മിസ്സ് 11 [Rashford]

Posted by

കണ്ണന്‍ഃ എന്‍റെ കുഞ്ഞ, കുഞ്ഞയക്ക് ഇങ്ങനൊരു ആഗ്രഹമുണ്ടായിരുന്നേല്‍ പറയത്തില്ലായിരുന്നോ. കെട്ടി കൂടെ പൊറുപ്പിക്കത്തില്ലായിരുന്നോ ഞാന്‍.

അനിത അവന്‍ പറഞ്ഞത് വിശ്വസിക്കാനാവാതെ നോക്കി. അനിതഃ ശരിക്കും? കണ്ണന്‍ഃ അതെ എന്‍റെ അനിതകുട്ടി, നമ്മള്‍ എത്ര വര്‍ഷങ്ങളായി ഒരുമിച്ച്. എന്നിട്ടും എന്നെ മനസ്സിലായില്ലെ എന്‍റെ കുഞ്ഞയക്ക്.

അവന്‍ അവളുടെ താടിയില്‍ പിടിച്ച് വലിച്ചോണ്ട് ചോദിച്ചു. അനിതയക്കൊന്നും വിശ്വസിക്കാനായില്ല അവന്‍ പറഞ്ഞത്. അവള്‍ സന്തോഷം കൊണ്ട് കണ്ണീര്‍ പൊഴിച്ചോണ്ടിരുന്നു.

കണ്ണന്‍ഃ അയ്യെ കരയുവാ? ശോ മോശം എന്‍റെ ഭാര്യ ഇങ്ങനെ കരയാന്‍ പാടില്ല. കേട്ടല്ലോ.

അവന്‍ അവളുടെ നെറ്റിയില്‍ മുത്തമിട്ടോണ്ട് പറഞ്ഞു. അനിത അവനെ കെട്ടിപ്പിടിച്ച് കുറച്ച് നേരം നിന്നു. പെട്ടെന്ന് അവള്‍ പറഞ്ഞു.

അനിതഃ പിന്നെ എന്നെ രണ്ടാം ഭാര്യയാക്കിയാല്‍ മാത്രമെ ഞാന്‍ ഇതിന് സമ്മതിക്കു. കണ്ണന്‍ഃ ങേ അതെന്താ? അനിതഃ അതങ്ങനെയാ. കണ്ണന്‍ഃ എന്‍റെ അനു, ഇനി മുതല്‍ എനിക്ക് നീയും നിനക്ക് ഞാനും അതെ പോരെ. നമ്മുക്ക് ഏതേലും വിദേശ രാജ്യത്ത് പോയി ശരിക്കും കല്യാണം കഴിച്ച് അടിച്ച് പൊളിച്ച് ജീവിക്കാം. രേഖ എന്തായാലും പോയി. ഇനി എനിക്ക് വെറെയാരെയും നോക്കാനില്ല.

അവന്‍ അനിതയെ കുറച്ചൂടെ ചേര്‍ത്ത് നിര്‍ത്തി പറഞ്ഞു.

അനിതഃ അങ്ങനെയല്ല കണ്ണാ എനിക്ക് വേണ്ടത് കണ്ണന്‍ഃ പിന്നെങ്ങനെയാ. അനിതഃ എനിക്ക് ഈ നാട്ടില്‍ നിന്‍റെ ഭാര്യയായിട്ട് ജീവിക്കണം. അത് എല്ലാരെയും അറിയിക്കണമെന്നില്ല. നമ്മള്‍ രണ്ടും മാത്രം അറിഞ്ഞാല്‍ മതി. നമ്മളുടെ ലോകത്ത് മാത്രം. അത് മതി എനിക്ക്.

കണ്ണന്‍ അവളെ കണ്‍ഫ്യൂഷനോടെ നോക്കി.

അനിതഃ നീ ഇങ്ങനെ നോക്കണ്ട, ഞാനുള്ള കാര്യമാ പറഞ്ഞത്. എന്‍റെ കണ്ണന് നല്ലൊരു ജീവിതവും ജീവിതപങ്കാളിയെയും കിട്ടണമെന്നുള്ളത് എന്‍റെയും ആഗ്രഹമാണ്, അല്ല കടമയാണ്. അതിന് ഞാന്‍ നല്ലവണം ശ്രമിക്കുന്നുമുണ്ട്. കാരണം ആരും സ്നേഹിക്കാനില്ലാതെ, സന്തോഷവുമില്ലാത്ത എന്‍റെ ജീവിതത്തില്‍ എല്ലാം കൊണ്ട് വന്നവന്‍ നീയാണ്. എന്‍റെ കണ്ണന്‍.

അവള്‍ അവനെ കെട്ടിപ്പിടിച്ച് കവിളില്‍ ഒരു മുത്തം കൊടുത്തോണ്ട് പറഞ്ഞു.

അനിതഃ എന്‍റെ ജീവിതത്തില്‍ എല്ലാ ഉണര്‍വ്വും തന്ന നിനക്ക് ഞാന്‍ എല്ലാം സമര്‍പ്പിച്ചം. എന്‍റെ മനസ്സും ശരീരവുമില്ല. നിന്നോടപ്പമുള്ള നിമിഷങ്ങളില്‍ ഞാന്‍ ചെറുപ്പമായി. ഒരു കാമുകിയായി. ഇപ്പോള്‍ ദാണ്ടെ നിന്‍റെ ഭാര്യയാക്കണം എനിക്ക്. എങ്കിലെ എനിക്ക് തൃപ്തിയാക്കു.

Leave a Reply

Your email address will not be published. Required fields are marked *