അവിടെ ഉണ്ടായിരുന്ന കോൺസ്റ്റബിൾ ഷീല മായയുടെ കൈ പിടിച്ചു വലിച്ച് വണ്ടിയുടെ അടുത്തേക് കൊണ്ടു പോകാൻ തുടങ്ങി…
‘എന്നെ വിട് ഞാൻ അല്ല അത് ചെയ്തത് എന്താ കാണിക്കുന്നേ ഒന്ന് വീട് പ്ലീസ് എന്റെ മോള് അവിടെ ഉണ്ട് ഒന്ന് വീട്”‘
മായ ഷീലയുടെ കൈ തട്ടി മാറ്റാൻ നോക്കിയപ്പോൾ ഒന്ന് കൂടെ മായയുടെ കൈയിൽ അവൾ അമർത്തി പിടിച്ചു വലിച്ചിയച്ചു..
“ഡീ നായിന്റാമോളെ മര്യാദക്ക് വന്നു വണ്ടിയിൽ കേറിക്കോ അവളുടെ ഒരു നാടകം”
ഷീല അതും പറഞ്ഞു കൊണ്ടു മായയെ പാട വരമ്പത്തു കൂടെ വലിച്ചിയച്ചു.. എന്തൊക്കെയ ഇവിടെ സംഭവിക്കുന്നതെന്നു അറിയാതെ മനയ്‌കലെ എല്ലാവരും സ്തംഭിച്ചു കൊണ്ടു അതും നോക്കി നിന്നു..
ഇനി എന്തു ചെയ്യുമെന്നറിയാതെ എല്ലാവരും മുഖത്തോട് മുഖം നോക്കി..
മായയെയും കയറ്റി ആ പോലീസ് ജീപ്പ് അവിടുന്ന് നീങ്ങി..
“വത്സല എന്തൊക്കെയാ ഇവിടെ നടക്കുന്നെ എനിക്ക് കൈയും കാലും വിറയ്ക്കുന്നു മായ മോള് അങ്ങനെയൊക്കെ ചെയ്യോ ഇല്ല ഒരിക്കലും ചെയ്യില്ല ഇനി ഇതു മനു അറിഞ്ഞാൽ എന്തായിരിക്കും സ്ഥിതി അവൻ ചത്തു കളയും അവന്റെ ജീവനെ അല്ലെ അവര് വലിച്ച് കൊണ്ടു പോയെ”
മോഹനൻ വത്സലനോട് പറഞ്ഞു…
“എനിക്ക് ഒന്നും അറിയില്ലെന്റെ മോഹന എനിക്ക് ഇതൊന്നും കാണാൻ വയ്യ നമ്മുടെ മായ മോളെ അവര് ഉപദ്രവിക്കോ ഇനി അവളു അങ്ങനെ ഒന്നും ചെയ്യില്ല അവര് എന്തിനാ കൊണ്ടു പോയെ അവളെ നീ ആരെയെങ്കിലും ഒന്ന് വിളിച്ചു പറ നമ്മുക്ക് സ്റ്റേഷനിൽ പോകാം മോഹന വേഗം ആരെയെങ്കിലും വിളിക്കു””
വത്സലൻ പറഞ്ഞു..
“എന്നാ നമ്മുക്ക് ആ വക്കില് രാധാകൃഷ്ണനെ വിളിച്ചിട്ട് പോകാം അയാള് ആകുമ്പോ നല്ല പിടിപാട് ഉണ്ട് എന്തേലും ചെയ്യും അയാള് വീട്ടില് ഉണ്ടാകും ഇപ്പൊ തന്നെ പോകാം.. മോളെ ഭവ്യെ ആരെങ്കിലും വന്നാല് ഞങ്ങള് ഒന്ന് കവലയിൽ പോയിട്ടുണ്ടെന്നു പറഞ്ഞേക് കേട്ടോ വാ വത്സല””
മോഹനൻ വത്സലനെയും കൂട്ടി നേരെ രാധാകൃഷ്ണന്റെ വീട്ടിലേക്കു നടന്നു…
സ്റ്റേഷനിൽ എത്തിയ മായയെ ഷീല ജോൺസന്റെ വാക്ക് കേട്ടു ജോൺസന്റെ ക്യാബിനിലേക്കു കൊണ്ട് ഇരുത്തി..