അവൻ വേഗം ഓടി പോയി ക്യാമറ എടുത്തു കൊണ്ട് വന്നു
അവന്റെ ലാപ്പിൽ കണക്ട് ചെയ്തു അവർ പറഞ്ഞു ഹാ നീ സെലക്ട് ചെയ്യേണ്ട ഞങ്ങൾ നോക്കികോളാം… നീ അവിടെ പോയിരിക്കു…
കുറെ അധികം നല്ല പിക്ചറും വിഡിയോസും അതിൽ ഉണ്ടായിരുന്നു…. അവർക്ക് അവൻ അത്യാവശ്യം കഴിവുള്ളവൻ എന്ന് മനസ്സിലായി….
ജഡ്ജസ് (1-4): ഇതൊരു പാടുണ്ടല്ലോടാ മോനെ…. ഞങ്ങൾ ഇത് ഞങ്ങളുടെ ലാപ്പിലേക്ക് ഒന്ന് കോപ്പി ചെയ്യട്ടെ…. നീ ഒരു അഞ്ചു മിനിറ്റ് ഇരിക്കു..
സംഗീത് : ശെരി ചേട്ടാ….
അവർ അതെല്ലാം കോപ്പി ചെയ്തു ലാപ്പും ക്യാമറയും അവനു തിരികെ കൊടുത്തു….
“ഹാ പിന്നെ സംഗീത്… നിന്റെ നമ്പർ ഈ വിനീഷിന് കൊടുത്തേക്ക്…. എന്തെങ്കിലും ഉണ്ടേൽ അറിയിക്കാം….”
“വിനീഷേ… ഇന്നിത് മതി…. ബാക്കിയുള്ളോരേ നാളെ വിളിക്ക്….”
അന്നങ്ങനെ അവിടുന്ന്ഇറങ്ങിയ കഥാ നായകന് തീരെ വിശ്വാസം തോന്നിയില്ല…
കുറച്ചു വിഷമത്തോടെ അവൻ അവിടെ നിന്നും യാത്ര ആയി….
വീട്ടിൽ വൈക്യാണ് അവൻ എത്തിയത്…
എത്തിയ പാടെ അമ്മ :
എന്തായി മോനെ ഇത്തവണ എങ്കിലും നിന്നെ അവർ ജോലിക്ക് എടുക്കുമോ…
സംഗീത്: ഓഹ് … എവിടെ ഇനി ട്രൈ ചെയ്യാം… വേറെ എവിടേലും. ഞാൻ പെൻഡ്രൈവും cd യും ഒന്നും എടുത്തില്ല അമ്മേ പോയപ്പോൾ…. അപ്പോ തന്നെ ഏതാണ്ട് കയ്യിന്നു പോയ അവസ്ഥയിൽ ആയി…
അമ്മ : അയ്യോടാ മോനെ…. നിനക്ക് ധൃതി കുറച്ചു കൂടുതൽ ആണ്…. ഇനി ഇതും പറഞ്ഞു അവളുടെ മെക്കിട്ട് കേറല്ലേ…. ആകെ കിട്ടുന്ന വെക്കേഷന് ആണ് അവൾ രണ്ടു മാസം കഴിഞ്ഞു പൊക്കോളും വെറുതെ രണ്ടും വഴക്ക് അടിക്കേണ്ട
സംഗീത് : ഏയ് ഇല്ലമ്മേ…
സരയൂ : നല്ല കുട്ടി…. അവർ അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു…
ഇങ്ങനെ കൊച്ചു കൊച്ചു കാര്യങ്ങളും പിണക്കങ്ങളും ആയി കുറച്ചു ദിവസം കഴിഞ്ഞു….
ഓഡിഷൻ ഇന്നലെ ആണ് കഴിഞ്ഞത്…. രണ്ടാമത്തെ ക്യാമറമാനേ അവർ എടുത്തില്ലെന്നു ആണ് അവന്റെ സുഹൃത്ത് വഴി അറിഞ്ഞത്….