ദർശന 4 [Thomas Alva Edison]

Posted by

“ഹഹ…ഓക്കേ ഡോക്ടർ ബൈ….!!”

ഡോക്ടറോട് സലാമും പറഞ്ഞു ആശുപത്രിയിൽ നിന്ന് ഇറങ്ങി നേരെ എന്റെ ഫ്രണ്ടിന് അറിയാവുന്ന ഒരു വക്കീലിനെ കാണാൻ പോയി….

“വാ…ഇറങ്ങെടോ….!!”

കാറിൽ നിന്ന് ഇറങ്ങി അവളും എന്റെ കൂടെ നടന്നു…

“നമ്മൾ എന്താ ഇവിടെ!…”

“താൻ അന്ന് പറഞ്ഞ ലീഗൽ ഫോർമാലിറ്റീസിനെ കുറിച്ച് ഞാൻ ഫ്രണ്ടിനോട് ചോദിച്ചു…അവനാ ഇവരെ കാണാൻ വരാൻ പറഞ്ഞെ…!!”

“മ്മ്…!!”

അവളും മറുത്തൊന്നും പറഞ്ഞില്ല…. അവള് ഇത് ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് നന്നായി അറിയാം…

“ആഹ്!! ഗൗതം അല്ലേ…. ജീവൻ വിളിച്ചു പറഞ്ഞായിരുന്നു…. ഇരിക്കെടോ….ഹാ.. താനെന്താ ഇങ്ങനെ നിക്കണേ…താനും ഇരിക്കെടോ….ഗൗതം നാട്ടിൽ എവിടാന്ന പറഞ്ഞെ….!!”

“തലശ്ശേരി ആണ് ….!”

“ആണോ…ഞാൻ കുറ്റ്യാടി ആണ്…!!”

“ഓഹ്!!”

കുറേ നേരത്തേക്ക് ഞങ്ങൾ പിന്നൊന്നും മിണ്ടീല…. ഇടയ്യ്ക്കിടക്ക് അവളുടെ നോട്ടം എന്നിലേക്ക് വരുണുണ്ട്…

“ഗൗതം…. നിങ്ങൾ ഇത് ശരിക്കും ആലോചിച്ചു തന്നെ ആണോ…. ഒന്ന് ആലോചിച്ചു നോക്കിയേ…നിങ്ങൾ ഇപ്പോഴും ചെറുപ്പാണ്…. അയാം ജസ്റ്റ്‌ സെയിങ് ദാറ്റ്‌ ഇങ്ങനെ ഇമ്പോർടന്റ് ആയൊരു തീരുമാനം എടുക്കുമ്പോൾ ഒന്ന് കൂടി ആലോചിക്കുക….. പിന്നീട് റിഗ്രെറ്റ് ചെയ്തിട്ട് കാര്യമില്ല!!….”

“സർ…നിങ്ങൾ പറയുന്നത് മനസ്സിലാവാഞ്ഞിട്ടൊ എടുത്ത് ചാടി ഒരു തീരുമാനം എടുക്കുന്നതോ ഒന്നും അല്ല…അങ്ങനെ നമ്മൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല….but iam not ready for a marriage life…ഇവളും അങ്ങനെ തന്നെ…. ഇത് ഒരു സാഹചര്യത്തിൽ അങ്ങനെ വിവാഹം ചെയ്യേണ്ടി വന്നത് ആണ്…!!”

“Ok.. ഗൗതം…ഇറ്റ്സ് യുവർ ചോയ്സ്…. ഈ ഡിവോഴ്സ് പെറ്റീഷനിൽ ഒരു ഒപ്പ് ഇട്ടോളൂ…ഡിവോഴ്സ് എനിക്ക് ഇവിടെ നിന്ന് തന്നെ വാങ്ങി തരാൻ കഴിയും…. പെറ്റീഷൻ നിങ്ങളുടെ പെർമനൻറ് അഡ്രെസ്സിലേക്ക് ആണ് അയക്കാൻ കഴിയുകയുള്ളു…എന്തായാലും ഇറ്റ് വിൽ ടേക്ക് മിനിമം വൺ ഇയർ ഫോർ ഓൾ പ്രൊസീജിയർസ് ….!!””

അയാളോട് എല്ലാ ലീഗൽ ഫോർമാലിറ്റീസ് ഉം ചോദിച്ചു പെറ്റിഷനിൽ ഒപ്പിട്ട് ഞങ്ങൾ ഇറങ്ങി…ഒപ്പിടുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു…. എന്തൊക്കെ പറഞ്ഞാലും വിവാഹ മോചനം ആരും ആഗ്രഹിച്ചു ചെയ്യുന്ന ഒന്ന് അല്ലല്ലോ……

അധികനേരം അവിടെ നിന്നില്ല…. ഒരു ഹോട്ടലിൽ കയറി ഫുഡും കഴിച്ചു നേരെ ഫ്ലാറ്റിലേക്ക് മടങ്ങി….അങ്ങനെ ഒരാഴ്ച കഴിഞ്ഞ് കാണും രാത്രി അച്ഛന്റെ ഒരു കാൾ…. ദർശനയുടെ അച്ഛൻ മരിച്ചിരിക്കുന്നു…ദൈവമേ ഞാൻ ഇത് ഈ കുട്ടിയോട് എങ്ങനെ പറയും…. എന്റെ നാഡിഞരമ്പുകൾ വലിഞ്ഞു മുറുകുന്നത് പോലെ തോന്നി…..

Leave a Reply

Your email address will not be published. Required fields are marked *