ചില സാഹചര്യങ്ങളെ തിരിച്ചറിവുകൾ കൊണ്ട് നേരിടണം….. അതുകൊണ്ട് തന്നെയാണ് തിരിച്ചറിവുകൾ തേടി ഞാൻ എൻ്റെ pg പഠനത്തിന് ശേഷം ഇവിടുന്ന് വണ്ടി കയറിയതും….. മാളു ഇല്ലാത്ത ജീവിതം ശൂന്യം അല്ല എന്ന് തിരിച്ചറിയാൻ, എൻ്റെ മനസ്സിനെ വല്ലാതെ അലട്ടുന്ന പ്രശ്നങ്ങളെ നേരിടാനുള്ള കരുത്ത് തേടി….. ആ പോക്ക് എനിക്ക് പുതുജീവൻ നൽകി.
ഇതൊക്കെ ആലോചിച്ച് എപോഴോ ഞാൻ മയകത്തിലേക് വീണു…….zzz
<< ആറു മാസങ്ങൾക്ക് മുൻപ് >>
എംസിഎ കഴിഞ്ഞ എനിക്ക് ക്യാമ്പസ് ഇൻ്റർവ്യൂ വഴി കൊച്ചിയിൽ വിപ്രോയിൽ ജോലി കിട്ടി അങ്ങോട്ട് പോകാൻ ഉള്ള തയാറെടുപപിലാണ് ഞാൻ……
മമ്മി : എടാ അവിടെ ചെന്ന് എന്നെ ഇടയ്ക് ഇടയ്ക്ക് വിളിക്കണം….. എനിക്ക് നീ ഇവിടെ ഇല്ലേൽ ഒരു സമാധാനവും കിട്ടില്ല.
ചേച്ചി : എൻ്റെ മമ്മി….അവൻ ആദ്ധ്യയിട്ട് ഒന്നും അല്ലെല്ലോ ഇത്ര ദൂരെ പോകുന്നെ….എംസിഎ ബാംഗളൂർ പോയി അല്ലേ അവൻ പഠിച്ചത്…. ഇവിടെ ഇരുന്നാൽ ആവിശ്യം ഇല്ലാതെ ഒരോന്നോക്കെ ആലോചിച്ച് ഇരികും അവന് ഒരു ചെയ്ഞ്ച് നല്ലതാ….
“മമ്മി ഞാൻ വിളിക്കാം….മമ്മി എന്നെ ഓർത്ത് ടെൻഷൻ അടിച്ച് വല്ല അസുഖം വരുത്തി വെക്കല്ലെ”
മമ്മി: ഇല്ലട കണ്ണാ…..നീ മഹേഷിനെ വിളിച്ച് പറഞ്ഞോ?
“ഇല്ല അവനെ വിളിക്കണം.ഇല്ലെങ്കിൽ അത് മതി അവന്…അവനെ വിളിച്ച് എനിക്ക് അവിടെ ഒരു ബഡ്ജറ്റ് റൂം സെറ്റ് ആകാൻ പറയണം”
അച്ചായി : എടാ നീ വേറെ റൂം ഒന്നും നോക്കണ്ട ഞാൻ വേണുവിനോട് നിനക്ക് ജോലി കിട്ടിയ കാര്യം പറഞ്ഞായിരുന്നു….അവനും പ്രഭാവതിയും നിനോട് മഹേഷിൻ്റെ കൂടെ അവരുടെ വീട്ടിൽ നിന്നാൽ മതിയെന്നാണ് പറയുന്നത്.
മമ്മി : എങ്കിൽ എൻ്റെ മോൻ മഹേഷിൻ്റെ കൂടെ നിന്നാൽ മതി .വീട്ടിൽ ഉള്ളവർക്കും സമാധാനം ഉണ്ടാകും.
“അച്ചായി അത് വേണോ?”
അച്ചായി : എടാ അവിടെ ഇപ്പൊ മഹേഷ് മത്രെമെയുള്ളു.നീ എന്തായാലും അവനെ ഒന്ന് വിളിക്ക്…..
മഹേഷിനെ കുറിച്ച് പറഞ്ഞില്ലാലോ…..മഹേഷ് എൻ്റെ ആത്മാർത്ഥ സുഹൃത്താണ്. പത്തു മുതൽ പ്ലസ് ട്ടു വരെ അവൻ ഞങ്ങൾടെ വീട്ടിൽ നിന്നാണ് പഠിച്ചത്,എൻ്റെ കൂടെ എൻ്റെ ക്ലാസ്സിൽ.അവൻ്റെ അച്ഛനും(വേണു) എൻ്റെ അച്ചായിയും കളികൂട്ടുകാരാണ്. അവരുടെ ഇടയിൽ വല്യ സ്നേഹമാണ്. എൻ്റെ അച്ഛൻ്റെ ചെറുപ്പം ഒക്കെ നാട്ടിൽ അതായത് എറണാകുളത്ത് ആയിരുന്നു.എൻ്റെ അപ്പച്ചൻ(അച്ഛൻ്റെ അച്ഛൻ)ഇങ്ങോട്ട് കുടിയേറിയത് ആണ്. അവൻ്റെ അമ്മക്ക്(പ്രഭാവതി)എന്നെ വല്യ കാര്യമാണ്.ഞങ്ങൾ നാട്ടിൽ ചെല്ലുമ്പോൾ ഒക്കെ ആ വാത്സല്യം ഞാൻ അനുഭവിക്കുന്നതാണ്.അവന് ഒരു അനിയത്തി കൂടിയുണ്ട് (റിതിന)കോയമ്പത്തൂർ ഒരു നഴ്സിംഗ് കോളേജിൽ bsc ചെയ്യുന്നു.