ഖൽബിലെ മുല്ലപ്പൂ 2 [കബനീനാഥ്]

Posted by

“എനിക്ക് പിറക്കാതെ പോയ മകൾ ആണ് മോളേ നീ … ”

ഷാനു തിരിച്ചിട്ട കാറിന്റെ മുൻസീറ്റിലേക്ക് കയറിയിരിക്കുമ്പോൾ പണ്ട് മാഷ് പറഞ്ഞ വാക്കുകൾ അവളോർത്തു …

കാർ റോഡിലേക്കിറങ്ങി …

” അവരുടെ കാര്യം വല്യ കഷ്ടമാണ് അല്ലേ ജാസൂമ്മാ …”

” ങ്ഹും…”

” പണമുണ്ടെന്ന് പറഞ്ഞിട്ടെന്താ….?”

അവൾ അതിനും മൂളി … സീറ്റ് ബൽറ്റ് പ്രശ്നം ഉള്ളതിനാൽ പിന്നിലെ സീറ്റിലായിരുന്നു മോളി. അവൾ ഇരു സീറ്റിന്റെയും നടുക്ക് തലയിട്ട് മുൻ വശത്തെ കാഴ്ചകൾ കണ്ടിരിക്കുകയായിരുന്നു.

“മാഷുപ്പാ എന്ത് പറഞ്ഞു ? ”

” നാളെ ബാംഗ്ലൂർക്ക് പോകുന്നെന്ന് … ”

” അവിടെ ആരാ കൂടെയുണ്ടാവുക …?”

“അതൊന്നും പറഞ്ഞില്ല … ” അവന് ഉത്തരം കൊടുക്കുന്നുണ്ടെങ്കിലും അവളുടെ മനസ്സ് മറ്റൊരു ചിന്തയിലായിരുന്നു …

” ഒരു കണക്കിന് ജാസൂമ്മ ലക്കിയാണ് ”

അവൾ അതെന്താ എന്ന അർത്ഥത്തിൽ അവനെ നോക്കി.

” ഞങ്ങൾ രണ്ടു പേരും എപ്പോഴും അടുത്തുണ്ടല്ലോ…” അവൻ ചിരിയോടെ പറഞ്ഞു.

” അതിപ്പോഴല്ലേ ….”

” ഇപ്പോൾ മാത്രമല്ല … എപ്പോഴും … ” ചിരി കൈവിടാതെ തന്നെ അവൻ പറഞ്ഞു.

ജാസ്മിന്റെ ഉള്ളം ഒന്നു പിടഞ്ഞു… വീണ്ടും പരീക്ഷിക്കുകയാണല്ലോ റബ്ബേ…

പടിഞ്ഞാറത്തറയിലെത്തി കുറച്ചു പലഹാരങ്ങളും മോളിക്ക് കുറച്ച് ചോക്ലേറ്റും വാങ്ങിയാണ് അവർ തരുവണയിലെ വീട്ടിലെത്തിയത്.  ഷാനു വീട്ടിൽ കയറിയപ്പോൾ തന്നെ അവന് കൂട്ടുകാരൻ മിഥുന്റെ ഫോൺ വന്നു.  ഡിഗ്രിയ്ക്ക് ചേരാനുള്ള കോഴ്സിനെക്കുറിച്ച് സംസാരിക്കാനായിരുന്നു. ഷാനു ഉമ്മയോട് പറഞ്ഞേ ശേഷം സ്കൂട്ടിയുമെടുത്തു പുറത്തേക്കു പോയി.

വാഷിംഗും തുടയ്ക്കലും മോളിയെ കുളിപ്പിക്കലും ഭക്ഷണം പാകം ചെയ്യലുമായി നല്ല ജോലി തന്നെ ഉണ്ടായിരുന്നു അവൾക്ക് . അവൾ കുളിക്കാൻ  കയറുമ്പോഴേക്കും മഴ തുടങ്ങി. കുളി കഴിഞ്ഞ് ഇറങ്ങിയപ്പോഴൊന്നും ഷാനു വന്നിട്ടില്ല …

ആറരയായി … സ്വീകരണ മുറിയിലെ ക്ലോക്കിലേക്ക് ജാസ്മിൻ നോക്കി. മോളിയാകട്ടെ സെറ്റിയിലിരുന്ന് ഡോറയോടും ചോക്ലേറ്റിനോടും ഗുസ്തിയായിരുന്നു …

പുറത്ത് ഇരുട്ടു കയറിത്തുടങ്ങി… കാർമേഘത്തിന്റെ ഇരുളിമ കൂടിച്ചേർന്നതോടെ അത് ഇരട്ടിയായി. ഇടയ്ക്കിടയ്ക്ക് കൊള്ളിയാൻ മിന്നുന്നുണ്ടായിരുന്നു. ജനലുകളെല്ലാം അടച്ചോ എന്ന് ഒന്നുകൂടി പരിശോധിച്ചേ ശേഷം ജാസ്മിൻ ടി.വി വന്ന് ഓഫാക്കി.

Leave a Reply

Your email address will not be published. Required fields are marked *