അതിനകത്ത് അവൻ്റെ ശിങ്കിടികൾ എല്ലാം ഉണ്ട്….
ശ്രീ : ഇല്ല ഞാൻ ഇവരുടെ കൂടെ വരാം….
മറിയ : പോവായിരുന്നില്ലെ
ശ്രീ. : അതിനകത്ത് കണ്ടില്ലേ ഉള്ള ചെറ്റകൾ മുഴുവൻ ഉണ്ട് എനിക്ക് അവൻ്റെ കൂട്ടുകാരെ കണ്ണെടുതാ കണ്ടൂടാ….
അവൻ പോയി….
മറ്റെ പെണ്ണ് അങ്ങോട്ട് കാരും ആയി വന്നു : ഹലോ ഗായ്സ്സ് എന്താ മഴ ആണോ വേണേൽ എൻ്റെ കാറിൽ ഒരു ലിഫ്റ്റ് തരട്ടെ ….
നന്ദൻ : ആരാടാ ഈ പ്രാന്തി വെറുതെ പഴി എടുക്കാൻ നാശം…
പെട്ടെന്ന് ഒരു ലൈറ്റ് ഓൺ ആയി …. ടിക്ക് ടിക്ക് ഹോൺ അടിച്ചു….
ഞാൻ വേഗം തന്നെ അവിടെ മഴയത്ത് കിടന്ന എൻ്റെ കാറിൻ്റെ അടുത്തേക്ക് ഓടി….
അവിടെ ഉള്ള എല്ലാരും ഞെട്ടി….
ഞാൻ വേഗം വണ്ടിയിൽ കേറി സ്റ്റാർട്ട് ചെയ്തു…..
രാവിലെ മറിയ കേട്ട പടക്കം വീണ്ടും പൊട്ടി…..
വണ്ടി ഡ്രൈവ് ഇട്ട് ഞാൻ ഓടിച്ച് അവരുടെ മുന്നിൽ കൊണ്ട് നിർത്തി…..
റെമോ : വാ പോവാ മൊബൈലിൽ നോക്കി കൊണ്ട് അവരോട് പറഞ്ഞു….
ശ്രീ / മറിയ : എന്താ സംഭവിക്കുന്നത് എന്ന് അറിയാതെ നിന്നു…
റെമോ : മ്ച് വാ അവൻ പോയി ഫ്രണ്ട് തുറന്ന് വണ്ടിയിൽ കേറി….
ഞാൻ ഗ്ലാസ്സ് താത്തി കൈ കാട്ടി വിളിച്ചു….
ശ്രീ : വാ മറിയ പോവാം….
എല്ലാരും വണ്ടിയിൽ കേറി ….
ഞാൻ വണ്ടി പതിയെ എടുത്തു….
റെമോ : വണ്ടി നിർത്…
എന്ത്
നിർത്ത് മൈരെ….
ഞാൻ വണ്ടി നിർത്തി
റെമോ : ഗ്ലാസ്സ് താത് ….
ഗ്ലാസ്സ് താണതും അവൻ എന്നെ പിടിച്ച് സീറ്റിൽ ചേർത്തിട്ട് വെളിയിൽ മറ്റവളെ നോക്കി ചിരിച്ചിട്ട് ലിഫ്റ്റ് വേണോ ….. അയ്യോ സോറി വീ ഡോണ്ട് ഹെൽപ്പ് ബിച്ചസ്സ് ബൈ ബൈ …..
ഞാൻ നല്ല രീതിക്ക് അവളെ നോക്കി ചിരിച്ചിട്ട് കൈ കൂപ്പി നമസ്കാരം കാണിച്ചു….
ശ്രീയും നന്ദനും മറിയയും ഒക്കെ കൂടെ ഒരേ ചിരി കൂവി നാറ്റിച്ചു അവളെ…..