ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോ എനിക്ക് വേണ്ടി….. ഞാൻ ചോദിച്ചു
വേണേൽ കണ്ടുപിടിച്ചു തരാം….
തന്നെ പോലെ ഒരു സുന്ദരി നെ കിട്ടുമോ ?
എന്നെപോലെ ഞാൻ മാത്രമേ ഉള്ളു….. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
എന്നാൽ പിന്നെ താനായാലും മതി….. ഞാൻ തമാശ പോലെ പറഞ്ഞു
ലക്ഷ്മിയെ പോലെ ഒരുത്തി ആണെങ്കിലോ ? കാവ്യ ഞാൻ പറഞ്ഞത് ശ്രദ്ധിക്കാത്ത പോലെ പറഞ്ഞു
ഇനി അത് പോരാ….
അതെന്താടാ….
തന്നെ കണ്ട് കണ്ട് ഇപ്പൊ ലക്ഷ്മി ഒന്നും അല്ലാതെ ആയി…..
നീ ഒന്ന് പോയേ…..
കാര്യം പറഞതാടാ…..
ഉവ്വ… എനിക്ക് അത്ര ഭംഗി ഒന്നും ഇല്ലാ…
ആ അത് ശരിയാ…. ഇന്ന് കുളിക്കാതെയും മേക്അപ്പ് ഇല്ലാതെയും കണ്ടപ്പോൾ എനിക്ക് തോന്നി….
എന്നാൽ പിന്നെ എന്തിനാ എന്നെ പോലെ ഒരുത്തിനെ മതി നു പറഞ്ഞോണ്ട് ഇരിക്കുന്നത്…. അവൾ പരിഭവത്തോടെ പറഞ്ഞു മേക്കപ്പ് ഇല്ലെങ്കിലും ഇഷ്ടമാകുന്നതാ ശരിക്കുമുള്ള ഇഷ്ടം….. ഞാൻ പറഞ്ഞു
അത് കേട്ട് അവൾ എന്നെ ഒന്ന് നോക്കി…… ആ പറഞ്ഞത് അവൾക്ക് ഒന്ന് സുഖിച്ചിട്ടുണ്ട്….
അപ്പോളേക്കും ഞങ്ങൾ ഹോസ്പിറ്റൽ എത്തി…..
ഡോക്ടറിനെ കണ്ട് മരുന്നും വാങ്ങി ഞങ്ങൾ അവളുടെ വീട്ടിലേക്ക് തിരിച്ചു….
ഫ്ലാറ്റിൽ എത്തിയതും അവൾ പറഞ്ഞു…. ഇനി നീ വേണേൽ പൊക്കോ… നിന്റെ പണി നടക്കട്ടെ…
ഓ കാര്യം കഴിഞ്ഞപ്പോ എന്നെ വേണ്ടാതായി അല്ലേ… ഞാൻ പറഞ്ഞു
അയ്യോ….അങ്ങിനെ പറഞ്ഞതല്ല.. കുറെ നേരമായില്ലേ നീ എനിക്ക് വേണ്ടി ഇവിടെ നിൽക്കുന്നു…. കാവ്യ പറഞ്ഞു
ഞാൻ ഇവിടെ നിൽക്കുന്നതിൽ നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ ?
ഇല്ലാ… ഇന്ന് മുഴുവൻ ഇവിടെ നിന്നോ…..
മുഴുവൻ ഒന്നും നിൽക്കണില്ല…. നിന്റെ വിപിൻ വരുന്ന വരെയേ നിക്കു….
ഓ അവൻ വന്നിട്ട് ഒരു കാര്യവും ഇല്ല…. അതിനേക്കാൾ നല്ലത് നീയാ….
അതെന്താ…. ?
പനിയാണെന്ന് പറഞ്ഞിട്ട് ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ നീ അല്ലേ ഉണ്ടായുള്ളൂ….
അവന് തിരക്കായിട്ടല്ലേ….. നിനക്ക് എന്നെ ഒന്ന് ആദ്യമേ വിളിച്ചൂടായിരുന്നോ…. ഞാൻ പറഞ്ഞു
അവന് എന്ത് തിരക്ക്….. നിന്റെ തിരക്കിനെ പറ്റി എനിക്ക് നന്നായി അറിയാവുന്നത് അല്ലേ…..