സ്വാതിയെ ഡ്രോപ്പ് ചെയ്യാൻ വന്നതാണെന്നും അതിന്റെ കൂടെ നിമിഷയുടെ അച്ഛനെയും അമ്മയെയും കാണാമല്ലോ എന്ന് കരുതി ഇവിടേക്ക് കയറിയതാണെന്നും പറഞ്ഞു, അവരെയെല്ലാം പരിചയെട്ട് ദിഷയും സ്വാതിയും നിമിഷയുടെ കൂടെ റൂമിലേക്ക് പോയി….
കുറച്ചു നേരം കൂടെ ഞാൻ അവിടെ ഇരുന്നതും വിപിൻ വന്നു….
മരുമകനെ കണ്ടതോടെ അമ്മായി അച്ഛനും അമ്മയും അവനോടായി വിശേഷം തിരക്കൽ….
ആരോ ഹാളിൽ വന്നതറിഞ്ഞ് നിമിഷയും ദിഷയും സ്വാതിയും ഹാളിലേക്ക് വന്നു….
ദിഷയ്ക്ക് ആളെ മനസിലായെങ്കിലും സ്വാതി ആരാണെന്ന് അറിയാതെ നിൽക്കുകയാണ്…. ഇനിയും അവിടെ നിന്നാൽ ചിലപ്പോൾ സ്വാതി എല്ലാവരുടെയും മുൻപിൽ വച്ച് അതാരെണെന്ന് ചോദിച്ചേക്കും…..
നമുക്ക് ഇറങ്ങിയാലോ…. ഞാൻ ദിഷയോട് ചോദിച്ചു…..
ഹാ…
എന്നാൽ ശരിയടാ…. ഞാൻ വിപിനോട് പറഞ്ഞു കൊണ്ട് അവിടെനിന്നും ഇറങ്ങി…..
ഞാൻ പോകുകയാ ചേട്ടാ…. ഡോറിനു പുറത്തു എത്തിയതും ദിഷ പറഞ്ഞു….
കുറച്ചു കഴിഞ്ഞു പോകാഡോ…..
വേണ്ടാ….. പോട്ടെ….. കുറച്ചു പണിയുണ്ട്….
സ്വാതി ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല….. അങ്ങിനെ ദിഷ അവിടെ നിന്നും ഇറങ്ങി…..
മുകളിലേക്ക് സ്റ്റെപ് കയറുന്ന സമയം സ്വതിയോട് എന്ത് പറയുമെന്ന് ആലോചിക്കുക ആയിരുന്നു ഞാൻ…. എന്തായാലും അവൾ വിപിൻ ആരാണെന്ന് ചോദിക്കും…. അവളോട് സത്യം പറയാതെ നിവർത്തിയില്ല…. പക്ഷേ സ്വാതിയെ പോലെ ഒരു പെൺകുട്ടി ഞങ്ങളുടെ കള്ള കളി എങ്ങിനെ ഉൾക്കൊള്ളും എന്നും എനിക്ക് ഒരു ഐഡിയയും കിട്ടുന്നില്ല…..
മുകളിലെത്തി ഡോർ തുറക്കുന്ന സമയം സ്വാതി ആ ചോദ്യം ചോദിച്ചു
അതാരാ ചേട്ടാ….
അത് ഞാൻ പറയാം… വാ….
വിപിനോടുള്ള നിമിഷയുടെ അച്ഛന്റെയും അമ്മയുടെയും സ്നേഹ പ്രകടനം കണ്ട് സ്വാതിക്ക് എന്തൊക്കെയോ സംശയം ഉണ്ടായിട്ടുണ്ട്….
സ്വാതി പോയി കുളിച്ചിട്ടൊക്കെ വാ… ഞാൻ പറഞ്ഞു
എന്താ ചേട്ടാ…..
ഒരു കാര്യം പറയാൻ ഉണ്ട്…. ഒന്ന് ഫ്രഷ് ആയിട്ട് വാ…. ഞാൻ പറഞ്ഞു
സ്വാതി സംശയത്തോടെ എന്നെ നോക്കികൊണ്ട് റൂമിലേക്ക് കയറി പോയി….
മെനക്കേട് പണിയായി പോയല്ലോ ഇത്….. ഞാൻ മനസ്സിൽ ഓർത്തു….
കുറച്ചു കഴിഞ്ഞതും സ്വാതി കുളിച്ചു ഡ്രെസ്സൊക്കെ മാറി വന്നു…. ഷാൾ ഒന്നും ഇല്ലാതെ പഴയ ഒരു ചുരിദാറും ഇട്ടുകൊണ്ട് അവൾ എന്റെ മുൻപിൽ വന്നിരുന്നു…