പിറ്റേ ദിവസം നിമിഷ വിപിനെ വിളിച്ചു നാളെ അവളുടെ അച്ഛനും അമ്മയും വരുന്ന കാര്യം പറഞ്ഞു… അവർ ഉള്ള ദിവസം ഇവിടെ വന്നു നിൽക്കണം എന്ന കാര്യവും അവതരിപ്പിച്ചു….
നിമിഷയുടെ കാൾ കട്ട് ചെയ്ത് വിപിൻ നേരെ എന്നെ വിളിച്ചു
ഡാ.. നീ അറിഞ്ഞോ നിമിഷയുടെ അച്ഛനും അമ്മയും വരുന്നുണ്ട് ബാംഗ്ലൂരിലേക്ക്…. വിപിൻ പറഞ്ഞു
ആ നിമിഷ പറഞ്ഞു….
കാവ്യയെ ഒറ്റക്ക് ആക്കി ഞാൻ എങ്ങിനെയാടാ അവിടെ വന്ന് നിൽക്കുക…. വിപിൻ ചോദിച്ചു
ഇത് കുറച്ചു ദിവസത്തെ കാര്യം അല്ലേ ഉള്ളു…
കുറച്ചു ദിവസം ആയാലും അവൾ അവിടെ ഒറ്റക് നിൽക്കണ്ടേ…. വിപിൻ പറഞ്ഞു
എന്നാൽ ഒരു കാര്യം ചെയ്യ്… കാവ്യയെ ഈ ഒരാഴ്ച നാട്ടിലേക്ക് പറഞ്ഞയക്ക്…. ഞാൻ പറഞ്ഞു
ആ അത് നല്ല ഐഡിയ ആണ്…. വിപിൻ സന്തോഷത്തോടെ പറഞ്ഞു….
എന്നാൽ ഞാൻ കാവ്യയെ ഇന്ന് തന്നെ നാട്ടിലേക്ക് അയച്ചിട്ട് അവിടേക്ക് വരാം…..
ഇന്നോ ?
ഹാ….
ഇന്ന് വരേണ്ടാ…. നാളെ വന്നാൽ മതി…. ഞാൻ പറഞ്ഞു… (ഒരു ദിവസം എങ്കിൽ ഒരു ദിവസം നിമിഷയെ എന്റെ കൂടെ നിർത്താമല്ലോ എന്നോർത്ത് ഞാൻ പറഞ്ഞു…)
അതെന്താ ?
അത്… നിമിഷയുടെ കൂടെ താമസിക്കുന്ന പിള്ളേർ ഇല്ലേ അവരുടെ സാധനങ്ങൾ എല്ലാം അവിടെ നിന്ന് മാറ്റണ്ടേ…. അത് നാളെയെ മാറ്റു…. ഞാൻ പെട്ടെന്ന് പറഞ്ഞൊപ്പിച്ചു….
ഓ… എന്നാൽ ഞാൻ നിന്റെ ഫ്ലാറ്റിൽ നിന്നോളാം….
ഇവനെ കൊണ്ട് വലിയ ശല്യം ആയല്ലോ…. ഞാൻ മനസ്സിൽ പറഞ്ഞു
ഞാൻ ഇപ്പോൾ പുറത്തു പോകും എന്നിട്ട് രാത്രിയേ വരൂ…. നീ അപ്പോളേക്കും വന്നാൽ മതി….. വിപിനെ ഒഴിവാക്കാൻ ഒരു രക്ഷയും ഇല്ലാതെ ആയതോടെ ഞാൻ പറഞ്ഞു
ആ അപ്പോളേക്കും വരൂ…. കാവ്യയെ ബസ് കയറ്റി വിട്ടതിനു ശേഷം….. വിപിൻ പറഞ്ഞു
അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു….
എന്താ ചേട്ടാ….. ഞാൻ പറയുന്നത് എല്ലാം കേട്ട നിമിഷ ചോദിച്ചു
അവന് കാവ്യയെ ഒറ്റക്ക് നിർത്താൻ പേടി… അവളെ ഒരാഴ്ചക്ക് നാട്ടിലേക്ക് പറഞ്ഞയക്കാൻ പറഞ്ഞു