അങ്ങനെ വെക്കേഷൻ കഴിഞ്ഞ് ക്ലാസ്സ് തുടങ്ങി എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുകയായിരുന്നു. 3-4 ദിവസം കഴിഞ്ഞപ്പോൾ സക്കീറും വിഷ്ണുവും അവരുടെ പ്ലാൻ നടപ്പിലാക്കാൻ തുടങ്ങി.സ്വപ്നയ്ക്ക് വേണ്ടിയുള്ള പ്ലാൻ. അന്ന് കോളേജ് വിട്ട് വീട്ടിൽ എത്തിയ സക്കീറും വിഷ്ണുവും രാത്രി ആകുന്നത് വരെ കാത്തു എന്നിട്ട് ഷേർലി എന്ന വാട്സാപ്പ് അക്കൗണ്ടിൽ നിന്ന് സ്വപ്നയ്ക്ക് മെസ്സേജ് അയക്കാൻ തുടങ്ങി.
ഷേർലി : ഹായ് സ്വപ്ന, ഗുഡ് ഈവെനിംഗ്.
സ്വപ്ന : ഗുഡ് ഈവെനിംഗ്. ആരാണ്, മനസ്സിലായില്ല.
ഷേർലി : ഒരേ കോളേജിൽ ജോലിചെയ്യുന്നവർ ആണെങ്കിലും എന്നെ നിനക്ക് മനസിലാവില്ല കുട്ടി.
സ്വപ്ന : അയ്യോ സോറി, ടീച്ചേർ ആണെന്ന് എനിക്ക് മനസിലായില്ല. രമ ടീച്ചർ ആണോ?
ഷേർലി : എന്റെ ശെരിക്കുമുള്ള പേര് ഞാൻ ഇപ്പോൾ പറയില്ല, പക്ഷെ നീ കാരണം ഒരുപാട് അവഗണകൾ അനുഭവിച്ച ഒരാളാണ് ഞാൻ. ഞങ്ങളെ പോലെയുള്ള ടീച്ചർമാരോട് ഒരു പരിഗണനയും ആരും കാണിച്ചില്ല, എല്ലാർക്കും നിന്നെയായിരുന്നു ഇഷ്ടം.
സ്വപ്ന : ടീച്ചർ എന്തൊക്കെയാ ഈ പറയുന്നത്. ഞാൻ അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ല. ഇതൊക്കെ ടീച്ചറിന്റെ അസ്സൂയ കൊണ്ട് തോന്നുന്നതാണ്.
ഷേർലി : നമ്മുടെ കോളേജിൽ ഒരു ഫങ്ക്ഷനോ മറ്റോ നടന്നാൽ ആര് പറയുന്നത് അംഗീകരിക്കാൻ ആണ് എല്ലാർക്കും താല്പര്യം?
സ്വപ്ന : അത് ഞാൻ പറയുന്ന തീരുമാനങ്ങൾ നല്ലത് ആയത് കൊണ്ട് ആണ്, അല്ലാതെ വേറൊന്നും അല്ല.
ഷേർലി : അല്ല നിന്റെ സൗന്ദര്യവും സ്വഭാവവും കൊണ്ടാണ് അങ്ങനെ നിനക്ക് സപ്പോർട്ട് കിട്ടുന്നത്.
സ്വപ്ന : അത് നല്ലതല്ലേ, അല്ല ഇപ്പൊ ടീച്ചർക്ക് എന്താണ് വിഷയം?
ഷേർലി : നിന്റെ സ്വഭാവം തന്നെ. നീ ഞങ്ങളെ എല്ലാരേയും പറ്റിക്കുകയല്ലേ ചെയ്തത്. ശെരിക്കും നിനക്ക് കിട്ടിയ അംഗീകാരത്തിന് ഒന്നും നീ അർഹ അല്ലായിരുന്നു.
സ്വപ്ന : അതെന്താ അങ്ങനെ പറഞ്ഞത്? എന്റെ സ്വഭാവത്തിന് എന്താണ് കുഴപ്പം?
ഷേർലി : ഞാൻ ഒരു വീഡിയോ നിനക്ക് ഇപ്പൊ അയക്കാം, അത് കണ്ടിട്ട് നമുക്ക് നിന്റെ സ്വഭാവ മഹിമയേ പറ്റി സംസാരിക്കാം.