ലയനം [പകരക്കാരൻ]

Posted by

ലയനം

Layanam | Author : Pakarakkaran


ഇതു എന്റെ കഥയാണ്, ഇരുട്ടിലേക്ക് നടന്നു നീങ്ങിയ ജീവിത സ്വപ്നങ്ങൾക്ക് വെളിച്ചം നൽകി എന്നിൽ വികാരങ്ങളുള്ള ഒരു പെണ്ണുണ്ടെന്ന് എനിക്കു മനസ്സിലാക്കി തന്ന എന്നെ ഇന്നും ജീവിക്കാൻ പ്രചോദനം നൽകിയ കഥ.

മരണത്തിന്നു മുന്നിൽ ജീവനെ വിട്ടു കൊടുക്കാതെ ഒരു വർഷക്കാലത്തോളം പൊരുതി ജീവിച്ച വ്യക്തിയാണ് ഞാൻ. ഒരു ഇടത്തരം കുടുബത്തിലെ രണ്ടു പെൺകുട്ടികളിൽ ഇളയ മകളായി ജനിച്ചു, ആൺകുട്ടിയെ പോലെ യാണ് വീട്ടിൽ എന്നെ വളർത്തിയത് അതിനാൽ തന്നെ ആവശ്യത്തിന് കാര്യപ്രാപ്ത്തിയും നല്ല തന്റേടവും ഉള്ള ചുണകുട്ടിയായിരുന്നു ഞാൻ.

ആൺ കുട്ടികൾ സുഹൃത്തുക്കൾ ഉണ്ടെങ്കിലും ഒരാളോടും പരിതിയ്ക്ക് അപ്പുറമുള്ള അടുപ്പമൊന്നും കാട്ടിയിട്ടില്ല.വലിയ സുന്ദരി അല്ലെങ്കിലും ആരും മോശം പറയില്ല. കോളേജ് സമയം ഒന്നുരണ്ടുവട്ടം പ്രണയാഭ്യർത്ഥനകൾ വന്നിട്ടുണ്ടെങ്കിലും ഞാൻ ആർക്കും അടുക്കാൻ ഇടം കൊടുത്തില്ല. ഗവൺമെന്റ് ജോലി വാങ്ങുക എന്ന ലക്ഷ്യത്തോടെയുള്ള പഠനം 7 വർഷത്തെ കഠിന ശ്രമത്തിനു ശേഷം സാധിച്ചെടുത്തു. ഇപ്പോൾ ഒരു യു പി സ്ക്കൂൾ ടീച്ചറാണ്.

ചേച്ചിയുടെ കല്യാണത്തിന്നു ശേഷം 2 വർഷം കഴിഞ്ഞ് ഭർത്താവു മരിച്ചു. അതുകൊണ്ടു ചേച്ചിയും ഞങ്ങളുടെ കൂടെ തന്നെയാണ്. ആ ഇടയ്ക്കാണ് മരണം വരെ മുന്നിൽ കണ്ട ഒരു രോഗം എനിക്കു ബാധിച്ചത് അതുകൊണ്ടു തന്നെ വന്ന കല്യാണാലോചനകൾ എല്ലാം തന്നെ മാറിപ്പോയി. ജീവിതം വീണ്ടും ഒന്നിൽ നിന്ന് തുടങ്ങിയ സമയത്താണ് ഈ സംഭവം നടന്നത്.

ഒരു വൈകുന്നേരം ഞങ്ങൾ എല്ലാവരും ടിവി കണ്ടിരിയ്ക്കുമ്പോൾ അച്ഛന് ചെറിയ നെഞ്ചു വേദന അനുഭവപ്പെട്ടു തുടർന്ന് ബോധം നഷ്ടപ്പെട്ടു വീണു,

ഉടൻ തന്നെ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അവിടെനിന്നു കോട്ടയത്തേക്കും സംഗതി കുറച്ചു കാര്യമായി രുന്നു. വേണ്ടിയ സമയത്തു ചികിത്സ കിട്ടിയ കൊണ്ടു ജീവനു ആപത്തുണ്ടായില്ല. എങ്കിലും പ്രായമായത് കൊണ്ട് കുറച്ചു ദിവസം ആശുപത്രിയിൽ കിട ത്തണമെന്ന് ഡോക്ടർ പറഞ്ഞത്. ഞങ്ങൾ അങ്ങനെ അവിടെ ഒരു രാത്രി കണ്ണീരും വേദനയുമായി കഴിഞ്ഞുകൂടി. പിറ്റെന്നു രാവിലെ മുതൽ ബന്ധുക്കളും വന്നു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *