മണവാട്ടി പെണ്ണ് [ജിമ്മൻ ജോണി]

Posted by

മണവാട്ടി പെണ്ണ്

Manavatty Pennu | Author : Gymman Johny


 

 

ഡാ ഷാഫി  .. മതി പോത്തു പോലെ കിടന്നുറങ്ങിയത് എഴുന്നേക്ക് .. ഷാഫിയുടെ  ഉമ്മ അവനെ ഉരുട്ടി വിളിച്ചു അങ്ങനെ വിളിച്ചാൽമാത്രമേ അവൻ ഉണരൂ ..

എന്തുമ്മ ഒന്ന് ഉറങ്ങാനും സമ്മതിക്കൂല..പതിനൊന്നു മണിക്ക് വിളിച്ചതാണോ പൊന്നു മോനിക്ക് ബുദ്ധിമുട്ട്ആയത് . നിന്റെ വയസിരിക്കുമ്പോഴാണ് നിന്റെ ഉപ്പാക്ക് നീ ഉണ്ടായത്  നീ ഇപ്പോഴും ഇങ്ങനെ ഒരു ഉത്തരവാദിത്തം ഇല്ലാതെ നടന്നോ ..

ഉപ്പപണ്ട് ഗൾഫിൽ പോയി നാല് ക്യാഷ് ഉണ്ടാക്കി നാട്ടിൽ കുറച്ചു കച്ചവടംതുടങി വെച്ചത് കൊണ്ട് രക്ഷപെട്ടു പൊന്നു മോൻ പഠിച്ചു വലിയആളായി എല്ലാം നേടി തന്നോളും എന്ന് കരുതി നിന്നേ പോലെഉപ്പയും ഉത്തരവാദിത്തം ഇല്ലാതെ നടന്നിരുന്നെങ്കിൽ ഇപ്പോൾ പെരുവഴിയിൽ ആയേനെ .. അവൻ എഴുന്നേറ്റിരുന്നു കണ്ണ്തിരുമ്പിക്കൊണ്ട് ഉമ്മയോട് ചോദിച്ചു ഇത്‌ പറയാൻ ആണോ ന്റെ ഉമ്മകൂട്ടി എന്നെ ഉരുട്ടി വിളിച്ചത് ..

രാവിലെ തന്നെ ചൊറ  ആണല്ലോ ഉമ്മഇന്നത്തേ നാൾ തന്നെ പോയി എന്ന തോന്നുന്നത് ..അത് പറയാൻഅല്ല ഹമുക്കേ വിളിച്ചത് ഇന്നല്ലേ റയാസ് നു പെണ്ണ് കാണാൻപോകുന്നത് .. അവൻ വിളിച്ചിരുന്നു .. 1 മണി ആകുമ്പോൾ സുപ്പർമാർക്കറ്റിന്റെ അടുത്തുള്ള പെട്രോൾ പമ്പിൽ നിൽക്കാൻ പറയണം ആസമയം ആകുമ്പോൾ അവർ വരും എന്നും അവിടെന്ന് ഒന്നിച്ചുപോകാം എന്നും പറയാൻ പറഞ്ഞു . മണി ഇപ്പോൾ പതിനൊന്നുകഴിഞ് ഇപ്പോഴും എണീറ്റില്ലെങ്കിൽ പിന്നെ ആ സമയം ആകുമ്പോൾഎണീറ്റ് അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങിയാൽ അവർക്ക്ദേഷ്യം വരും അത്‌കൊണ്ട് വേഗം പോയി കുളിച്ചു വല്ലതും കഴിച്ചുറെഡി ആകാൻ നോക്ക് ..

ആ പറഞ്ഞതുപോലെ ഞാൻ അത് മറന്നുപിന്നെ ഉമ്മ സമയത്തു ഒരുങ്ങി റെഡി ആകാൻ നോക്ക് .. എനിക്ക്റെഡി അകാൻ പത്തു മിനിറ്റ് മതിയാകും അതിനു മുൻപ് എനിക്ക്സലൂൺ ൽ പോയി താടിയും മുടിയും ഒക്കെ സെറ്റ് ചെയ്യാൻ ഉണ്ടന്ന്പറഞ്ഞു ബ്രഷ് ആക്കി മുഖം കഴുകി അവൻ ബൈക്ക് എടുത്തോണ്ട്പോയി ..

Leave a Reply

Your email address will not be published. Required fields are marked *