടുത്തിട്ട് ഇന്നലേ വരാൻ ഇരുന്നതാണ് അപ്പഴാണ് ഞാൻ വേറേ ഒരു കാര്യം അറിഞ്ഞത് അതു കൂടി ക്ലാരിറ്റി വരുത്തിട്ടാവാം എന്ന് കരുതി നേരം വൈകിയത് ….
ആധാരം വിഷ്ണു തിരിച്ച് എടുത്തത് അറിഞ്ഞ് . അവരുടേ മുഖത്താകേ ഒരു സങ്കടം നിറഞ്ഞു ….
പ്രിയ അവന്റെ നേർക്ക് നിറഞ്ഞ മിഴികളാൽ നോക്കിയപ്പോൾ അവൻ ഇരു കണ്ണുകളും ചിമ്മി…
അവൻ അവരേ നോക്കി ഒന്ന് ചിരിച്ചു … എന്നിട്ട് പറഞ്ഞു ….
” ഇനി എനിക്ക് പറയാൻ ഉള്ള കാര്യം നിങ്ങൾ എങ്ങിനേ നിങ്ങളോട് പറയും എന്നതിൽ എനിക്ക് വിക്ഷമം ഉണ്ട് പക്ഷേ പറയാതിരിക്കാനും വയ്യ ….