സംഗീത് അത്യാവശ്യം പേരൊക്കെ ഉള്ള ഒരു സ്റ്റുഡിയോ ക്കു മുന്നിൽ എത്തിയപ്പോൾ ബൈക്ക് നിർത്തി….
“ദേവാ സ്റ്റുഡിയോസ് & ഫിലിം മേക്കർസ്”
നടത്തുന്നത് ഒരു അച്ചായൻ ആണ് പേര് സൈമൺ…. കൂട്ടിനു എപ്പോഴും രണ്ടു പെൺപിള്ളേർ ഉണ്ടാവും ആളിന്റെ സ്ഥിരം ഷോർട് ഫിലിം നായിക മാർ എന്നൊക്കെയാണ് പറയുന്നത്….
ദൈവത്തെ വിളിച്ചു കൊണ്ട് അവൻ അകത്തേക്ക് കയറി….
കുറെ ഏറെ പേര് ഓഡിഷൻ നു ഉണ്ടായിരുന്നു….
രണ്ടു പേർക്കു മാത്രമേ ചാൻസ് ഉള്ളൂ….
എല്ലാവരും അവർ എടുത്ത വിഡിയോസും ഫോട്ടോസും പെൻഡ്രൈവിൽ കൊണ്ടു വന്നിരുന്നു…
നമ്മുടെ നായകൻ ആവട്ടെ രാവിലെ ക്യാമറ കാണാത്ത വെപ്രാളത്തിൽ അതെടുത്തതും ഇല്ല….
13 ആം നമ്പർ ആയിരുന്നു അവനു കിട്ടിയ എൻട്രി ടോക്കൺ….
“ബെസ്റ്റ്… ഭാഗ്യ നമ്പർ തന്നെ…. പെട്ടന്ന് അവൻ പഴയ Friday the 13th erotic മൂവി ലെ ഭാഗ്യം കെട്ട കാമുകീ കാമുകന്മാരെ ഓർത്തു…. ഇത്തവണയും മൂഞ്ചി….”
ആദ്യ 12 പേരിൽ നിന്നും അവർ ഒരാളിനെ സെലക്ട് ചെയ്തു…
അടുത്തത് തന്റെ നമ്പർ….
പെൻഡ്രൈവും എടുത്തില്ല…. അവൻ ടെൻഷൻ അടിച്ചു അകത്തു കയറി….
ഒരുവിധപ്പെട്ട ഷോർട്ഫിലിം ഡയറക്റ്റ് ചെയ്തവരും ക്യാമറ ചലിപ്പിച്ചവരും ഒക്കെ ചേർന്ന് ഒരു നാല് പേര് ആയിരുന്നു ജഡ്ജ് ചെയ്യാൻ ഇരുന്നത്…..
സംഗീത് : ഗുഡ് മോർണിംഗ് സർ…
ജഡ്ജ് 1: ഹാ…. നിങ്ങൾ സംഗീത് അല്ലെ….
സംഗീത് : അതെ സർ….
ജഡ്ജ് 1: ഹാ നെയിം പ്ലേറ്റ് കണ്ടു…. പിന്നെ എത്ര വർഷം ആയി ക്യാമറ കൈകാര്യം ചെയ്യുന്നു സംഗീതമേ…. അമര സലാപമേ…. ചെറിയ കളിയാക്കൽ കൂടെ ചേർത്ത് അയാൾ അവനെ ഒന്ന് കുഴപ്പിച്ചു
അവൻ പറഞ്ഞു.. “സാറെ ഞാൻ വിവരം വെച്ച നാൾ മുതൽ തുടങ്ങിയ പണിയാ സാർ…. എത്ര വർഷം എന്നൊക്കെ ചോദിച്ചാൽ ഒരു 10-12 വർഷം ആയി കാണും ആദ്യം അച്ഛൻ വാങ്ങി തന്ന ക്യാമറയിൽ ആണ് പഠിച്ചതൊക്കെ….”
ജഡ്ജ് 1: ഓഹോ…. അപ്പോൾ പറഞ്ഞു വരുമ്പോൾ താൻ ഞങ്ങളുടെ ഒക്കെ സീനിയർ ആയി വരുമെല്ലോടോ സംഗീതമേ….