ദർശന 4 [Thomas Alva Edison]

Posted by

അവളോട് അച്ഛന് വയ്യ എന്ന് മാത്രം പറയാനെ എനിക്കപ്പോൾ കഴിഞ്ഞുള്ളൂ….അടുത്ത ഫ്ലൈറ്റിൽ തന്നെ നാട്ടിലേക്ക് തിരിച്ചു…. പിന്നെ ഒരു മാസം അവൾ നാട്ടിൽ തന്നെ ആയിരുന്നു….അമ്മയുടെ കൂടെ…രണ്ടാഴ്ച കഴിഞ്ഞ് എനിക്ക് തിരിച്ചു വരണ്ടിവന്നു…. പിന്നെ ഒരു മാസം കഴിഞ്ഞ് അവളെ കൂട്ടികൊണ്ട് വരാൻ അമ്മ പറഞ്ഞു…..

ഈയൊരു അവസ്ഥയിൽ അവൾ ഇവിടെ വന്നാൽ ശരിക്കും പ്രാന്തായിപോകും അവൾക്ക്…അവിടെയാകുമ്പോൾ പപ്പു ഉണ്ടല്ലോ കാര്യങ്ങളൊക്കെ നോക്കാൻ…പക്ഷെ എനിക്ക് ഒഴിവ് കഴിവുകൾ പറയാനില്ല അവളെയും കൂട്ടി അടുത്ത വണ്ടിക്ക് തന്നെ ചെന്നൈക്ക് തിരികെ കൂട്ടിയിട്ട് വരേണ്ടി വന്നു ….

ഫ്ലാറ്റിൽ എത്തുമ്പോഴേക്കും നല്ല ക്ഷീണം ഉണ്ടായിരുന്നു നേരെ കേറിയങ് കിടന്നു…. അങ്ങനെ വീണ്ടും രണ്ട് മാസങ്ങൾ ചുമ്മാ അങ്ങ് കടന്ന് പോയി…ഇപ്പോൾ ഞങ്ങൾ കുറച്ചൂടി കൂട്ടാണ്…അങ്ങനെ ഒരു ദിവസം ഉച്ചമയക്കത്തിൽ കുട്ടിക്കാലത്തെ കുറച്ച് നിമിഷങ്ങൾ സ്വപ്നത്തിലേക്ക് കടന്ന് വന്നു…….

കൂട്ടുകാരുമൊത്ത് മീൻ പിടിക്കാൻ പോണതും, ഇടവപ്പാതിയിലെ നല്ല കുത്തിയൊഴുകുന്ന മഴയിൽ കുടയും ചൂടി സ്കൂളിലേക്ക് പോകുന്നതും, ആ കുടയിൽ എന്റെ കൂടെ ഒരു ചേച്ചിയും ഉണ്ടായിരുന്നു,ആരായിരുന്നതെന്ന് ഓർത്തെടുക്കാൻ പറ്റുന്നില്ല…ആ പെൺകുട്ടി എനിക്ക് ചോറൊക്കെ വാരി തരുന്നത് ഞാൻ സ്വപ്നം കണ്ടു….

പക്ഷെ എത്ര ശ്രമിച്ചിട്ടും ആ മുഖം തെളിഞ്ഞു വന്നതേ ഇല്ല…. ഉറക്കം എഴുന്നേറ്റപ്പോൾ പുറത്ത് നല്ല മഴയാണ്…ഏപ്രിൽ മാസം തുടങ്ങുന്നതേ ഉള്ളൂ…ഇപ്പോഴേ ഇങ്ങനെ മഴയോ…ഞാൻ ബാൽക്കണിയിൽ ഒരു കസേരയിട്ട് ഇരിക്കുമ്പോൾ ദർശന ഒരു കപ്പ്‌ കോഫിയും ആയി അങ്ങോട്ട് വന്നു…. ആ കപ്പെനിക്ക് തന്ന് അവൾ തിരിച്ചു നടക്കാൻ ഒരുങ്ങവെ ഞാൻ വിളിച്ചു…

“തിരക്കില്ലെങ്കിൽ കുറച്ച് സമയം ഇരിക്കേടോ….!!””

“ആഹ്.. ഞാൻ എന്റെ കോഫീ എടുത്തിട്ട് വരാം…!!”

അവൾ ഒരു കപ്പ് കോഫീയും ആയി എന്റെ സൈഡിൽ വന്നിരുന്നു….ഞങ്ങൾ രണ്ട് പേരും കുറച്ച് നേരം പുറത്തെ മഴയും ആസ്വദിച്ചു കോഫീ കുടിച്ചു…നല്ലൊരു മഴ ആസ്വദിച്ചിട്ട് എത്ര വർഷങ്ങൾ ആയി…. ജോബ് ജോബ് എന്ന ഒരൊറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളു…..

ആ മഴ ആസ്വദിച്ചു ഇരിക്കുമ്പോൾ എന്തോ നാട്ടിൽ പോകാൻ ഒരു തോന്നൽ….പണ്ടൊക്കെ ഉമ്മറത്ത് അമ്മയുടെ മടിയിൽ കിടന്ന് മഴ കാണാൻ എന്ത് രസായിരുന്നു…. വീടിന്റെ മുന്നിൽ തന്നെ ഒരു കൈത്തോട് ആണ്…മഴക്കാലത്ത് അത് കുത്തിയൊഴുകും….

Leave a Reply

Your email address will not be published. Required fields are marked *