രാവിലെ മഹേഷ് എന്നെ വന്നു വിളിച്ച് എഴുനേൽപിച്ചു. ഇന്ന് ഞാറാഴിച്ച ആയതുകൊണ്ട് മഹേഷിനു ലീവ് ആണ്. ഞങ്ങൾ റെഡി ആയി കാറിൽ കൊച്ചിയുടെ മനോഹാരിത ആസ്വതികാൻ ഇറങ്ങി. ആ വിശാല നഗരത്തിലൂടെ ഞങ്ങൾ കറങ്ങി നടന്നു.എൻ്റെ ഓഫീസ് ബിൽഡിങ്, മഹേഷിൻ്റെ ഓപ്പറേഷൻ വിങ് ഓക്കെ പോയി കണ്ടു. അതിന് ഇടയ്ക്കാണ് മഹേഷ് നൈറ്റ്ഷോയ്‌ക്ക് പോകാം എന്നു പറഞ്ഞത്…..അങ്ങനെ ഞങ്ങൾ ഭീഷ്മപർവ്വം കാണാൻ തീയേറ്ററിൽ പോയി സൺഡേ ആയതുകൊണ്ട് നല്ല തിരക്കുണ്ടായിരുന്നു.സിനിമ കഴിഞ്ഞപ്പോഴേക്കും 11.30 ആയിരുന്നു.ഹോട്ടലുകൾ എല്ലാം ക്ലോസ് ചെയ്തിരുന്നു…. എനിക്ക് വഴിയോര ഭക്ഷശാലകൾ ഒരു വീക്നെസ് ആണ്….അല്ലെങ്കിലും തട്ടു കടയിൽ നിന്നും കഴിക്കുന്ന ഫീൽ ഒന്നു വേറെ തന്നെയാണ്.ഞങ്ങൾ ഒരു തട്ടു കടയിൽ കയറി ബീഫ് റോസ്റ്റും അപ്പവും തട്ടിയ ശേഷം വീട്ടിൽ എത്തി..മഹേഷും ഞാനും ഞങ്ങളുടെ റൂമുകളിലേക്ക് പിരിഞ്ഞു.
<< നാളെ അഭിയുടെ ലൈഫിലെ പ്രധാനപെട്ട ദിവസം ആണ്.അവൻ ആത്യമായി ഒരു ജോലിക്ക് കയറാൻ പോകുന്നു അതിൻ്റെ ഒരു ടെൻഷൻ അവനുണ്ട്… നല്ല നാളെയെ ഓർത്ത് അവൻ ഉറങ്ങി >>
രാവിലെ മഹേഷിൻ്റെ കൂടെ അവൻ്റെ ബൈക്കിൽ ഞാൻ ഓഫീസിലേക്ക് ഇറങ്ങി…എന്നെ ഡ്രോപ്പ് ചെയ്ത് അവൻ അവൻ്റെ ഓഫീസിലേക്ക് പോയിട്ട് വയ്‌കുനേരം ഓഫീസ് ടൈം കഴിഞ്ഞ് എന്നെ പിക്ക് ചെയ്യാം എന്നു പറഞ്ഞു….എന്നെ എൻ്റെ ഓഫീസിന് മുമ്പിൽ ഇറക്കി ഗുഡ് ലക്ക് പറഞ്ഞ് അവൻ പോയി.ഞാൻ നേരേ ഓഫീസിലേക്ക് നടന്നു. അപ്പോയിൻ്റ്മെൻ്റ് ലെറ്റർ എംഡി ജോൺ സാമുവൽ സാറിനെ കാണിച്ചു ജോയിൻ ചെയ്തു. എനിക്ക് ട്രെയിനിംഗ് ,ബേസിക് ഓപെറേഷൻസും പറഞ്ഞു തരാൻ എന്നെ ഒരു സീനിയർ കൺസൾട്ടൻ്റ് കീഴിൽ നിയമിച്ചു…..
മയേചി (മായാ പ്രമോദ്).എനിക്ക് ചേച്ചിയുടെ റൂമിൽ തന്നെയാണ് ക്യാബിൻ. ക്യാബിൻ എന്ന് പറയുമ്പോൾ ഫുൾ അടച്ചു പൂട്ടിയതൊന്നും അല്ല കേട്ടോ കമ്പ്യൂട്ടറുക്കൾ തമ്മിൽ ഒരു സേപറേഷൻ അതും ട്രാൻസ്പറൻ്റ് ഗ്ലാസ്സ് കൊണ്ടുള്ളവ
3 ചെറിയ ക്യാബിൻ ഉള്ള ഒരു റൂം. അതിൽ ഒരു ക്യാബിനിൽ നിലവിൽ സ്റ്റാഫ് ഇല്ല. ഞാൻ എൻ്റെ ക്യാബിനിൽ പോയി ഇരുന്നു… കുറച്ച് കഴിഞ്ഞപ്പോൾ മാളുവിനെ മാത്രം മനസ്സിലിട്ടു നടന്നിരുന്ന എൻ്റെ മനസ്സിളക്കി കൊണ്ട് ഒരാൾ റൂമിലേക്ക് കയറി വന്നു…..എൻ്റെ ശ്രദ്ധാ ആ കക്ഷിയിൽ ഉടക്കി…..