ഞാൻ കൊച്ചിക്ക് വരുന്ന കാര്യം പറയാൻ മഹേഷിനെ വിളിച്ചു…….
“ഹലോ ഡാ മഹേഷേ….”
ഹലോ ഡാ അളിയാ……..എന്നാ നീ ഇങ്ങോട്ട് കയറുന്നെ?നീ റൂമൊക്കെ നോക്കുവായിരുന്നു കേട്ടു?
“ഓഹോ അപ്പോ എല്ലാവരുംകൂടി ഉള്ള ഒത്തു കളിയാർനെല്ലെ”….
എന്നോട് നീ പറഞ്ഞിലേലും എലിസബെത്ത് ചേച്ചിയോക്കെ പറഞ്ഞായിരുന്നു….അല്ലേലും നീ എന്നോട് ഇപ്പോ ഒന്നും പറയാറില്ല.
“എടാ അത് …ഞാൻ വിട്ടുപോയി …. സോറി ഡാ.”
അതൊക്കെ പോട്ടെ…… ഇവിടെ ഇപ്പൊ ഞാൻ മാത്രേ ഉള്ളൂ അമ്മ കഴിഞ്ഞ മാസം അച്ഛൻ്റെ അടുത്ത് പോയി റിതിനയാണെങ്കിൽ അവൾടെ കോളേജിൽ….ഈ അടുത്ത് വരാൻ ചാൻസ് ഇല്ല…. ബാച്ചിലേഴ്സ് ലൈഫ് അളിയാ……നമുക്കു പൊളിക്കാം നീ ഇങ്ങു വാ….
“എടാ അത്”
മര്യതെക്ക് ഇങ്ങോട്ട് പോരെ നീയ് ,നിൻ്റെ അടവൊന്നും എൻ്റെയടുത്ത് വേണ്ട… എന്നാ നിനക്ക് ജോയിൻ ഡേറ്റ്?
“ഈ തിങ്കളാഴ്ച ജോയിൻ ചെയ്യണം ”
ഇന്ന് വെള്ളിയാഴ്ച്ച അല്ലേ….നീ നാളെ മോർണിങ് കയറികോ.. അതാകുമ്പോൾ സൺഡേ നമ്മുക്ക് അടിച്ച് പോളികാം ഓക്കേ?
“മം ശെരി ഡാ ”
അതാണ്……എന്നാലേ എനിക്ക് കുറച്ച് പ്രോജക്ട് ഉണ്ട് ഞാൻ അത് ചെയ്യട്ടെ ഇല്ലെ മാഡം ഫുൾ തെറിയായിരികും ….നീ നാളെ കയറിയിട്ട് വിളി…. ഗുഡ് നൈറ്റ് അളിയാ.
“ഗുഡ് നൈറ്റ് ഡാ”
മഹേഷ് കൊച്ചിൻ ഷിപ്പ്യാർഡിൽ ഒരു logistics കമ്പനിയിൽ വർക്ക് ചെയ്യുകയാണ്.അവൻ ബാച്ചിലർ ലൈഫ് എന്നൊക്കെ തട്ടിയെങ്കിലും ആള് സോളോ ലൈഫ് ഒന്നും എല്ലാ ലീഡ് ചെയ്യുനത് അത് നിങ്ങൾക്ക് വഴിയേ മനസ്സിലാകും……
ഞാൻ രാവിലെ തന്നെ കോഴികൊടെകുള്ള ബസ്സ് പിടിച്ചു…അവിടെ നിന്നും എറണാകുളത്തേക്ക് ട്രെയിനിൽ പോകാം എന്ന് തീരുമാനിച്ചു….എന്തോ എനിക്ക് പണ്ടേ ട്രെയിനിൽ യാത്ര ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്. വൈകുനേരം ഒരു 6.30 ആയപോൾ ഞാൻ എറണാകുളം റെയ്ൽവേ സ്റ്റേഷനിൽ എത്തി.മഹേഷ് എന്നെ കൂട്ടാൻ കാറുമായി വന്നിരുന്നു.അവിടെ നിന്നും ഞങ്ങൾ അവൻ്റെ വീട് ലക്ഷ്യമാക്കി പുറപെട്ടു….കൊച്ചിയിൽ ഒരു റെസിഡൻഷ്യൽ ഏരിയയിൽ ആണ് അവൻ്റെ വീട്…..പോകുന്ന വഴിക്ക് ഞങ്ങൾ ഒരു ഹോട്ടലിൽ വണ്ടി നിർത്തി പൊറോട്ടയും ബീഫ് സ്റ്റ്യുവും കഴിച്ചു,വീട്ടിൽ എത്തി…….അത്യാവശ്യത്തിലേരെ വലുപ്പമുള്ള ഒരു ഇരുനില വീടാണ് മഹേഷിൻ്റെത്. ഞങ്ങൾ വാതിൽ തുറന്നു അകത്തുകയറി….