മായേശ്വരി [Gharbhakumaaran]

Posted by

ട്ടിഷ് !!!…………എന്നെ തള്ളി മാറ്റി എൻ്റെ ക്കരണകുറ്റി നോക്കി ചേച്ചിയൊന്ന് പൊട്ടിച്ചു !

(ഒരിഞ്ച് അനങ്ങാൻ കഴിയാതെ ഒരു ശില പോലെ ഞാൻ നിന്നു പോയി……)

ഭാവങ്ങൾ ഇല്ല… ചേച്ചിയുടെ കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ട്.കസേരയിൽ കിടന്ന ഷാൾ എടുത്തണിഞ്ഞ് ചേച്ചി വസ്ത്രം നേരെയാക്കി…. ബാഗിൽ ചേച്ചിയുടെ ലാപ്പും സാധനങ്ങളും എടുത്ത് എൻ്റെ മുഖത്ത് നോക്കാതെ ഓഫീസിൽ നിന്നും അതിവേഗത്തിൽ ഇറങ്ങി പോയി….. എനിക്ക് വല്ലാതെ സങ്കടം വന്നു. എന്തൊക്കെയോ വിലയേറിയത് നഷ്ടപ്പെട്ടത് പോലെ,കുറെ നേരം ശൂന്യത ആയിരുന്നു എൻ്റെ മനസ്സിൽ…..

ടേബിളിൽ ഇരുന്ന എൻ്റെ ഫോൺ ബെൽ അടിച്ചത് കേട്ട് ഞാൻ ഒന്നു ഞെട്ടി !

സമയം 6.45 കഴിഞ്ഞു…മഹേഷായിരുന്നു വിളിച്ചത്;

ഹലോ ഡേയ്യ്….കഴിഞ്ഞില്ലേ നിൻ്റെ ഇന്നത്തെ വർക്ക് ?

“ഹാ എല്ലാം തീർന്നു….”

എന്നാലെ….നീ ഓഫീസിൻ്റെ താഴെ തന്നെ നിക്ക് ഞാൻ ആ വഴി വരുന്നുണ്ട്.

” നീ വീട്ടിൽ പോയില്ലായിരുന്നോ? ”

വീട്ടിൽ ഒക്കെ പോയടെ…..അവിടെ ഇരുന്നിട്ട് ഒരു സുഖം കിട്ടുന്നില്ല….. നമ്മുക്ക് ഒരു സിനിമയ്ക്ക് പോകാം.

” ഞാൻ ഇല്ല അളിയാ… പടത്തിന് പോകാനുള്ള ഒരു മൂടില്ലല്ല ഞാൻ ”

അതൊക്കെ നമ്മുക്ക് നോക്കാം….നീ താഴെ ഇറങ്ങി നിക്ക് ഞാൻ ഒരു 15 മിനിറ്റ് കൊണ്ടെത്തും.

” ശെരി ഡാ ”

ഞാൻ കമ്പ്യൂട്ടർ തുറന്ന് ഭാക്കിയുള്ള ഡാറ്റ കൂടെ അപ്ലോഡ് ചെയ്തുത്തീർത്തു.മനസ്സിൽ അപോഴും മായേചി തന്നെ നിറഞ്ഞു നിന്നു.ഓഫീസും പൂട്ടി ഞാൻ മഹേഷിനെ കാത്ത് നിന്നു…ഒരു 2 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും മഹേഷ് കാറുമായി എത്തി….

അഭിയളിയ്യാ…..എന്ത് പറ്റി ഡാ നിനക്ക് ഒരു ഉഷാറില്ലാത്തെ…? ഒന്നും ഇല്ല എന്ന് മാത്രം നീ പറയരുത്….അത് കള്ളമാകും.

” ഒരു വലിയ തെറ്റുപറ്റി ഡാ…..”

അപ്പോ എങ്ങോട്ടാ?

“നീ ബീച്ചിലേക്ക് വിട് …..ഞാൻ പറയാം”

അങ്ങനെ ഞങ്ങൾ ഒരു എംസിയും സോഡയും വാങ്ങി ബീച്ചിലോട്ട് വിട്ടു …വണ്ടിയിൽ ഇരുന്ന് ഞങ്ങൾ ആ കുപ്പി മുഴുവൻ അടിച്ചു തീർത്തു…..ഞാൻ അല്പം കൂടുതൽ കഴിച്ചു.തോളിൽ താങ്ങി ഞാനും മഹേഷും കടലിൻ്റെ തീരം ചേർന്ന് ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *