എനിക്ക് അത് കേട്ടപ്പോൾ ചങ്ക് പൊട്ടുന്ന പോലെയാണ് തോന്നിയത്…
“നീയതെപ്പോഴാ എന്തിനാ എന്റെ പേഴ്‌സൊക്കെ ചെക്ക് ചെയ്യാൻ പോയെ…അതൊന്നും എനിക്ക് ഇഷ്ടല്ല…നിനക്ക് പെട്ടെന്ന് തന്നെ ഡിവോഴ്സ് കിട്ടും അതും വാങ്ങിച്ചോണ്ട് പോകാൻ നോക്ക് .!””
പെട്ടെന്നു വായിൽ വന്നത് അങ്ങ് പറഞ്ഞു പോയി…കുഞ്ഞുന്റെ കാര്യം ചോദിച്ചതിന്റെ ദേഷ്യത്തിൽ പറ്റിയതാ…ചെ അങ്ങനെ പറയണ്ടായിരുന്നു…ഞാൻ നോക്കുമ്പോൾ ദർശനയുടെ മുഖമൊക്കെ മാറി കണ്ണ് നിറഞ്ഞിട്ട് ഉണ്ടായിരുന്നു…..
ശേ വേണ്ടായിരുന്നു, ഇപ്പോൾ എന്നെ നല്ലൊരു കൂട്ടായി ആണ് അവൾ കാണുന്നത് എന്നിട്ടും വെറുപ്പിക്കാൻ പോകണ്ടായിരുന്നു….എനിക്ക് ശരിക്കും എന്റെ തലക്കിട്ടു ഒരു കിഴി കൊടുക്കാൻ തോന്നി……
“അവളുടെ പേര് ആരതി…ഞാൻ ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയതാ എന്റെ ജൂനിയർ ആയിരുന്നു ….!” അങ്ങനെ എല്ലാ വള്ളിപ്പുള്ളി തെറ്റാതെ എല്ലാ കാര്യവും അവളോട് പറഞ്ഞു……
ആരതിയുടെ മരണവും അതിനു ശേഷം ഞാനൊരു കാട്ട്കുടിയൻ ആയതൊക്കെ…. പറഞ്ഞു കഴിയുമ്പോഴേക്കും ദർശനയുടെ കണ്ണൊക്കെ ചുവന്നു കണ്ണ് നീര് ഒഴുകാൻ തുടങ്ങിയിരുന്നു….
എന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു വിക്കി വിക്കിയാണ് ഞാൻ പറഞ്ഞു തീർത്തത്…. എനിക്ക് ഇക്കാര്യങ്ങൾ ഒന്നും ആരോടും പറയാൻ പോയിട്ട് ഓർക്കുന്നത് തന്നെ ഇഷ്ടമായിരുന്നു….
“ഗൗതം…എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു…….നീയും ഒരു മാര്യേജ് ലൈഫ്നോട് താല്പര്യം കാണിക്കാത്തപ്പോഴേ അറിയാമായിരുന്നു എന്തൊക്കെയോ പ്രശ്നങ്ങൾ നിനക്കുണ്ടെന്ന്…പക്ഷേ ഇത്രയൊന്നും ഞാൻ പ്രതീക്ഷിച്ചതേ ഇല്ല ഗൗതം…. നമ്മൾക്ക് നല്ല ഭാര്യഭർത്താവ് ആകാൻ സാധിക്കില്ലായിരിക്കും ബട്ട് നല്ല ഫ്രണ്ട്സ് ആകാമല്ലോ….!!” ചിരിച് കൊണ്ട് ഷേക്ക് ഹാൻഡ് നു വേണ്ടി കൈകൾ നീട്ടി കൊണ്ടാണ് അവൾ അത് പറഞ്ഞത്…ചിരിച് കൊണ്ട് ഞാനും കൈകൊടുത്തു….. എന്തോ എല്ലാം ഇവളോട് പറഞ്ഞപ്പോൾ കുറച്ചൂടി ആശ്വാസം ആയി….
“അല്ലാ….താനെന്താ ഈ മാരേജിനോട് താല്പര്യക്കുറവ് കാട്ടിയേ…. ഇത് പോലത്തെ എന്തേലും പാസ്റ്റ് ഉണ്ടോ…”” അത് ചോദിച്ചപ്പോൾ ഒരു ചെറു പുഞ്ചിരിയോടെയാണ് അവൾ എന്നെ നോക്കിയത്…
“അങ്ങനെയൊന്നും ഇല്ല ഗൗതം….. ഞാൻ MBBSന് പഠിക്കുന്ന സമയത്താണ് അച്ഛന് പാൻക്രിയാറ്റിക് കാൻസർ വരുന്നത്….അതോടെ പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു…. അച്ഛന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മാര്യേജിനു സമ്മതിക്കുന്നത്……