“ചേച്ചി നീ എൻ്റെ കോളേജ് ആൽബം എവിടെയെങ്കിലും കണ്ടോ…?” (ചേച്ചി കാണാതെ കണ്ണുനീർ തുടച്ച് അഭി ചോദിച്ചു)
പിന്നെ….. എനിക്ക് നിൻ്റെ ആൽബം നോക്കി നോക്കിനടക്കൽ അല്ലേ പണി….ഒന്നു പോയെ അഭി നീ…. അല്ലാ…. ഇപ്പൊ അത് കിട്ടിട്ട് നിനക്ക് എന്തിനാ???
“ഒന്നുല്ല ചേച്ചി വെറുതെ…..ചികൂസേവിടെ ?”
അവൻ മമ്മീടെ കൂടെ അടുക്കളയിൽ ഉണ്ട്.നിന്നെ ചോദിക്കുന്നുണ്ട് …അതെങ്ങനെയാ മാമനെ കിട്ടിയാൽ പിന്നെ വേറെ ആരേലും വേണോ അവന്…….ഞാൻ ചായ ഇട്ടുവച്ചിട്ടുണ്ട് ഫ്രഷ് ആയി അത് എടുത്ത് കുടിക്ക് (അതും പറഞ്ഞ് ചേച്ചി അടുക്കളയിലേക്ക് പോയി)
ഞാൻ ഫ്രഷ് ആയി അടുക്കളയിലേക്ക് നടന്നു……….. ചികൂസെനെ കണ്ടതും ‘മാമ’ വിളിച്ച് ഓടിവന്നു ,ഞാൻ അവനെ വാരിയെടുത്തു…………
മമ്മി : ആഹാ….എൻ്റെ പോന്നുമോൻ എഴുന്നെട്ടോ ?? കർത്താവേ ഇന്നു നീ മഴപെയ്യിച്ചേകണെ…….
ചേച്ചി : ഇന്ന് ഇവൻ നേരത്തെ എണിച്ചതിൽ വല്യ അൽഭുതം ഒന്നും ഇല്ലൻ്റെമമ്മി….കാമുകിയുടെ കല്യാണം അല്ലേ അവിടെ കുറെ പണിയൊക്കെ കാണും….അല്ലേഡാ? (ചേച്ചി എന്നെ നോക്കി ഒരു വളിച്ച ചിരി പാസ്സാക്കി)
ചേച്ചി ഇതു പറഞ്ഞപ്പോൾ തന്നെ എനിക്ക് നല്ല ദേഷ്യം വന്നു പക്ഷെ അത് പുറത്ത് വന്നില്ല.സങ്കടം എനിക്ക് മൗനം സമ്മാനിച്ചു.
മമ്മി : ഒന്നു പോയെടി നീ….എൻ്റെ കൊച്ചിനോട് ആവിശ്യം ഇല്ലാത്തത് ഒക്കെ പറഞ്ഞാൽ ഉണ്ടെല്ലോ….. അവള് പോട്ടെടാ എൻ്റെ മോന് അവളെക്കാൾ നല്ല ഒരു പെണ്ണിനെ കിട്ടും.
ചേച്ചി : സൊറി ഡാ ഞാൻ അറിയാതെ പറഞ്ഞതാ…..വിട്ടുകള.എൻ്റെ അഭിയെ ആ പോട്ടിക്ക് പറഞ്ഞിട്ടില്ല.
“അതൊന്നും സാരമില്ല …അവളോട് പോകാൻ പറയ്… അവളിലെങ്കിലും ഈ അഭി അടിപൊളിയായി ജീവിക്കും.”(ഉള്ളിൽ വിഷമത്തോടെയാണെങ്കിലും ഞാൻ പറഞ്ഞു)………………………………
അന്ന് വൈകുന്നേരം ഞാൻ നിതിനോട് പറഞ്ഞ് രണ്ട് റെഡ് ലേബൽ തന്നെ വാങ്ങിച്ചു…. എല്ലാവരും കല്യാണ വീട്ടിലേക്ക് പോയിരുന്നു …എൻ്റെ അവസ്ഥ അറിയാകുന്നത് കൊണ്ടോ, അതോ അവിടെ ഞാൻ ചെന്നാൽ വല്ല കുഴപ്പം ഉണ്ടാക്കിയാലോ എന്ന് പേടിച്ചോ എന്ന് അറിയില്ല എന്നെ ആരും നിർബന്ധിചില്ല.ഞാനും പ്രവീണും നിഥിനും ടെറസിൽ കയറി കുപ്പി പൊട്ടിച്ച് അടി തുടങ്ങി…… ഇന്ന് വരെ എൻ്റെ ഭാര്യ ആയി കണ്ട എൻ്റെ പ്രാണൻ്റെ കല്യാണമാണ് നാളെ….മനസ്സ് മുഴുവൻ അവളുടെ ഓർമ്മകൾ.അവളും മനസ്സിൽ അത്ര സന്തോഷത്തിൽ ഒന്നും ആകില്ല. പ്രവീണും നിഥിനും എന്തൊക്കെയോ പറഞ്ഞ് എപോഴോ അവരുടെ വീട്ടിൽ പോയി….എന്നെ ആശ്വസിപ്പിക്കാൻ അവർ കഴിവതും ശ്രമിക്കുന്നുണ്ട്……മാളു(മാളവിക മോഹനൻ) എനിക്ക് എൻ്റെ പ്രാണൻ തന്നെ ആയിരുന്നു.എൻ്റെ ആദ്യ പ്രേമം. ഒരു പക്ഷെ മനസ്സിൽ നിന്നും ഇറങ്ങി പോകാതെ എന്നെ എന്നും വേട്ടയാടാൻ ശേഷിയുള്ളവൾ……. ആളെ നമുക്ക് പിന്നീട് പരിചയപ്പെടാം….