ക്യാമറ കണ്ണിലൂടെ
Camera Kanniloode | Author : Sulthan II
ഇത് ക്യാമറാമാൻ ആവാൻ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച സംഗീത് സാഗറിന്റെ കഥയാണ്….
അവൻ അനുഭവിച്ച പാഠങ്ങളും സുഖിച്ച സുഖങ്ങളും ദുഖങ്ങളും എല്ലാം നിങ്ങളിലേക്ക് ഞാൻ കൊണ്ടു വരികയാണ്…..
ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദി… നമസ്കാരം 🙏
******* ********
“അമ്മേ…. അമ്മേ…. എന്റെ ക്യാമറ എന്ത്യേ…. എനിക്ക് ഇന്ന് ഷോർട്ഫിലിം ഓഡിഷൻ ഉള്ളതാണെന്ന് കഴിഞ്ഞ ആഴ്ചയിലെ പറഞ്ഞതല്ലേ ”
സംഗീത് പോകാൻ തിരക്ക് കൂട്ടി ക്യാമറ അന്വേഷിച്ചു അവിടെല്ലാം ഓടി നടന്നു….
അതെ സമയം പുറത്തു :-
“അമ്മേ…. അങ്ങനെ അല്ല…. ഇങ്ങനെ….
ഈ അമ്മയ്ക്ക് നേരെ ചൊവ്വേ ഒരു പിക് എടുക്കാൻ അറിയില്ല…. ഒരു ക്യാമറ മേനോൻ ഉള്ള വീടാണിത് ”
അവൾ സംഗീത….
അമ്മ സരയൂന് മക്കൾ രണ്ടാണ്….
കഴിഞ്ഞ ആഴ്ച വെക്കേഷന് വന്നതാണ് പെണ്ണ്….
യൂ ട്യൂബും ഇൻസ്റ്റയും വെറുപ്പിച്ചു വീട്ടിൽ ക്യാമറയിൽ ആയി രണ്ടു മൂന്നു ദിവസം ആയി പണി….
ഇതും കണ്ടു കൊണ്ടാണ് സംഗീത് ഇറങ്ങി വരുന്നത്….
“ദേ പെണ്ണെ അത് വെച്ച് കളിക്കല്ലേ എന്റെ ലൈഫ് ആണത്…. അമ്മയ്‌ക്കൊന്ന് പറഞ്ഞു കൊടുത്തൂടെ…. എല്ലാം അറിയാം എന്നാലും അറിയാത്ത പോലെ അമ്മ ഇങ്ങനെ ചെയ്യരുത് കേട്ടോ….”
സംഗീത് ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ക്യാമറ പിടിച്ചു മേടിച്ചു ബൈക്കും എടുത്ത് പോയി….
സംഗീത : ഓഹ് ഇയാൾ വല്യ പ്രഫഷണൽ പടം പിടിത്തക്കാരൻ…. അവൾ ചുണ്ടു കോട്ടി കൊണ്ട് അകത്തേക്ക് തുള്ളി കുതിച്ചു പോയി….
അമ്മ : ഡീ പെണ്ണെ ഞാൻ അപ്പോഴേ പറഞ്ഞതാ അവന്റെ ക്യാമറ എടുക്കരുതെന്ന്….
ഇടയ്ക്ക് നോക്കുന്നത് നല്ലതാണ് അമ്മേ…. ഈ ഫിലിം ഫീൽഡ് മൊത്തം ചീത്തയാണ്… ഇടക്കൊക്കെ ചെക്ക് ചെയ്യുന്നത് നല്ലതാ…. അല്ലേൽ ചേട്ടൻ കൈ വിട്ടു പോകുമേ…. അവൾ കളിയാക്കി കൊണ്ട് പറഞ്ഞു….