✨️…ദർശന…4✨️
Darshana Part 4 | Author : Thomas Alva Edison | Previous Part
കാരണം ഒന്നും പറയാൻ ഇല്ല…. ലാസ്റ്റ് പാർട്ട് എഴുതിയിട്ട് കൃത്യം ഒരു വർഷവും നാല് മാസവും ആവുന്നു….. നോർത്ത് ഇന്ത്യയിൽ ഒന്ന് പി ജി ചെയ്യാൻ പോയതാ ആ വൈബിൽ അങ്ങ് ആയിപ്പോയി……എനിക്കറിയാം നിങ്ങൾ കഴിഞ്ഞ പാർട്ടുകളൊക്കെ മറന്നു കാണുമെന്ന്, ഞാൻ തന്നെ മറന്ന് പോയി….. എന്തായാലും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു…. അപ്പോൾ നമ്മക്ക് തൊടങ്യാലോ???…..
ഇവളെ കല്യാണം കഴിച്ചതിനു ശേഷം ഇത്ര ഓപ്പൺ ആയിട്ട്….പോട്ടെ ഇത്ര സംസാരിക്കുന്നത് തന്നെ ആദ്യമാണ്….എന്റെ മനസ്സിലെ ഭാരം ഒന്ന് കുറഞ്ഞത് പോലെ….. അവൾ ഡോക്ടർ ആവാൻ പഠിച്ചിരുന്നു എന്നൊക്കെ ചെറിയമ്മ പറഞ്ഞത് കേട്ടു…..
കംപ്ലീറ്റ് ആക്കിയിട്ടില്ല….. ഇനി ആഗ്രഹം ഉണ്ടെങ്കിൽ ആയിക്കോട്ടെ….. എന്നാൽ കഴിയുന്ന സഹായം ചെയ്യാം……
എനിക്കവളോട് പ്രത്യേകിച്ച് ഒരു ഇഷ്ടവും ഇല്ല….പക്ഷെ ഞാൻ കാരണം ആരെങ്കിലും വിഷമിക്കുന്നത് എനിക്ക് എന്തോ അത്ര സഹിക്കില്ല….
എന്ത് പട്ടികുഞ്ഞാ ഇത്….ഞാൻ ഇത്രയും പറഞ്ഞിട്ടും അവൾ ഒന്ന് മൂളുക പോലും ചെയ്തില്ല….നാറി…ആ എന്തേലും ആകട്ടെ….. അവളുടെ കരച്ചലിന്റെ വോളിയം കുറഞ്ഞു കുറഞ്ഞു വന്നു….. ഞാൻ മയക്കത്തിലേക്കും വീണു……
ഓഫീസിൽ പോയിട്ട് 5 ദിവസം കഴിഞ്ഞു…..ഒരു കമ്പനിക്ക് വേണ്ടി ഒരു പ്രൊജക്റ്റ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതിന് ഇടയിൽ ആണ് ഈ ആക്‌സിഡന്റ്…..
അത് കൊണ്ട് തന്നെ കുറേ വർക്ക് ലോഡ് ഉണ്ട്….രാവിലെ അവളെ വിളിച്ചു എഴുന്നേൽപ്പിച്ച് ചായയും കൊടുത്ത് നേരത്തെ ഇറങ്ങി….. ഉച്ചക്ക് ഭക്ഷണം വീട്ടിൽ പോയിട്ട് കഴിച്ചു….ഒരു 15 km ഡ്രൈവ് ചെയ്യണം….. വേറെ വഴി ഇല്ലല്ലോ…..
സാധാരണ 6 മണിക്ക് ഇറങ്ങുന്ന ഞാൻ ഇന്ന് 9 മണിക്കാണ് ഇറങ്ങിയത്….. പെന്റിങ് ആയ വർക്ക് ഒക്കെ ചെയ്ത് തീർത്തതോടെ സമാധാനമായി…..രണ്ട് ബിരിയാണിയും വാങ്ങി വീട്ടിലേക്ക് വിട്ടു….ഇതിപ്പോൾ പുറത്തൂന്ന് വാങ്ങിക്കുന്നത് കുറച്ചധികം ആയിരിക്കുന്നു….അല്ലെങ്കിൽ ഞാൻ കഴിവതും ഒഴിവാക്കും….
ഇന്നിനി വീട്ടിൽ പോയിട്ട് ഒന്നും ഉണ്ടാക്കാൻ വയ്യ….നേരെ പോയി അവളേം കുളിപ്പിച്ച് പാഡും മാറ്റി കൊടുത്തു….ചെറിയ ഒരു ചമ്മൽ ഇപ്പോഴും ആ മുഖത്ത് ഉണ്ട്……കുളി കഴിഞ്ഞ് ആ ഇന്നേഴ്സ് ഒക്കെ അഴിച്ചു പുതിയത് ഇട്ട് കൊടുത്തു…..