ഡാ അഭി നിനക്ക് മുകളിൽ മുറി സെറ്റ് ആക്കിയിട്ടുണ്ട്…. നിനക്ക് ഇഷ്ട്ടമുള്ളത് പോലെ ബാൽക്കണി കൂടിയുള്ള ആ മുറി.നീ മേലോട്ട് വിട്ടോ ഞാൻ ഇപ്പൊ വരാം.
“ശെരി ഡാ”
ഇതും പറഞ്ഞ് ഞാൻ മുകളിലേക്ക് പോയി.നല്ല എയറി ഫീൽ ഉള്ള ഒരു റൂം ആണ് മഹേഷ് എനിക്ക് സെറ്റ് ആക്കിയത് ഞാൻ ഇവിടെ വരുംബോൾ ഒക്കെ ഈ റൂമിൽ തന്നെയാണ് താമസം എൻ്റെ റൂം കൂടാതെ മുകളിൽ 2 റൂം കൂടെയുണ്ട് വേണു അങ്കിളിൻ്റെയും അൻ്റിയുടെയും,പിന്നെ റിതിനയുടെയും…. ഞാൻ സാധനങ്ങൾ ഒക്കെ ഇറക്കി വെച്ചപോഴേകും മഹേഷ് ഒരു കേസ് ബീറുമായി വന്നു….
അപ്പോ എങ്ങനാ… അളിയാ തോടങ്ങുവല്ലെ?????
“പിന്നെയല്ലേ”
ഇതും പറഞ്ഞു ഞങ്ങൾ നേരെ ഓപ്പൺ ടെറസിലോട്ട് വിട്ടു…ചുറ്റും വീടുകൾ ഉള്ളതാണ് .അതുകൊണ്ട് അതികം ഒച്ചവെക്കാതെ ഞങ്ങൾ ഞങ്ങളുടെ കലാപരുപാടി തൊടങ്ങി.
പഴയത് എന്തോ ആലോചിച്ചിരുന്ന എന്നോട് മഹേഷ്……
അഭിയളിയാ….നീ നിൻ്റെ കോപ്പിലെ പ്രേമം വിട്ടിലെ ഇത്രെയായിട്ടും…. അവൾക്ക് ഒരു കിഴങ്ങൻ്റെ ആലോചന വന്നപ്പോൾ അത് അങ്ങോട്ട് സമ്മതിച്ചു …. റിസൺ അവൻ്റെ കയ്യിൽ മുടിഞ്ഞ പണമുണ്ട്…..നിൻ്റെം അവൾടെയും കാര്യം വെത്യേസ്ഥമാണ്…നീ അവളെ പ്രാണൻ കൊണ്ട് സ്നേഹിച്ചു അവള് സ്നേഹിച്ചത് അവൾടെ ആവിശ്യങ്ങൾ നേടാൻ വേണ്ടിയും……..നീ അവളെ വിട്ടു കളയട ആ മൈരത്തിയെ വിചാരിച്ച് നിൻ്റെ സമയം കളയലെ അളിയാ……
“ഒക്കെ മാറ്റണം എനിക്ക് അവളെ മറക്കാൻ വേണ്ടിയാണ് ഞാൻ ശെരിക്കും നാട്ടിൽ നിന്നും ഇങ്ങോട്ട് വന്നത്.അതൊക്കെ പോട്ടെ…. എന്തായി നിൻ്റെ അപർണയെ വളകുന്ന കാര്യം?”
അതോ ….അത് മ് ഏറെ കുറേ വളഞ്ഞു വരുന്നു…… ബട്ട് ഞാൻ അത് അത്ര സീരിയസ് ഒന്നും അല്ലട……ഒരു ടൈം പാസ്സ്.
“ഉവ്വ ശെരി ശെരി….. എനിക്ക് അറിഞ്ഞൂടെ നിന്നെ.”
(മഹേഷ് ഒരു അളിഞ്ഞ ചിരി)
നിൻ്റെ കാര്യം എനിക്കും അറിഞ്ഞൂടെ….മാളു ഉണ്ടായിരുന്നത് കൊണ്ട് 2 വർഷം അവളിൽ ഒതുങ്ങി നിന്നു എനി ഇപ്പൊ എന്തോരും പെണ്ണുങ്ങളാ വഴിതെറ്റി പോകാൻ ഇരികുന്നെ…..കണ്ടറിയണം…..ഹി ഹി.
“ഒന്നു പോടാ ചുമ്മാ”
കുറെ നാളുകൾക്ക് ശേഷമുള്ള ആ ഒത്തുചേരൽ ഞങ്ങൾ ശെരിക്കും ആസ്വദിച്ച് തുടങ്ങി. അങ്ങനെ ഓരോന്ന് പറഞ്ഞ് കുറേ വയ്കിയായിരുന്നു.ഞങ്ങൾ നന്നായി കഴിച്ചിരുന്നു.ഞാൻ എപ്പോഴോ ഉറങ്ങിപോയി എന്നെ ഇനി വിളിച്ചിട്ട് കാര്യമില്ല എന്ന് അറിയുന്നത് കൊണ്ട് മഹേഷ് എഴുനേറ്റു താഴെ അവൻ്റെ റൂമിലേക്ക് പോയിരുന്നു………..